കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ നാണം കെട്ട് കോണ്‍ഗ്രസ്; എട്ട് സീറ്റിങ് സീറ്റുകളും പിടിച്ചെടുത്ത് ബിജെപി

Google Oneindia Malayalam News

ദില്ലി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ 11 സംസ്ഥാനങ്ങളിലായുള്ള 56 മണ്ഡലങ്ങലിലേയും ഫലം പുറത്തു വരുമ്പോള്‍ ബിജെപിക്ക് മികച്ച വിജയമാണ് നേടാന്‍ കഴിഞ്ഞത്. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, കർണാടക, ജാര്‍ഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ജാര്‍ഖണ്ഡ് ഒഴികേയുള്ള എല്ലാ സംസ്ഥാനങ്ങളിലും മുന്നേറ്റം നടത്താന്‍ ബിജെപിക്ക് സാധിച്ചു. മധ്യപ്രദേശില്‍ വന്‍ വിജയവുമായി ഭരണം നിലനിർത്താന്‍ ബിജെപിക്ക് സാധിച്ചു. ഗുജറാത്തില്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കുന്ന പ്രകടനമാണ് ബിജെപി നടത്തിയത്.

ഗുജറാത്തില്‍

ഗുജറാത്തില്‍

എട്ട് സീറ്റിലാണ് ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്, ഇതില്‍ എട്ടിടത്തും വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചു. ഒരിടത്തും ശ്രദ്ധേയമായ പ്രകടനം പോലും നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. കഴിഞ്ഞ ദിവസം പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങളിലും ബിജെപി മുന്നേറ്റം നടത്തുമെന്നായിരുന്നു പ്രവിചിക്കപ്പെട്ടിരുന്നു. 7-1 എന്നായിരുന്നു അഭിപ്രായ സർവേകള്‍ അഭിപ്രായപ്പെട്ടത്.

ബിജെപിയില്‍ പോയതോടെ

ബിജെപിയില്‍ പോയതോടെ

അബ്ദാസ (കച്ച് ജില്ല), കർജൻ (വഡോദര), മോർബി (മോർബി), ഗദ്ദഡ (ബോട്ടാഡ്), ധാരി (അമ്രെലി), ലിംബി (സുരേന്ദ്രനഗർ), കപ്രഡ (വൽസാദ്), ഡാങ് (ഡാങ്സ്) എന്നിവിടങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. ഈ വർഷം ആദ്യം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എട്ട് കോൺഗ്രസ് എം‌എൽ‌എമാർ രാജിവെച്ച് ബിജെപിയില്‍ പോയതോടെയാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

പ്രതികരണം

പ്രതികരണം

കോണ്‍ഗ്രസില്‍ നിന്നും എത്തിയ 5 പേര്‍ക്കും ബിജെപി സീറ്റ് നല്‍കിയിരുന്നു. സർക്കാറിനുള്ള അംഗീകാരമാണ് ഈ വിജയമെന്നും നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സൈമിഫൈനല്‍ വിജയിച്ചെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം. ഈ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വിന്‍റെ പ്രതികരണം. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഒരുപക്ഷ ഞങ്ങള്‍ക്ക് എവിടെയെങ്കിലും പിഴച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

അതേസമയം, 28 സീറ്റിലേക്കായിരുന്നു മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 18 ഇടത്തും ബിജെപി വിജയം ഉറപ്പിക്കുകയാണ്. കോണ്‍ഗ്രസിന്8 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. നിലവില്‍ 107 അംഗങ്ങളുടെ പിന്തുണയിലാണ് ശിവരാജ് ചൌഹാന്‍ ഭരണം നടത്തുന്നത്. നിലവിലെ ലീഡ് നില തുടരാന്‍ സാധിച്ചാല്‍ 230 അംഗ നിയമസഭയില്‍ 120 ലേറെ അംഗങ്ങളുടെ പിന്തുണയോടെ ബിജെപിക്ക് അധികാരം തുടരാന്‍ സാധിക്കും.

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran

English summary
gujarat bypoll results 2020; BJP won eight of the eight seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X