Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തിലെ തൂക്കുപാലം അപകടം; മരണസംഖ്യ 141 ആയി ഉയര്‍ന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ തൂക്ക് പാലം തകര്‍ന്നുള്ള അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 141 പേരാണ് അപകടത്തില്‍ മരിച്ചത്. 177 പേരെ ഇതുവരെ രക്ഷപ്പെടുത്തി.

ഗുജറാത്തിലെ മോര്‍ബിയില്‍ ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച പാലമാണ് തകര്‍ന്നത്. കാണാതായ നിരവധി പേര്‍ക്കായി അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നുണ്ട്. അപകടസമയത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 500 ഓളം പേര്‍ തൂക്കുപാലത്തിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

dfdf

തൂക്ക് പാലത്തെ ബന്ധിപ്പിക്കുന്ന കേബിള്‍ പൊട്ടി താഴെ വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് പാലം സ്ഥിതി ചെയ്യുന്നത്. 150 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് പാലം.

ദീപാവലിയോട് അനുബന്ധിച്ചുള്ള ഛത്ത് പൂജ ചടങ്ങുകള്‍ക്കായാണ് പാലം തുറന്ന് കൊടുത്തത്. നടത്തുകയായിരുന്നു. മച്ചു നദിക്കു കുറുകെയുള്ള പാലം അറ്റകുറ്റപ്പണികള്‍ക്കായി ഏഴു മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഗുജറാത്തി പുതുവര്‍ഷമായ ഒക്ടോബര്‍ 26-ന് ആണ് ഇത് വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

അതേസമയം അപകടം ഞെട്ടിക്കുന്നതാണ് എന്ന് ഗുജറാത്ത് തൊഴില്‍, തൊഴില്‍ മന്ത്രി ബ്രിജേഷ് മെര്‍ജ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് പാലത്തില്‍ നവീകരണം നടന്നത്. സംഭവം അന്വേഷിക്കുകയാണ്. ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഇന്നലെ മുതല്‍ നടക്കുന്നുണ്ടെന്നും കേന്ദ്രം സംസ്ഥാനത്തിന് എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അപകടം വേദനിപ്പിക്കുന്നതാണ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പാലം തകര്‍ച്ചയെക്കുറിച്ച് അഞ്ചംഗ ഉന്നതാധികാര സമിതി അന്വേഷിക്കുന്നുണ്ടെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി ഇന്ന് രാവിലെ പറഞ്ഞു.

കര, നാവിക, വ്യോമ സേനകളും പൊലീസും ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. പാലം തകര്‍ന്നതിനെത്തുടര്‍ന്ന് നദിയില്‍ വീണവരെ രക്ഷപ്പെടുത്താന്‍ മോര്‍ബിയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ധാരാളം ആളുകള്‍ എത്തിയിരുന്നു.1979 ലെ മച്ചു അണക്കെട്ട് ദുരന്തത്തിന് ശേഷം പ്രദേശം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ദുരന്തമാണിത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+