• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുജറാത്ത് 'നാണംമറയ്ക്കാന്‍' മതില്‍കെട്ടുന്നു; ട്രംപ് ചേരി കാണാതിരിക്കാന്‍ തിരക്കിട്ട നീക്കം

ഗാന്ധിനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഗുജറാത്തില്‍ തിരക്കിട്ട് മതില്‍ പണിയുന്നു. ഈ മാസം 24ന് അഹമ്മദാബാദിലെത്തുന്ന ട്രംപ് കടന്നുപോകുന്ന വഴിയിലെ ചേരികള്‍ അദ്ദേഹം കാണാതിരിക്കാനാണ് മതില്‍ പണിയുന്നത്. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനാണ് മതില്‍ കെട്ടുന്നത്.

ഇന്ത്യയുടെ പ്രമുഖ നഗരങ്ങളിലെല്ലാം ചേരിപ്രദേശങ്ങളുമുണ്ട്. എന്നാല്‍ വിദേശത്തെ പ്രമുഖ നേതാക്കള്‍ എത്തുമ്പോള്‍ ചേരിപ്രദേശം കാണുന്നത് ഉചിതമല്ല എന്നാണ് സര്‍ക്കാര്‍ കണകുകൂട്ടല്‍. ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു. അതിനിടെയാണ് ചേരി മറക്കാനുള്ള നീക്കം. വിശദാംശങ്ങള്‍...

ട്രംപും മോദിയും ഒരുമിച്ച് നീങ്ങും

ട്രംപും മോദിയും ഒരുമിച്ച് നീങ്ങും

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ദിര ബ്രിഡ്ജിലേക്കുള്ള വഴിയിലാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മതില്‍ പണിയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും മോദിയും ഒരുമിച്ച് ഈ വഴിയാണ് റോഡ് ഷോ നടത്തുക.

അര കിലോമീറ്റര്‍ ദൂരത്തില്‍

അര കിലോമീറ്റര്‍ ദൂരത്തില്‍

അര കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന മതിലിന് ഏഴടിയോളം ഉയരമുണ്ടാകും. മൊത്തേറയിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തോട് ചേര്‍ന്ന മേഖല സൗന്ദര്യവല്‍ക്കരിക്കുന്നു എന്ന പേരിലാണ് ചേരിയോട് ചേര്‍ന്ന റോഡിന്റെ വശങ്ങളില്‍ മതില്‍ നിര്‍മിക്കുന്നത്.

2500 ചേരിവാസികള്‍

2500 ചേരിവാസികള്‍

ചേരിയോട് ചേര്‍ന്ന് പ്രദേശത്ത് മതില്‍ കെട്ടി ചെടികള്‍ വയ്ക്കാനാണ് തീരുമാനം. ഫെബ്രുവരി 24ന് ട്രംപ് എത്തും എന്നതിനാല്‍ വളരെ ധൃതിപിടിച്ചാണ് പണികള്‍ പുരോഗമിക്കുന്നത്. അഹമ്മദാബാദിലെ ചേരിയില്‍ 500 വീടുകളാണുള്ളത്. 2500 പേര്‍ താമസിക്കുന്നുവെന്നാണ് കണക്ക്.

പനകള്‍ വച്ചുപിടിപ്പിക്കും

പനകള്‍ വച്ചുപിടിപ്പിക്കും

വര്‍ങ്ങള്‍ പഴക്കമുള്ള അഹമ്മദാബാദിലെ ചേരി ദേവ് സരണ്‍ എന്നാണ് അറിയപ്പെടുന്നത്. വളര്‍ച്ചയെത്തിയ പനകള്‍ റോഡിന്റെ വശങ്ങള്‍ കുഴിച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. 2017ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഭാര്യയും വന്ന വേളയിലും ഗുജറാത്തില്‍ സമാനമായ രീതിയില്‍ സൗന്ദര്യവല്‍ക്കരണം നടന്നിരുന്നു.

70 ലക്ഷം ആളുകളെത്തും

70 ലക്ഷം ആളുകളെത്തും

തന്നെ സ്വീകരിക്കാന്‍ 70 ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മോദിയും ട്രംപും സംയുക്തമായി ജനങ്ങളെ അഭിസംബോധന ചെയ്യുക. ഒരുലക്ഷം കാണികളെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് ഈ സ്‌റ്റേഡിയത്തിന്.

ട്രംപിന്റെ ആദ്യയാത്ര

ട്രംപിന്റെ ആദ്യയാത്ര

ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യയില്‍ എത്തുന്നത്. ഈ മാസം 24, 25 തിയ്യതികളില്‍ ഇന്ത്യയിലുണ്ടാകുന്ന അദ്ദേഹം വ്യാപാര കരാറില്‍ ഒപ്പുവയ്ക്കും. വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള റോഡില്‍ ഇരുവശത്തുമായി ജനങ്ങള്‍ നിറയുമെന്നാണ് കരുതുന്നത്. വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

25000 വിദ്യാര്‍ഥികള്‍

25000 വിദ്യാര്‍ഥികള്‍

ഓരോ ജില്ലയില്‍ നിന്നും 25000 വിദ്യാര്‍ഥികളെ വീതം എത്തിക്കാന്‍ സ്‌കൂളുകള്‍ക്കും സര്‍വകലാശാല അധികൃതര്‍ക്കും വിദ്യാഭ്യാസ വകുപ്പ് കത്തയച്ചിട്ടുണ്ട്. മാത്രമല്ല, 1000 അധ്യാപകര്‍ വീതവും സ്റ്റേഡിയത്തില്‍ എത്തും. ട്രംപിനുള്ള സ്വീകരണം വന്‍ സംഭവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ നീങ്ങുന്നത്.

എഎപിയിലേക്ക് ജനം ഒഴുകുന്നു; 24 മണിക്കൂറിനിടെ 11 ലക്ഷം അംഗങ്ങള്‍, വന്‍ കുതിപ്പ്

English summary
Gujarat builds wall to shut out slum on Donald Trump route
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X