കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിന്റെ 18ാം മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ, സാക്ഷികളായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും

Google Oneindia Malayalam News

Newest First Oldest First
2:45 PM, 12 Dec

സത്യപ്രതിജ്ഞാ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിംഗ് അടക്കമുളള പ്രമുഖർ
2:44 PM, 12 Dec

ഘട്ലോദിയ മണ്ഡലത്തിൽ നിന്നാണ് ഭൂപേന്ദ്ര പട്ടേൽ വിജയിച്ചത്. 1.92 ലക്ഷത്തിന്റെ കൂറ്റൻ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു
2:39 PM, 12 Dec

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ അനുമോദിച്ച് ഗവർണർ ആചാര്യ ദേവവ്രതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
2:35 PM, 12 Dec

16 മന്ത്രിമാരാണ് മുഖ്യമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മുൻ മന്ത്രിമാരും വീണ്ടും അവസരം ലഭിച്ചവരിലുണ്ട്.
2:31 PM, 12 Dec

കുൻവാരിജി ഭവലിയ, മുലോഭായ് ഭേര, കുബേർ ദിനദോർ, ബാനുബെൻ ഭബരിയ, കാനുഭായ് ദേശായി, ഋഷികേശ് പട്ടേൽ, രാഘവ്ജി പട്ടേൽ, ഭൽവന്ത് സിംഗ് രാജ്പുതി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു
2:26 PM, 12 Dec

പുരുഷോത്തം സോളങ്കി, ബച്ചുഭായ് ഖബഡ്, മുകേഷ് പട്ടേൽ, ഹർഷ് സംഘ്വി, ജഗ്ദീഷ് വിശ്വകർമ്മ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
2:18 PM, 12 Dec

ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞാ പരിപാടിയിൽ ഹർദിക് പട്ടേൽ. പാർട്ടി എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഹർദിക് പട്ടേൽ
2:10 PM, 12 Dec

ഗുജറാത്തിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേൽ. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്
2:08 PM, 12 Dec

ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
2:07 PM, 12 Dec

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളള പ്രമുഖർ
2:05 PM, 12 Dec

ഗുജറാത്ത് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞാ ചടങ്ങ്
2:04 PM, 12 Dec

വലത് വശത്തെ വേദിയിൽ പ്രധാനമന്ത്രിമാരും മറ്റ് വിവിഐപികളുമിരിക്കും. ഇടതുവശത്തുളള വേദിയി 200 സന്യാസിമാർക്ക് ഇരിപ്പിടമൊരുക്കിയിട്ടുണ്ട്
2:04 PM, 12 Dec

മൂന്ന് കൂറ്റൻ വേദികളാണ് സത്യപ്രതിജ്ഞയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. നടുവിലുളള സ്റ്റേജിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും
2:01 PM, 12 Dec

ഗാന്ധിനഗറിലെ ഹെലിപാഡ് ഗ്രൌണ്ടിൽ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാനെത്തി നിയുക്ത മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ കുടുംബം
2:00 PM, 12 Dec

സത്യപ്രതിജ്ഞാ വേദിയിൽ സൌഹൃദം പങ്കിടുന്ന യോഗി ആദിത്യനാഥും മറ്റ് മുഖ്യമന്ത്രിമാരും
1:56 PM, 12 Dec

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞ അൽപസമയത്തിനകം, വേദിയുടെ ചിത്രങ്ങൾ
1:41 PM, 12 Dec

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്
1:29 PM, 12 Dec

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
1:08 PM, 12 Dec

ബിജെപിക്ക് ഒറ്റയ്ക്കും സഖ്യമായും ഭരണമുളള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തും
12:07 PM, 12 Dec

ഗുജറാത്തിൽ പ്രധാനമന്ത്രി, ഊഷ്മളമായ സ്വീകരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ
11:27 AM, 12 Dec

കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, കേന്ദ്ര മന്ത്രിമാർ എന്നിവരും ചടങ്ങിനെത്തും
11:17 AM, 12 Dec

ഞായറാഴ്ച രാത്രി പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി. ഗവർണർ ആചാര്യ ദേവ്രാത്, ഭൂപേന്ദ്ര സിംഗ് അടക്കമുളളവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു
11:14 AM, 12 Dec

ഗാന്ധിനഗറിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളള പ്രമുഖർ പങ്കെടുക്കും
11:10 AM, 12 Dec

ഭൂപേന്ദ്ര പട്ടേലിനൊപ്പം 25 മന്ത്രിമാർ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
11:10 AM, 12 Dec

182 നിയമസഭാ സീറ്റുകളിൽ 156ലും വിജയിച്ച് 53 ശതമാനം വോട്ടും ,സ്വന്തമാക്കിയാണ് ഭൂപേന്ദ്ര പട്ടേൽ സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത്

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് ഭൂപേന്ദ്ര പട്ടേൽ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു. ജനവിധി വളരെ മികച്ചത് ആയത് കൊണ്ടാണ് ഭൂപേന്ദ്ര പട്ടേൽ തന്നെ തുടരാനുളള ബിജെപിയുടെ തീരുമാനം.

ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. തത്സമയ വിവരങ്ങൾ വായിക്കാം...

Live Updates

patel
English summary
Gujarat BJP CM Bhupendra Patel Swearing-in Live News And Updates In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X