ഗുജറാത്തിലും ബിജെപി; ഉപതിരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കുമെന്ന് അഭിപ്രായ സര്‍വ്വേകള്‍
അഹമ്മദാബാദ്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപി മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോള്‍ സര്‍വേ പ്രവചനം. എട്ട് സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്നാണ് പുറത്തു വന്ന സര്‍വേകള്‍ എല്ലാം പ്രവചിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ആറോ ഏഴോ സീറ്റുകളില്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് വിജയം ഒരു സീറ്റിലേക്ക് ഒതുങ്ങിയേക്കുമെന്നുമാണ് ആജ് തക്, ഇന്ത്യാ ടുഡെ, മൈ ഇന്ത്യ ആക്സിസ് എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്.
വോട്ട് വിഹിതത്തിലും ബിജെപിക്ക് വലിയ മുന്നേറ്റം നടത്താന്‍ സാധിക്കും. 49 ശതമാനം വരെ വോട്ടുകള്‍ ബിജെപി നേടുമ്പോള്‍ 40 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിക്കുക. മറ്റുള്ളവര്‍ 11 ശതമാനം വോട്ടുകള്‍ നേടിയേക്കുമെന്നും സര്‍വേയില്‍ പറയുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുറുമാറി ബിജെപിയില്‍ എത്തിയതോടെയായിരുന്നു ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

മധ്യപ്രേദശ് ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് തന്നെയാണ് മുന്നേറ്റം പ്രവചിക്കുന്നത്. മധ്യപ്രദേശില്‍ ബിജെപി 18 വരെ സീറ്റുകള്‍ നേടി ശിവരാജ് സിംഗ് ചൌഹാന്റെ നേതൃത്തിലുള്ള സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം ബിഹാറ്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേ പ്രവചനം.












Click it and Unblock the Notifications