ഐസിസ് ആക്രമണ പദ്ധതി പരാജയപ്പെടുത്തി; പോലീസ് പിടിയിലായത് സഹോദരങ്ങള്‍!!
ഛോട്ടില മന്ദിറില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും സൂചനകളുണ്ട്
രാജ്കോട്ട്: ഗുജറാത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധിതിയിട്ട രണ്ട് ഐസിസ് ഭീകരര്‍ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ രാജ്കോട്ട്, ഭാവ്നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വസീം, നയീം എന്നീ സഹോദരന്മാര് അറസ്റ്റിലാവുന്നത്. രാജ്കോട്ടിലെ ഛോട്ടില ചാമുണ്ട ജി മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഛോട്ടില മന്ദിറില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും സൂചനകളുണ്ട്.
ഐസിസ് സ്ഥാപകന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ പ്രസംഗങ്ങളും ഓണ്‍ലൈന്‍ വീഡിയോകളും കണ്ട് ഭീകരവാദത്തിലേയ്ക്ക് ആകൃഷ്ടരായതാണെന്നും നേരിട്ട് ജിഹാദി സംഘടനയോട് ബന്ധമില്ലെന്നുമാണ് അറസ്റ്റിലായ യുവാക്കള്‍ ഭീകരവിരുദ്ധ സേനയോട് വെളിപ്പെടുത്തിയിട്ടുള്ളത്.

ഐസിസില്‍ ആകൃഷ്ടരായി ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിട്ട കേസില്‍ 67 ഇന്ത്യന്‍ യുവാക്കളാണ് ഇതുവരെ അറസ്റ്റിലായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹകരണം മൂലം പദ്ധതിയിട്ട ആക്രമണങ്ങള്‍ വിജയകരമായി നടപ്പിലാക്കാന്‍ യുവാക്കള്‍ക്ക് കഴിഞ്ഞില്ലെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാണിക്കുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications