കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 7 സീറ്റിങ് സിറ്റിങിലും പിന്നില്‍: ബിജെപിക്ക് മുന്നേറ്റം

Google Oneindia Malayalam News

അഹമ്മദാബാദ്: ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും വ്യക്തമായ മുന്നേറ്റം നേടി ബിജെപി. എട്ട് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ ബിജെപി എട്ടിടത്തും മുന്നില്‍ നില്‍ക്കുകയാണ്. ഒരു സീറ്റില്‍ മാത്രം തുടക്കത്തില്‍ കോണ്‍ഗ്രസിന് ലീഡ് നേടാന്‍ സാധിച്ചിരുന്നെങ്കിലും ബിജെപി പിന്നീട് ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങളിലും ബിജെപി മുന്നേറ്റം നടത്തുമെന്നായിരുന്നു പ്രവിചിക്കപ്പെട്ടിരുന്നു.

ഈ വര്‍ഷം ആദ്യം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരവധി കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി പദവി രാജിവെപ്പിച്ച് തങ്ങളുടെ പാളയത്തില്‍ എത്തിച്ചിരുന്നു. ഇത്തരത്തില്‍ ഒഴിവ് വന്ന 8 സീറ്റുകളിലേക്കായിരുന്നു നവംബർ മൂന്നാം തിയതി തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ബിജെപിക്ക് മൂന്ന് പേരെ രാജ്യസഭയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടെത്തിയവരെ തന്നെയായിരുന്നു ബിജെപി സ്ഥാനാർത്ഥികളാക്കിയത്.

congress-bjp

മധ്യപ്രദേശിലും ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം പ്രകടമാണ്. 28 സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 18 ഇടത്തും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് 9 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. നിലവില്‍ 107 അംഗങ്ങളുടെ പിന്തുണയിലാണ് ശിവരാജ് ചൌഹാന്‍ ഭരണം നടത്തുന്നത്. നിലവിലെ ലീഡ് നില തുടരാന്‍ സാധിച്ചാല്‍ 230 അംഗ നിയമസഭയില്‍ 120 ലേറെ അംഗങ്ങളുടെ പിന്തുണയോടെ ബിജെപിക്ക് അധികാരം തുടരാന്‍ സാധിക്കും.

Recommended Video

cmsvideo
UP assembly bypolls: Early trends show BJP leading in 5 seats

English summary
gujarat bypolls: Congress lags behind in all eight seats: Big lead for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X