കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോൺഗ്രസ് 2019 ആവർത്തിക്കും'; ഗുജറാത്തിൽ ബിജെപി പെട്ടു,സ്വതന്ത്രരായി മത്സരിക്കുമെന്ന് നേതാക്കൾ!!

  • By Aami Madhu
Google Oneindia Malayalam News

അഹമ്മദാബാദ്; ജ്യോതിരാദിത്യ സിന്ധ്യയേയും അനുയായികളായ 22 എംഎൽഎമാരേയും ചാടിച്ച് അധികാരം കൈക്കലാക്കിയ മധ്യപ്രദേശിൽ ബിജെപി അക്ഷരാർത്ഥത്തിൽ പെട്ടിരിക്കുകയാണ്. ഭരണം പിടിക്കാൻ സഹായിച്ചെങ്കിലും കൂറുമാറിയെത്തിയവരെ അംഗീകരിക്കാൻ ബിജെപി നേതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല. മന്ത്രിസഭ വികസനത്തിൽ സിന്ധ്യ വിഭാഗത്തിന് സിംഹ ഭാഗവും ലഭിച്ചതോടെ ബിജെപി നേതാക്കൾക്കിടയിൽ പ്രതിഷേധം പുകയുകയാണ്.

ബാലകൃഷ്ണപിള്ള പിള്ള യുഡിഎഫിലെത്തും? ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെ!! സമവായമാകുന്നുബാലകൃഷ്ണപിള്ള പിള്ള യുഡിഎഫിലെത്തും? ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെ!! സമവായമാകുന്നു

ഉപതിരഞ്ഞെടുപ്പിലും വിമതരെ തന്നെ മത്സരിപ്പിക്കാനുള്ള ബിജെപിയെ തിരുമാനവും നേതൃത്വത്തെ പ്രതിസന്ധിയിലേക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മധ്യപ്രദേശിന് സമാനമായ തിരിച്ചടികളാണ് ഇപ്പോൾ ബിജെപി മധ്യപ്രദേശിലും നേരിടുന്നത്.

മധ്യപ്രദേശിലും കർണാടകയിലും

മധ്യപ്രദേശിലും കർണാടകയിലും

കർണാടകയിലും മധ്യപ്രദേശിലും ഓപ്പറേഷൻ താമര പയറ്റിയാണ് ബിജെപി അധികാരം പിടിച്ചത്. കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിലെ 17 പേരെയാണ് രാജിവെപ്പിച്ച് ബിജെപിയിൽ എത്തിയത്. അതേസമയം മധ്യപ്രദേശിലാകട്ടെ 22 പേരാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത്. മുൻ കേന്ദ്രമന്ത്രിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമായിരുന്നു ഇവർ ബിജെപിയിൽ എത്തിയത്.

 ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ രാജിവെച്ച കോൺഗ്രസ് എംഎൽഎമാരെ ചൊല്ലി ഗുജറാത്ത് ബിജെപിയിലും ഭിന്നത രൂക്ഷമായിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപ് 8 എംഎൽഎമാർ ആയിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ചത്. ഇതോടെ ഗുജറാത്തിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്.

 ബിജെപിയിൽ ചേർന്നു

ബിജെപിയിൽ ചേർന്നു

രാജിവെച്ച കോൺഗ്രസ് എംഎൽഎമാരിൽ 5 പേർ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. ജിത്തു ചൗധരി, പ്രദ്യുംനസിങ് ജഡേജ, ജെവി കകാഡിയ, അക്ഷയ് പട്ടേല്‍, ബ്രിജേഷ് മെര്‍ജ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. മറ്റു കോണ്‍ഗ്രസ് എംഎല്‍എമരായ സോമ പട്ടേല്‍, പ്രവീണ്‍ മാരു, മംഗല്‍ ഗാവിത് എന്നിവർ ബിജെപിയിൽ ചേർന്നിട്ടില്ലേങ്കിലും ഉടൻ ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 മത്സരിപ്പിച്ചേക്കും

മത്സരിപ്പിച്ചേക്കും

ബിജെപിയിൽ ചേർന്നവരെ തന്നെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള തിരുമാനമാണ് നേതാക്കളെ ചൊടിപ്പിച്ചത്. കൂറുമാറിയെത്തിവരെ പരിഗണിച്ചാൽ സ്വതന്ത്ര സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുകയോ അല്ലേങ്കിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിക്കുകയോ ചെയ്യുമെന്നാണ് നേതാക്കൾ ഉയർത്തിയ ഭീഷണി.

 മത്സരിപ്പിച്ചേക്കും

മത്സരിപ്പിച്ചേക്കും

ബിജെപിയിൽ ചേർന്നവരെ തന്നെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള തിരുമാനമാണ് നേതാക്കളെ ചൊടിപ്പിച്ചത്. കൂറുമാറിയെത്തിവരെ പരിഗണിച്ചാൽ സ്വതന്ത്ര സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുകയോ അല്ലേങ്കിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിക്കുകയോ ചെയ്യുമെന്നാണ് നേതാക്കൾ ഉയർത്തിയ ഭീഷണി.

 പാർട്ടിയിൽ വിമത നീക്കം

പാർട്ടിയിൽ വിമത നീക്കം

കോൺഗ്രസിൽ നിന്നും എത്തിയവർക്ക് മുന്തിയ പരിഗണിന നൽകാനാണ് നേതൃത്വം ശ്രമിക്കുന്നത്. വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്വന്തം നേതാക്കളെയാണ് ഇതിനായി നേതൃത്വം തഴയുന്നത്, ബിജെപി നേതാക്കൾ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുഴുവൻ മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകളാണ്. എന്നാൽ ഇവിടെ ബിജെപിയെ വെള്ളം കുടിക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

 പരാജയപ്പെട്ടിരുന്നു

പരാജയപ്പെട്ടിരുന്നു

നേരത്തേ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ പ്രമുഖ നേതാക്കളായ ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ, ധവൽസിംഗ് ചല, തേജശ്രീ പട്ടേൽ എന്നിവർ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. കോൺഗ്രസിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ ജയിച്ച നേതാക്കളാണ് ബിജെപി ടിക്കറ്റിൽ പരാജയപ്പെട്ടത്. ഈ ഉദാഹരണമാണ് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

 അതൃപ്തി പുകയുന്നു

അതൃപ്തി പുകയുന്നു

മോർബി സീറ്റിൽ കോൺഗ്രസ് വിമതനായ ബ്രിജേഷ് മേർജയെ മത്സരിപ്പിക്കാനുള്ള നീക്കം മുൻ എംഎൽഎയും ബിജെപി നേതാവുമായ ക്രാന്തി അമൃതിയയെ ചൊടിപ്പിച്ചിട്ടുണ്ട്. ഗദ്ദാദയിൽ ആത്മരാം പാർമറിനെതിരെ കോൺഗ്രസ് വിമതനായ പ്രവീൺമാരു രംഗത്തുണ്ട്. ധാരിയിൽ ബിജെപിയിലെ പ്രമുഖനായ നേതാവായ ദിലീപ് സംഗാനിയെ മത്സരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. എന്നാൽ കോൺഗ്രസ് വിമതനായ ജെവി കക്കാഡിയെ ഇതിന് വഴങ്ങിയേക്കില്ല.

 തള്ളി നേതൃത്വം

തള്ളി നേതൃത്വം

കർജാനിൽ നിന്ന് കോൺഗ്രസ് വിമതനായ അക്ഷയ് പട്ടേലിനെ മത്സരിപ്പിക്കാനുള്ള തിരുമാനത്തിനെതിരെ വോഡദര ജില്ലാ ഘടകം തന്നെ എതിർപ്പ് ഉയർത്തുന്നുണ്ട്. മറ്റ് രണ്ട് മണ്ഡലങ്ങളിലും സാഹചര്യം വ്യത്യസ്തമല്ല. അതേസമയം സീറ്റ് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ടെന്ന വാർത്ത ബിജെപി വക്താവ് ഭാരത് പാണ്ഡ്യ തള്ളി. പാർട്ടി നേതൃത്വത്തിന്റെ തിരുമാനം എന്ത് തന്നെയായലും നേതാക്കൾ അത് അംഗീകരിക്കുമെന്നും പാണ്ഡ്യ പറഞ്ഞു.

 മധ്യപ്രദേശ് ആവർത്തിക്കുമോ?

മധ്യപ്രദേശ് ആവർത്തിക്കുമോ?

അതേസമയം മധ്യപ്രദേശിന് സമാനമായ രീതിയിൽ ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക് കൂടുമാറുമോയെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. മധ്യപ്രദേശിൽ ഇതിനോടകം മുൻ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ 5 പേർ കോൺഗ്രസിൽ ചേർന്നിരുന്നു. ഈ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക ടീമിനെ ബിജെപി ചുമതലപ്പെടുത്തിയിരുന്നു.

ചുമതല മന്ത്രിമാർക്ക്

ചുമതല മന്ത്രിമാർക്ക്

മന്ത്രിക്കാണ് ചുമതല നൽകിയിരിക്കുന്നത്. പാർട്ടിയിലെ വിമത നീക്കമാണ് പ്രധാനമായും നിരീക്ഷിക്കുക. ഉപതിരഞ്ഞെടുപ്പോടെ ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക് കൂടുമാറിയേക്കുമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്. സാഹചര്യം കോൺഗ്രസ് മുതലെടുത്താൻ കനത്ത തിരിച്ചടിയാകും ബിജെപി നേരിടുക.

സ്ഥാനാർത്ഥി ചർച്ച

സ്ഥാനാർത്ഥി ചർച്ച

അതേസമയം ഉപതിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കാൻ 8 മണ്ഡലങ്ങളിലും കോൺഗ്രസ് മുതിർന്ന നേതാക്കളെ ചുമതല്പെടുത്തി. സ്ഥാനാർത്ഥി ചർച്ചകളും പാർട്ടിയിൽ പുരോഗമിക്കുകയാണ്. കൊവിഡ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാകും കോൺഗ്രസ് പ്രചരണം. സപ്തംബറിലോ ഒക്ടോബറിലോ ആകും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുക.

English summary
Gujarat; Before by poll BJP ledaers may leave party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X