ഗോമാത സംരക്ഷണത്തിനു വേണ്ടി ആഡംബര പശു കല്ല്യാണം
ഭാവ്നഗര്‍: ഗോ മാതാവിനെ സംരക്ഷിക്കണമെന്ന സന്ദേശം നല്‍കുന്നതിന് വ്യത്യസ്ത രീതിയുമായി ഗുജറാത്തിലെ കൊട്ടിയ വില്ലേജിലെ ഒരു കൂട്ടം ആളുകള്‍. പതിനെട്ട് ലക്ഷം രൂപ ചെലവില്‍ പശു കല്ല്യാണം നടത്തിയാണ് ഗോമാതാവിനെ സംരക്ഷിക്കമമെന്ന സന്ദേശം ജനങ്ങളിലേക്കെത്തിച്ചത്.
പൂനം എന്ന പശുവിനെ അര്ജുന് എന്ന കാളയെകൊണ്ട് കല്ല്യാണം കഴിപ്പിക്കുകയായിരുന്നു. ഏകദേശം മൂന്നൂറോളം അതിത്ഥികള്‍ കല്ല്യാണത്തില്‍ പങ്കെടുത്തു. പൂനത്തിന്റെയും അര്‍ജുന്റെയും ബന്ധുക്കളും കല്ല്യാണത്തില്‍ പങ്കെടുത്തു. സ്വര്‍ണ്ണം, ചുവന്ന സാരി, ഷാള്‍ എന്നിവയായിരുന്നു പൂനത്തിന്റെ വേഷം. വെള്ള വസ്ത്രമായിരുന്നു അര്ജുന് ധരിച്ചത്.

ബ്രാഹ്മണ പുരോഹിതന് കല്ല്യാണത്തിന് കാര്‍മികത്വം വഹിച്ചു. പതിനെട്ട് ലക്ഷം രൂപയാണ് കല്ല്യാണത്തിന് ചെലവ് വന്നത്. പാറസാന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു കല്ല്യാണം നടന്നത്. പശുവിനെ വില കുറച്ച് കാണുന്നതിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് കല്ല്യാണം നടത്തിയതെന്ന് പശുവിന്റെയും കാളയുടെയും ഉടമസ്ഥന് പറഞ്ഞു.
അതിഥികളെ മധുര പലഹാരങ്ങള്‍ നല്കി സല്ക്കരിച്ചു. കല്ല്യാണത്തില്‍ ഗാനമേളയും അരങ്ങേറി. വധുവിനു സഞ്ചരിക്കാന്‍ ഒരു ട്രക്കും ഏര്‍പ്പെടുത്തിയിരുന്നു. ഹിന്ദു ആചാര പ്രതാരമായിരുന്നു കല്ല്യാണ ചടങ്ങുകള്‍ നടന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications