ഗുജറാത്തില്‍ ബിജെപിയ്ക്ക് 108-118 സീറ്റുകളുടെ ഭൂരിപക്ഷമെന്ന് ഇന്ത്യാ ടിവി എക്സിറ്റ് പോള്‍
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടിംഗ് പൂര്‍ത്തിയായതോടെ ഗുജറാത്തില്‍ ബിജെപിയ്ക്ക് മുന്‍തൂക്കമെന്ന് ഇന്ത്യാ ടിവി എക്സിറ്റ് പോള്‍ ഫലം. 108- 118 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന് 61- 71 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നും 2-4 സീറ്റുകള്‍ മാത്രമാണ് മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിക്കുകയെന്നും എക്സിറ്റ് പോള്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാട്ടില്‍ ബിജെപിയ്ക്കൊപ്പമാണ് വിജയമെന്നാണ് ഇന്ത്യാ ടിവി പ്രവചനം. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിച്ച ഗുജറാത്തില്‍ 22 വര്‍ഷം അധികാരത്തിലിരുന്ന ബിജെപിയ്ക്ക് ആശ്വാസം നല്‍കുന്നതാണ് എക്സിറ്റ് പോള്‍ ഫലം. 40 നിയമസഭാ സീറ്റുകളിലേയ്ക്കുകള്ള തിരഞ്ഞെടുപ്പ് നടന്ന സെന്‍ട്രല്‍ ഗുജറാത്തില്‍ 24- 30 സീറ്റുകള്‍ ബിജെപിയ്ക്കും 6-8 സീറ്റുകള്‍ കോണ്‍ഗ്രസിനും രണ്ട് സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ക്കും ലഭിക്കുമെന്നാണ് ഇന്ത്യാ ടിവി എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. 35 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടന്ന സൗത്ത് ഗുജറാത്തില്‍ 24-30 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നും 6-8 സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും അവശേഷിക്കുന്ന സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിക്കുമെന്നും ഇന്ത്യാ ടിവി- വിഎംആര്‍ എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.

ഡിസംബര്‍ 9, 14 തിയ്യതികളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ 66. 75 പോളിംഗും, രണ്ടാം ഘട്ടത്തില്‍ 68. 7 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 19ന് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനൊപ്പമായിരിക്കും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.












Click it and Unblock the Notifications