കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോമാത സംരക്ഷണത്തിനു വേണ്ടി ആഡംബര പശു കല്ല്യാണം

Google Oneindia Malayalam News

ഭാവ്‌നഗര്‍: ഗോ മാതാവിനെ സംരക്ഷിക്കണമെന്ന സന്ദേശം നല്‍കുന്നതിന് വ്യത്യസ്ത രീതിയുമായി ഗുജറാത്തിലെ കൊട്ടിയ വില്ലേജിലെ ഒരു കൂട്ടം ആളുകള്‍. പതിനെട്ട് ലക്ഷം രൂപ ചെലവില്‍ പശു കല്ല്യാണം നടത്തിയാണ് ഗോമാതാവിനെ സംരക്ഷിക്കമമെന്ന സന്ദേശം ജനങ്ങളിലേക്കെത്തിച്ചത്.

പൂനം എന്ന പശുവിനെ അര്‍ജുന്‍ എന്ന കാളയെകൊണ്ട് കല്ല്യാണം കഴിപ്പിക്കുകയായിരുന്നു. ഏകദേശം മൂന്നൂറോളം അതിത്ഥികള്‍ കല്ല്യാണത്തില്‍ പങ്കെടുത്തു. പൂനത്തിന്റെയും അര്‍ജുന്റെയും ബന്ധുക്കളും കല്ല്യാണത്തില്‍ പങ്കെടുത്തു. സ്വര്‍ണ്ണം, ചുവന്ന സാരി, ഷാള്‍ എന്നിവയായിരുന്നു പൂനത്തിന്റെ വേഷം. വെള്ള വസ്ത്രമായിരുന്നു അര്‍ജുന്‍ ധരിച്ചത്.

Gujarat Map

ബ്രാഹ്മണ പുരോഹിതന്‍ കല്ല്യാണത്തിന് കാര്‍മികത്വം വഹിച്ചു. പതിനെട്ട് ലക്ഷം രൂപയാണ് കല്ല്യാണത്തിന് ചെലവ് വന്നത്. പാറസാന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു കല്ല്യാണം നടന്നത്. പശുവിനെ വില കുറച്ച് കാണുന്നതിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് കല്ല്യാണം നടത്തിയതെന്ന് പശുവിന്റെയും കാളയുടെയും ഉടമസ്ഥന്‍ പറഞ്ഞു.

അതിഥികളെ മധുര പലഹാരങ്ങള്‍ നല്‍കി സല്‍ക്കരിച്ചു. കല്ല്യാണത്തില്‍ ഗാനമേളയും അരങ്ങേറി. വധുവിനു സഞ്ചരിക്കാന്‍ ഒരു ട്രക്കും ഏര്‍പ്പെടുത്തിയിരുന്നു. ഹിന്ദു ആചാര പ്രതാരമായിരുന്നു കല്ല്യാണ ചടങ്ങുകള്‍ നടന്നത്.

English summary
In a quirky yet different attempt to spread the message of protecting cows, a group in Bhavnagar Kotiya village in Gujarat conducted a lavish wedding for 'Poonam' the cow and 'Arjun' the bull.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X