കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 കോണ്‍ഗ്രസ് നേതാക്കള്‍, ജഡേജയുടെ ഭാര്യ, ഹാര്‍ദിക് പട്ടേല്‍... ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ ഒരുക്കവുമായി ബിജെപി. ആദ്യഘട്ട സ്ഥാനാര്‍ഥിക പ്രഖ്യാപിച്ചപ്പോള്‍ ഇടംപിടിച്ചത് പ്രമുഖര്‍. പഴയ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കും. കുറച്ച് കാലം കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ഹാര്‍ദിക് പട്ടേല്‍ ഇത്തവണ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങും.

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ രിവാബ ജഡേജയും ബിജെപി സ്ഥാനാര്‍ഥിയാണ്. 182 നിയമസഭാ മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്. ഇതില്‍ 160 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

2019ലാണ് രവീന്ദ്ര ജഡേജയും ഭാര്യയും ബിജെപിയില്‍ ചേര്‍ന്നത്. രിവാബ ജഡേഡ ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടും. ഇവിടെ ധര്‍മേന്ദ്ര സിങ് എം ജഡേജയായിരുന്നു സിറ്റിങ് എംഎല്‍എ. ഇദ്ദേഹത്തെ മാറ്റിയാണ് രിവാബ ജഡേജയെ ബിജെപി മല്‍സരിപ്പിക്കുന്നത്.

2

കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേല്‍ ഇത്തവണ ബിജെപിക്ക് വേണ്ടി ജനവിധി തേടും. വീരംഗ്രാം മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മല്‍സരിക്കുന്നത്. ഇത്തവണ ഏഴ് പഴയ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നുണ്ട്.

3

അടുത്തിടെ പാലം തകര്‍ന്ന് ദേശീയ തലത്തില്‍ ചര്‍ച്ചയായ മോര്‍ബി മണ്ഡലത്തില്‍ ബിജെപി സിറ്റിങ് എംഎല്‍എയെ മാറ്റി. മുന്‍ എംഎഎ കാന്തിലാല്‍ അമൃതിയയെ ആണ് മല്‍സരിപ്പിക്കുന്നത്. പാലം തകര്‍ന്ന വേളയില്‍ പുഴയിലേക്ക് ചാടി നിരവധി പേരെ രക്ഷപ്പെടുത്തിയ വ്യക്തിയാണ് കാന്തിലാല്‍. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ മല്‍സരിപ്പിച്ചാല്‍ ബിജെപിക്കെതിരായ വികാരം മറികടക്കാമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

4

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഗഡ്‌ലോഡിയ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും. ഇദ്ദേഹത്തെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പ് നേരിടുന്നത്. പട്ടേല്‍ വിഭാഗത്തിന്റെ വോട്ട് പിടിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഭൂപേന്ദ്ര പട്ടേല്‍ തന്നെയാകും മുഖ്യമന്ത്രി എന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

5

27 വര്‍ഷമായി ഗുജറാത്ത് ബിജെപിയാണ് ഭരിക്കുന്നത്. ഇത്തവണ മുതിര്‍ന്ന ചില നേതാക്കളെ പാര്‍ട്ടി മല്‍സരിപ്പിക്കുന്നില്ല. മുന്‍ മുഖ്യമന്ത്രി വിജയ് രുപാണി ഉള്‍പ്പെടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിട്ടില്ല. അവര്‍ തന്നെയാണ് ഇത്തവണ മല്‍സരിക്കുന്നില്ല എന്ന് അറിയിച്ചതെന്ന് ബിജെപി നേതൃത്വം പറയുന്നു.

6

രിവാബ ജഡേജ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു. മണ്ഡലത്തിലെ ഗ്രാമീണ മേഖലകളില്‍ ഇവര്‍ പര്യടനം നടത്തുകയും ചെയ്തിരുന്നു. എഞ്ചിനിയറിങ് ബിരുദ ധാരിയാണ് രിവാബ ജഡേജ. അതേസമയം, 2017ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച ഏഴ് പേര്‍ ഇത്തവണ ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നുണ്ട്.

ജിസിസി അടിമുടി മാറുന്നു; വിസ ഇളവ് ആദ്യ നടപടി... ഒപ്പം ജോലി പ്രഖ്യാപനവും, റെയില്‍വെ ശൃംഖല വേറെജിസിസി അടിമുടി മാറുന്നു; വിസ ഇളവ് ആദ്യ നടപടി... ഒപ്പം ജോലി പ്രഖ്യാപനവും, റെയില്‍വെ ശൃംഖല വേറെ

7

ഗുജറാത്തില്‍ രണ്ടു ഘട്ടമായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബര്‍ ഒന്നിനും അഞ്ചിനും. ഒന്നിന് 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. രണ്ടാംഘട്ടത്തില്‍ 93 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ എട്ടിനാണ് ഫലം പ്രഖ്യാപിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശിലും ഡിസംബര്‍ എട്ടിനാണ് ഫല പ്രഖ്യാപനം.

8

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്തരി രാജ്‌നാഥ് സിങ് എന്നിവര്‍ ചേര്‍ന്നാണ് ബിജെപിയുടെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുകയായിരുന്നു. മോദിയുടെയും അമിത് ഷായുടെയും സംസ്ഥാനമായതിനാല്‍ എന്തുവില കൊടുത്തും ഭരണം നിലനിര്‍ത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. സംസ്ഥാനത്ത് ഇപ്പോഴും വന്‍ ജനപ്രീതിയുള്ള നേതാവാണ് മോദി.

വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ; പ്രവാസികള്‍ക്ക് നേട്ടം, വിസാ കാലാവധി നീട്ടി...വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ; പ്രവാസികള്‍ക്ക് നേട്ടം, വിസാ കാലാവധി നീട്ടി...

English summary
Gujarat Assembly Election: Ravindra Jadeja's Wife, Hardik Patel, Former Congress Men On BJP Poll List
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X