കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗുജറാത്ത് തൂത്തുവാരി ബിജെപി, 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രെയിലറെന്ന് വിജയ് രൂപാണി
ഗാന്ധിനഗര്‍: ബിജെപി കോട്ടയായ ഗുജറാത്തില്‍ അട്ടിമറികളൊന്നും നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ഫലം അറിയാനുളളത് എട്ട് സീറ്റുകളിലാണ്. ഈ 8 സീറ്റുകളിലും ലീഡ് തുടരുന്നതോടെ തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരും. ലീഡ് വിവരങ്ങള്‍ പുറത്ത് വന്നതോടെ തന്നെ ഗുജറാത്തില്‍ ബിജെപി വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.
ഈ ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള ട്രെയിലറാണ് എന്നാണ് മുഖ്യമന്ത്രി വിജയ് രൂപാണി പ്രതികരിച്ചിരിക്കുന്നത്. 2022ലാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ദാരി, ഗദക, കപ്രദ, കര്ജന്, മോര്‍ബി, ദാംഗ്സ്, അബ്ദസ, ലിംബ്ഡി മണ്ഡലങ്ങളിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്.