കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടകാന്ത്യം! സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്, പാാട്ടീദാറുകള്‍ക്ക് നേട്ടം!!

Google Oneindia Malayalam News

Recommended Video

cmsvideo
ഗുജറാത്ത്: സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ് | Oneindia Malayalam

അഹമ്മദാബാദ്: ആദ്യഘട്ട ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 77 അംഗ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുള്ളത്. 77 പേരില്‍ 19 പേര്‍ പാട്ടീദാര്‍ സമുദായത്തില്‍ നിന്നും 11 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും 7 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുമുള്ളവരാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാട്ടീദാര്‍ സംവരണം സംബന്ധിച്ച് സമുദായ നേതാക്കളുമായി ധാരണയിലെത്തിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി, ഗുജറാത്ത് ബിജെപിയെ തിരിഞ്ഞു കൊത്തും!!നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി, ഗുജറാത്ത് ബിജെപിയെ തിരിഞ്ഞു കൊത്തും!!

ബിജെപി നീലച്ചിത്രം കാണിച്ച് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ശ്രമിക്കുന്നു: പാര്‍ട്ടിയ്ക്കെതിരെ രാജ് താക്കറെ, ബിജെപിയ്ക്ക് രാഹുലിനെയും ഭയം!!!

ഗുജറാത്തില്‍ പാട്ടീദാര്‍ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും ഒബിസി സംവരണം ആവശ്യപ്പെട്ട് ക്യാമ്പെയിന്‍ നടത്തിയിരുന്ന പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി കണ്‍വീനറും പട്ടേല്‍ സമരങ്ങളുടെ സൂത്രധാരനുമായിരുന്ന ഹര്‍ദിക് പട്ടേലിന്‍റെ രണ്ട് സഹായികളുള്‍പ്പെടെ 19 പേരാണ് ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്.

 ആവശ്യങ്ങള്‍ക്ക് അംഗീകാരം

ആവശ്യങ്ങള്‍ക്ക് അംഗീകാരം

പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍ 20 പേര്‍ക്ക് സ്ഥാനാര്‍ത്ഥി പ‍ട്ടികയില്‍ പ്രാതിനിധ്യം വേണമെന്നും ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ 11 പേരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഇതില്‍ പാട്ടീദാര്‍ സമുദായത്തില്‍ നിന്ന് 19 പേരെയും ഒബിസിയില്‍ നിന്ന് 11 പേരെയും ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് 77 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിട്ടുള്ളത്.

 കോണ്‍ഗ്രസ് ഓഫീസ് ആക്രമണം

കോണ്‍ഗ്രസ് ഓഫീസ് ആക്രമണം

സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് രണ്ട് പാട്ടീദാര്‍ നേതാക്കളെ ഒഴിവാക്കിയെന്നാരോപിച്ച് ഒരു സംഘം പാട്ടീദാര്‍ സമുദായ അംഗങ്ങള്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചിരുന്നു. നേതാക്കളുടെ സമ്മതമില്ലാതെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു സൂറത്തിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇതോടെ അഹമ്മദാബാദിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. തങ്ങളുടെ അനുമതിയില്ലാതെയാണ് കോണ്‍ഗ്രസ് പേരുകള്‍ പ്രഖ്യാപിച്ചതെന്നും പാര്‍ട്ടിയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പാട്ടീദാര്‍ നേതാവ് ദിനേഷ് ബംഭാരിയ വ്യക്തമാക്കി.

സംവരണത്തില്‍ ധാരണയായി

സംവരണത്തില്‍ ധാരണയായി


ഞായറാഴ്ച വൈകിട്ടായിരുന്നു പാട്ടീദാര്‍- കോണ്‍ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച. സംവരണം സംബന്ധിച്ച് ഗാരണയിലെത്തിയതായി പാട്ടീദാര്‍ നേതാവ് ദിനേഷ് ബംഭാനിയയും വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച രാജ്കോട്ടില്‍ വച്ച് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ തിങ്കളാഴ്ച ഇരു കൂട്ടരും രാജ്കോട്ടില്‍ വച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പാട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി കണ്‍വീനറും പാട്ടീദാര്‍ സമരങ്ങളുടെ സൂത്രധാരനുമായ ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കി.

പട്ടേല്‍ വിട്ടുനില്‍ക്കും

പട്ടേല്‍ വിട്ടുനില്‍ക്കും

സംവരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തില്‍ പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍ പങ്കെടുക്കില്ല. ഞായറാഴ്ച വൈകിട്ട് പാട്ടീദാര്‍ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ കൂടിക്കാഴ്ചയില്‍ പാട്ടീദാര്‍ സംവരണം സംകബന്ധിച്ച് ധാരണയിലെത്തിയതായി കോണ്‍ഗ്രസും പാട്ടീദാര്‍ സംഘടനയും കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. 23 വര്‍ഷമായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ അധികാരം സ്ഥാപിക്കാനുള്ള കോണ്‍ഗ്രസിന്‍റ ശ്രമങ്ങള്‍ക്കാണ് പട്ടേല്‍ സമുദായം പിന്തുണ നല്‍കുന്നത്. സമുദായം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത് സംവരണത്തിന്‍റെ പേരിലായിരിക്കെ സമുദായത്തിന്‍റെ ഓരോ നീക്കങ്ങളും സമുദായത്തിന് നിര്‍ണായകമാണ്.

English summary
The Congress party finally releases the first of 77 candidates for the upcoming assembly elections in Gujarat on Sunday. The announcement came hours after the grand old party and Hardik Patel led-Patidar Anamat Andolan Samiti (PAAS) said that they have reached an agreement over the issue of granting reservation to Patels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X