• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോൺഗ്രസിന് ഗുജറാത്തിൽ വൻ ബൂസ്റ്റ്; ബിജെപിയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി!! നേതാവ് കോൺഗ്രസിൽ ചേർന്നു

അഹമ്മദാബാദ്; മധ്യപ്രദേശിന് സമാനമായി രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിനെ താഴെയിറക്കാൻ ബിജെപിക്ക് സാധിക്കുമെന്ന തരത്തിലായിരുന്നു കഴിഞ്ഞ ഒരുമാസമായി ഉയർന്ന ചർച്ചകൾ. ഉപമുഖ്യമന്ത്രി കൂടിയായിരുന്ന സച്ചിൻ പൈലറ്റിൻറെ വിമത നീക്കമായിരുന്നു ഇത്തരം അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തിയത്. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരമാമിട്ട് രാജസ്ഥാനിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. വിമത നീക്കം നടത്തിയ സച്ചിൻ ഉൾപ്പെടെയുള്ള മുഴുവൻ എംഎൽഎമാരും തിരിച്ചെത്തി.

അതിന് തൊട്ട് പിന്നാലെ ഗുജറാത്തിലും കോൺഗ്രസിന്റെ പ്രതീക്ഷ ഉയർന്നിരിക്കുകയാണ്. നിയമസഭ ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു. വിശദാംശങ്ങൾ ഇങ്ങനെ

 ഉപതിരഞ്ഞെടുപ്പിന് മുൻപ്

ഉപതിരഞ്ഞെടുപ്പിന് മുൻപ്

രാജ്യസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ഇക്കഴിഞ്ഞ മാർച്ചിലും ജൂണിലുമായി കോൺഗ്രസിന് പാലം വലിച്ച് 8 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ടത്. പിന്നീട് ഇതിൽ 6 പേർ ബിജെപിയിൽ ചേരുകയും ചെയ്തു. ഇതോടെ സപ്തംബർ അവസാനത്തോടെ ഇവരുടെ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

 കോൺഗ്രസ് വിമതർ

കോൺഗ്രസ് വിമതർ

മോര്‍ബി, കര്‍ജാന്‍, കപ്രാഡ, ലിംബാഡി, ഗദ്ദ, ദാങ്, ധാരി, അബ്ദാസ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോൺഗ്രസ് വിമതരെ തന്നെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഇതിനിടെയാണ് ബിജെയിലെ മുതിർന്ന നേതാവിനെ മറുകണ്ടം കോൺഗ്രസ് തിരിച്ചെത്തിച്ചിരിക്കുന്നത്.

 ബിജെപി ബന്ധം ഉപേക്ഷിച്ചു

ബിജെപി ബന്ധം ഉപേക്ഷിച്ചു

വൽസദ് ജില്ല അധ്യക്ഷ ബാബുഭായ് വർധയാണ് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് നേതാവായിരുന്ന വർധ 2004 ൽ പാർട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നിരുന്നു. വർധയിലെ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ് ആയിരിക്കെയായിരുന്നു വർധ ബിജെപിയിൽ ചേർന്നത്. മുതിർന്ന നേതാവും കപ്രാഡ എംഎൽഎയുമായിരുന്ന ജിതുഭായ് ചൗധരിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു ഇത്.

 ശക്തമായ സ്വാധീനം

ശക്തമായ സ്വാധീനം

രാജ്യസഭ തിരഞ്ഞെടുപ്പ് വേളയിൽ ജിതുഭായ് ബിജെപിയിലേക്ക് പോയതിന് പിന്നാലെയാണ് വർധയുടെ മടങ്ങി വരവ് എന്നത് ശ്രദ്ധേയമാണ്. 'ഞങ്ങൾ വർധയെ സ്വാഗതം ചെയ്യുകയാണ്. ജിത്തുവിനെതിരെ മണ്ഡലത്തിൽ വർധ തന്നെ സ്ഥാനാർത്ഥിയാകും, കോൺഗ്രസ് നേതാവ് ഗൗരവ് പാണ്ഡ്യെ പറഞ്ഞു. വാർലി സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കപ്രാഡ.

cmsvideo
  Priyanka Gandhi is going to take a break from politics | Oneindia Malayhalam
   വാർലി സമുദായാംഗങ്ങൾ

  വാർലി സമുദായാംഗങ്ങൾ

  മണ്ഡലത്തിലെ 60 ശതമാനവും വാർലി സമുദായാംഗങ്ങളാണ്. വാർലി സമുദായത്തിന്റെ പ്രസിഡന്റ് ആണ് കോൺഗ്രസിലെത്തിയ വർധ. അതേസമയം തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്താണ് കോൺഗ്രസ് വർധയെ സ്വാധീനിച്ചതെന്ന് ബിജെപി കുറ്റപ്പെടുത്തി. ബിജെപിയിലെ പ്രധാന നേതാവല്ല വർധ അതുകൊണ്ട് തന്നെ വർധയുടെ കോൺഗ്രസിലേക്ക് പോകുന്നത് ബിജെപിയെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ബിജെപി പറഞ്ഞു.

  മണ്ഡലം വിട്ടവർ

  മണ്ഡലം വിട്ടവർ

  മോര്‍ബി എംഎല്‍എ ബ്രിജേഷ് മെര്‍ജ, ധാരി എംഎല്‍എ ജെവി കകാഡിയ, കപ്രഡ എംഎല്‍എ ജിത്തു ചൗധരി, അബ്ദസ എംഎല്‍എ പ്രദ്യുമാന്‍ സിങ് ജഡേഡ, കര്‍ജാന്‍ എംഎല്‍എ അക്ഷയ് പട്ടേല്‍ എന്നിവരായിരുന്നു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. രണ്ട് പേർ ഇപ്പോഴും ബിജെപിയിൽ ചേർന്നിട്ടില്ല. ഇവർ ഏത് നിമിഷവും ബിജെപിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

  ഭിന്നത രൂക്ഷം

  ഭിന്നത രൂക്ഷം

  അതേസമയം ഈ വിമതരെ സ്ഥാനാർത്ഥിയാക്കുന്നതിൽ ബിജെപിയിൽ ഭിന്നത രൂക്ഷമാണ്. 2017 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിമതരെ മത്സരിപ്പിച്ചത് ബിജെപിക്ക് തിരിച്ചടി സമ്മാനിച്ചിരുന്നു.വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും സമാന രീതിയിൽ വിമതരെ ഇറക്കിയാൽ അത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് ബിജെപി നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു.

  പരാജയപ്പെട്ടിരുന്നു

  പരാജയപ്പെട്ടിരുന്നു

  കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ പ്രമുഖ നേതാക്കളായ ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ, ധവൽസിംഗ് ചല, തേജശ്രീ പട്ടേൽ എന്നിവരാണ് ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.കോൺഗ്രസിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ ജയിച്ച നേതാക്കളായിരുന്നു ഇവർ. അതേസമയം ഇക്കുറി ശക്തമായ തിരിച്ചടി തന്നെ ബിജെപിക്ക് നൽകുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

  പാട്ടേലിന്റെ നിയമനം

  പാട്ടേലിന്റെ നിയമനം

  പാർട്ടി അധ്യക്ഷനായി പട്ടേൽ സമര നേതാവ് ഹാർദ്ദിക് പാട്ടീലിനെ നിയമച്ചത് ഉപതിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണെന്നാണ് കണക്കാക്കപ്പെടുന്നത്. 26 വയസുള്ള പാട്ടേലിനെ സംസ്ഥാന അധ്യക്ഷനാക്കിയതിലൂടെ ശക്തമായ സന്ദേശമാണ് സംസ്ഥാനത്ത് കോൺഗ്രസ് നൽകിയത്. യുവാക്കൾക്കിടയിലും പട്ടേൽ സമുദായത്തിനിടയിലും സ്വാധീനമുള്ള നേതാവാണ് ഹാർദിക്.

  English summary
  Gujarat: BJP leader Babubhai Vardha joins Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X