ഗുജറാത്ത് 'നാണംമറയ്ക്കാന്‍' മതില്‍കെട്ടുന്നു; ട്രംപ് ചേരി കാണാതിരിക്കാന്‍ തിരക്കിട്ട നീക്കം
ഗാന്ധിനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഗുജറാത്തില്‍ തിരക്കിട്ട് മതില് പണിയുന്നു. ഈ മാസം 24ന് അഹമ്മദാബാദിലെത്തുന്ന ട്രംപ് കടന്നുപോകുന്ന വഴിയിലെ ചേരികള്‍ അദ്ദേഹം കാണാതിരിക്കാനാണ് മതില് പണിയുന്നത്. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനാണ് മതില് കെട്ടുന്നത്.
ഇന്ത്യയുടെ പ്രമുഖ നഗരങ്ങളിലെല്ലാം ചേരിപ്രദേശങ്ങളുമുണ്ട്. എന്നാല്‍ വിദേശത്തെ പ്രമുഖ നേതാക്കള്‍ എത്തുമ്പോള്‍ ചേരിപ്രദേശം കാണുന്നത് ഉചിതമല്ല എന്നാണ് സര്‍ക്കാര്‍ കണകുകൂട്ടല്‍. ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു. അതിനിടെയാണ് ചേരി മറക്കാനുള്ള നീക്കം. വിശദാംശങ്ങള്‍...

ട്രംപും മോദിയും ഒരുമിച്ച് നീങ്ങും
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ദിര ബ്രിഡ്ജിലേക്കുള്ള വഴിയിലാണ് മുന്‍സിപ്പല്‍ കോര്പറേഷന് മതില് പണിയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും മോദിയും ഒരുമിച്ച് ഈ വഴിയാണ് റോഡ് ഷോ നടത്തുക.

അര കിലോമീറ്റര്‍ ദൂരത്തില്‍
അര കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന മതിലിന് ഏഴടിയോളം ഉയരമുണ്ടാകും. മൊത്തേറയിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തോട് ചേര്‍ന്ന മേഖല സൗന്ദര്യവല്‍ക്കരിക്കുന്നു എന്ന പേരിലാണ് ചേരിയോട് ചേര്‍ന്ന റോഡിന്റെ വശങ്ങളില് മതില് നിര്‍മിക്കുന്നത്.

2500 ചേരിവാസികള്‍
ചേരിയോട് ചേര്‍ന്ന് പ്രദേശത്ത് മതില് കെട്ടി ചെടികള്‍ വയ്ക്കാനാണ് തീരുമാനം. ഫെബ്രുവരി 24ന് ട്രംപ് എത്തും എന്നതിനാല്‍ വളരെ ധൃതിപിടിച്ചാണ് പണികള്‍ പുരോഗമിക്കുന്നത്. അഹമ്മദാബാദിലെ ചേരിയില്‍ 500 വീടുകളാണുള്ളത്. 2500 പേര് താമസിക്കുന്നുവെന്നാണ് കണക്ക്.

പനകള്‍ വച്ചുപിടിപ്പിക്കും
വര്‍ങ്ങള്‍ പഴക്കമുള്ള അഹമ്മദാബാദിലെ ചേരി ദേവ് സരണ്‍ എന്നാണ് അറിയപ്പെടുന്നത്. വളര്‍ച്ചയെത്തിയ പനകള്‍ റോഡിന്റെ വശങ്ങള് കുഴിച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. 2017ല്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഭാര്യയും വന്ന വേളയിലും ഗുജറാത്തില്‍ സമാനമായ രീതിയില്‍ സൗന്ദര്യവല്‍ക്കരണം നടന്നിരുന്നു.

70 ലക്ഷം ആളുകളെത്തും
തന്നെ സ്വീകരിക്കാന്‍ 70 ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മോദിയും ട്രംപും സംയുക്തമായി ജനങ്ങളെ അഭിസംബോധന ചെയ്യുക. ഒരുലക്ഷം കാണികളെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് ഈ സ്റ്റേഡിയത്തിന്.

ട്രംപിന്റെ ആദ്യയാത്ര
ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യയില്‍ എത്തുന്നത്. ഈ മാസം 24, 25 തിയ്യതികളില്‍ ഇന്ത്യയിലുണ്ടാകുന്ന അദ്ദേഹം വ്യാപാര കരാറില്‍ ഒപ്പുവയ്ക്കും. വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള റോഡില്‍ ഇരുവശത്തുമായി ജനങ്ങള്‍ നിറയുമെന്നാണ് കരുതുന്നത്. വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

25000 വിദ്യാര്‍ഥികള്‍
ഓരോ ജില്ലയില്‍ നിന്നും 25000 വിദ്യാര്‍ഥികളെ വീതം എത്തിക്കാന്‍ സ്കൂളുകള്‍ക്കും സര്‍വകലാശാല അധികൃതര്‍ക്കും വിദ്യാഭ്യാസ വകുപ്പ് കത്തയച്ചിട്ടുണ്ട്. മാത്രമല്ല, 1000 അധ്യാപകര്‍ വീതവും സ്റ്റേഡിയത്തില്‍ എത്തും. ട്രംപിനുള്ള സ്വീകരണം വന്‍ സംഭവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ നീങ്ങുന്നത്.
-
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications