കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നിലയില്ലാ കയത്തില്‍; ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും 15 ല്‍ 11 ഉം ബിജെപിക്ക്

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇത്തവണ വലിയ പ്രതീക്ഷയായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വെച്ച് പുലര്‍ത്തിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടന്ന നിയമസഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റമായിരുന്നു കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മോദിയുടെ ജന്‍മനാട്ടില്‍ ബിജെപി കോണ്‍ഗ്രസിനെ ചുഴറ്റിയെറിഞ്ഞു.

<strong>അമേഠിയില്‍ 'ഉയര്‍ത്തെഴുന്നേല്‍ക്കാന്‍' രാഹുല്‍ ഗാന്ധി.. സ്മൃതി ദീദി'യെ തുരത്തും</strong>അമേഠിയില്‍ 'ഉയര്‍ത്തെഴുന്നേല്‍ക്കാന്‍' രാഹുല്‍ ഗാന്ധി.. സ്മൃതി ദീദി'യെ തുരത്തും

ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിനെ നിലംതൊടീക്കാതെ ബിജെപി മുഴുവന്‍ സീറ്റും തൂത്തുവാരി. പിന്നാലെ വന്ന രാജ്യ സഭ തിരഞ്ഞെടുപ്പിലും നിരാശയായിരുന്നു കോണ്‍ഗ്രസിന് ഫലം. ഇപ്പോള്‍ ഫലം പുറത്തുവന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്.

ആദ്യ പ്രതീക്ഷ, പക്ഷേ

ആദ്യ പ്രതീക്ഷ, പക്ഷേ

ഇത്തവണ ഏവരും ഉറ്റുനോക്കിയ ലോക്സഭ തിരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലേത്. മോദിയുടെ ജന്‍മനാടായ സംസ്ഥാനത്ത് 2014 ലെ വിജയം ബിജെപിക്ക് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടിയിരുന്നു. 2014 ല്‍ 26 ല്‍ 26 സീറ്റും നേടിയായിരുന്നു ബിജെപി അധികാരം പിടിച്ചത്. അന്നത്തെ മോദി തരംഗത്തില്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് അടിപതറി. 2009 ല്‍ 11 സീറ്റുകള്‍ സംസ്ഥാനത്ത് ഉണ്ടായിരുന്ന പാര്‍ട്ടി സംപൂജ്യരായി. എന്നാല്‍ പിന്നാലെ വന്ന നിയമസഭ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വാനോളം ഉയര്‍ത്തി. 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 61 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 2017 ല്‍ അത് 79 ആയി വര്‍ധിപ്പിച്ചിരുന്നു. ബിജെപിയുടെ പല ഉറച്ച മണ്ഡലങ്ങള്‍ കൂടി കോണ്‍ഗ്രസിന്‍റെ കൈകളില്‍ എത്തുന്ന കാഴ്ചയാണ് ഉണ്ടായത്.

എട്ട് നിലയില്‍ പൊട്ടി

എട്ട് നിലയില്‍ പൊട്ടി

എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ തകിടം മറഞ്ഞു. അല്‍പേഷ് താക്കൂര്‍ ഉള്‍പ്പെടെയുള്ള പല പ്രാദേശിക നേതാക്കളും കോണ്‍ഗ്രസില്‍ നിന്ന് അകന്നു. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് 5 കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി അടയര്‍ത്തിയെടുത്തു. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദ്ദിക്ക് പട്ടേല്‍ പാര്‍ട്ടിയില്‍ എത്തിയെങ്കിലും കലാപക്കേസില്‍ കുടുങ്ങി ഹാര്‍ദ്ദിക്ക് പ്രചരണത്തിന് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ഇതിന്‍റെയെല്ലാം ആകെ തുക കോണ്‍ഗ്രസിന്‍റെ കനത്ത പരാജയത്തിലും അവസാനിച്ചു.

രാജ്യസഭയിലും

രാജ്യസഭയിലും

ഇതിന് പിന്നാലെ വന്ന രാജ്യസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. രണ്ട് സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയോട് കൂടി ബിജെപി സ്ഥാനാര്‍ത്ഥികളായ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ജുഗല്‍ താക്കൂര്‍ എന്നിവര്‍ രാജ്യസഭയിലേക്ക് വിജയിച്ച് കയറി. വിമത എംഎല്‍എമാരായ അല്‍പേഷ് താക്കൂര്‍, ധവല്‍സിംഗ് ഝാല എന്നിവരാണ് ബിജെപിയെ പിന്തുണച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിലും പതറി

തദ്ദേശ തിരഞ്ഞെടുപ്പിലും പതറി

ഇപ്പോള്‍ അവസാനമായി വന്ന ഗുജറാത്തിലെ 15 മുനിസിപാലിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ തക്കതൊന്നും ഇല്ല. തിരഞ്ഞെടുപ്പ് നടന്ന 9 സീറ്റുകളില്‍ 6 എണ്ണവും ബിജെപി നേടി. വെറും 3 മൂന്ന് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. സംസ്ഥാനത്തെ 10 മുനിസിപ്പാലിറ്റികളിലെ 15 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജുലൈ ഏഴിനായിരുന്നു തിരഞ്ഞെടുപ്പ്. ഇതില്‍ അഞ്ച് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു. ബാക്കി വന്ന 9 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ജനപിന്തുണ

ജനപിന്തുണ

ബാഗസര മുനിസിപ്പാലിറ്റിയിലെ നാല് സീറ്റുകളിലും ദനേറ, ദേഗം മുനിസിപ്പാലിറ്റികളിലെ ഒരു സീറ്റിലുമാണ് ബിജെപി വിജയിച്ചത്. വിരംഗം, ബഗസര, കനജരി എന്നിവടങ്ങളിലെ ഓരോ സീറ്റ് വീതമാണ് കോണ്‍ഗ്രസ് നേടിയത്. സംസ്ഥാനത്ത് ബിജെപിയുടെ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഫലമെന്ന് ബിജെപി വക്താവ് ഭരത് പാണ്ഡ്യ പ്രതികരിച്ചു.

<strong>ബിജെപി-ശിവസേന സഖ്യത്തിന് തിരിച്ചടി! കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങി രാജ് താക്കറെ</strong>ബിജെപി-ശിവസേന സഖ്യത്തിന് തിരിച്ചടി! കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങി രാജ് താക്കറെ

English summary
Gujarat by polls; congress wins only 3 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X