കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ്ങ്​ മെഷീനിൽ കൃത്രിമം; ആരോപണങ്ങൾ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

വിവിപാറ്റ് മെഷീനുകൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പിക്കാനുള്ള തെളിവ് തരുന്നുണ്ടെന്നു അചൽ ജ്യോതി പറയുന്നു

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഗുജറാത്ത്- ഹിമാചൽപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ കൃത്രിമം കാണിക്കുന്നുവെന്നുള്ള ആരോപണത്തിന് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അചൽ ജ്യോതി. ഉയർന്നു വരുന്ന ആരോപണങ്ങൾ ശരിയല്ലെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ കൃത്രിമം നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിപാറ്റ് മെഷീനുകൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പിക്കാനുള്ള തെളിവ് തരുന്നുണ്ടെന്നു അചൽ ജ്യോതി വ്യക്തമാക്കി. അതിനാൽ തന്നെ വോട്ടിങ് മെഷീനിൽ കൃത്രിമം കാണികച്ചുവെന്നള്ള പരാതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

election

ഹിമാചലിൽ കോൺഗ്രസിനെ വീഴ്ത്തിയത് ബിജെപിയല്ല!! പിന്നിൽ ഇവർ തന്നെ...ഹിമാചലിൽ കോൺഗ്രസിനെ വീഴ്ത്തിയത് ബിജെപിയല്ല!! പിന്നിൽ ഇവർ തന്നെ...

വോട്ടെണ്ണൽ ആരംഭിച്ച് അരമണിക്കൂർ പിന്നിട്ടപ്പോൾ തന്നെ ഗുജറാത്തിലും ഹിമാചൽപ്രദേശിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. കൂടാതെ ഹിമാചലിൽ ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷവുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

വോട്ടിങ് മെഷീനിൽ കൃത്രിമം

വോട്ടിങ് മെഷീനിൽ കൃത്രിമം

വേട്ടെണ്ണൽ ആരംഭിക്കുന്നതിനും മുൻപ് കോൺഗ്രസും ആംആദ്മിയും, പട്ടീദാർ നേതാവ് ഹർദിക് പട്ടേലും വേട്ടിങ് മെഷീനിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. വോട്ടിങ് യന്ത്രങ്ങൾ ബ്ലൂടുത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വോട്ടുകൾ ബിജെപിയ്ക്ക് മാത്രമാണ് വീഴുന്നതെന്നും പരാതികൾ ഉയർന്നിരുന്നു. ഈ സഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ വിശദീകരണം.

 വിജയം ജനങ്ങൾ നൽകിയതല്ല.

വിജയം ജനങ്ങൾ നൽകിയതല്ല.

ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ ജയിപ്പിച്ചത് ജനങ്ങളല്ലെന്നും മറിച്ച് മറിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്ളാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുംബൈ ഘടകം അധ്യക്ഷന്‍ സഞ്ജയ് നിരുപം പറഞ്ഞു. ഗുജറാത്തിലെ ജനങ്ങൾ ബിജെപിക്ക് എതിരായിരുന്നു. മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ പോലും ആളില്ലായിരുന്നെന്നു സഞ്ജയ് നിരുപം കൂട്ടിച്ചേർത്തു.

 റീ പോളിങ്

റീ പോളിങ്

വോട്ടിംഗ് യത്രത്തിൽ ക്രമക്കേട് ആരോപിച്ച് ഗുജറാത്തിലെ ആറ് പോളിങ് ബൂത്തുകളിൽ റീ പോളിങ് നടന്നിരുന്നു. ദളിത് നേതാവ് ജിഗ്നേഷ് മേവാനി മത്സരിച്ച വഡ്ഗാവ് മണ്ഡലത്തിലുൾപ്പെടെയാണ് റീ പോളിങ് നടന്നത്. യന്ത്രങ്ങളുടെ സത്യസന്ധത തെളിയിക്കാൻ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വോട്ട് രസീതുകൾ കൂടി എണ്ണണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ടായിരുന്നു. പട്ടാൻ, ബനാസ്കാന്ത ജില്ലകളിൽ വ്യാപകമായ തിരിമറി നടന്നതായി സംശയമുണ്ടെന്നു അൽപേശ് ഠാക്കൂറും ആരോപിച്ചിരുന്നു.

 ബിജെപിയ്ക്ക് ജയം

ബിജെപിയ്ക്ക് ജയം

ഗുജറാത്തിലും ഹിമാചൽപ്രദേശിലും ഇഞ്ചോടിഞ്ച് പേരാട്ടമാണ് നടന്നത്. എക്സിറ്റ് പോൾ പ്രവചനം പോലെ രണ്ടും സംസ്ഥാനങ്ങളിലും ബിജെപി തന്നെ അധികരം നിലനിർത്തിയിരുന്നു. 182 അംഗസംഖ്യയുള്ള ഗുജറത്തിൽ മികച്ച ഭൂരിപക്ഷത്തോടെ ബിജെപി വിജയിച്ചു. കൂടാതെ കോൺഗ്രസ് അധികാരത്തിലിരുന്ന ഹിമാചലിൽ 44 സീറ്റുകൾ ബിജെപിയും നേടിയിരുന്നു. എന്നാൽ രണ്ടു സംസ്ഥാനങ്ങളിലും കോൺഗ്രസിന്റേത് മികച്ച പ്രകടനമായിരുന്നു.

English summary
Once they happen, elections make two types of politicians - those in government, and those not. Euphemistically, they are also "in power", and not, because the chosen ones are the elected representatives of the people who are there to govern by law, their powers deriving from the constitutionally created institutions, and the people's mandate; nothing else. However, elections also ensure that one set of people do not hold on to power for too long, and that organised churns throw up challengers in democratic leadership.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X