കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ കൈവിടാതെ മോദിയുടെ ഗുജറാത്ത്; തദ്ദേശ തിരഞ്ഞെടുപ്പില്‍ 26 സീറ്റിലും വിജയം

  • By Aami Madhu
Google Oneindia Malayalam News

അഹമ്മദാബാദ്: പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ വന്ന ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. തുടര്‍ ഭരണം സ്വപ്നം കണ്ട ബിജെപിക്ക് വെറും 27 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. ജാര്‍ഖണ്ഡിലെ തിരിച്ചടിക്ക് പിന്നാലെ ഛത്തീസ്ഗഡില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും സമാന തിരിച്ചടിയായിരുന്നു ബിജെപി നേരിട്ടത്.

എന്നാല്‍ ദേശീയ പൗരത്വ നിയമത്തിന്‍റെ പശ്ചാത്തലത്തിലും ബിജെപിയെ കൈവിടാതെ പിടിച്ചിരിക്കുകയാണ് മോദിയുടെ ഗുജറാത്ത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ബിജെപി നേടിയത്. വിശദാംശങ്ങളിലേക്ക്

വിജയിച്ച് ബിജെപി

വിജയിച്ച് ബിജെപി


ഡിസംബര്‍ 29 നാണ് ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടന്ന 30 ല്‍ 26 താലൂക്ക് പഞ്ചായത്തുകളിലും ബിജെപിയാണ് വിജയിച്ചത്. ഇത് കൂടാതെ നേരത്തേ തന്നെ മൂന്ന് താലൂക്ക് പഞ്ചായത്തുകളില്‍ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ആകെയുള്ള 33 സീറ്റുകളില്‍ 29 ഇടത്ത് ബിജെപി ജയിച്ചു.

തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

ആകെയുള്ള 33 സീറ്റില്‍ 30 ഉം താലൂക്ക് പഞ്ചായത്തുകളും ബാക്കി മൂന്നെണ്ണം ജില്ലാ പഞ്ചായത്തുകളുമാണ്. സംസ്ഥാനത്തെ 41 താലൂക്ക് പഞ്ചായത്തുകളിലും മൂന്ന് ജില്ലാ പഞ്ചായത്തുകളിലുമായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ചില സീറ്റുകളിലെ തിരഞ്ഞെടുപ്പുകള്‍ മാറ്റി വെയ്ക്കുകയായിരുന്നു.

എതിരില്ലാതെ വിജയിച്ചു

എതിരില്ലാതെ വിജയിച്ചു

പട്ടാന്‍ ജില്ലയിലെ ചനസ്മ താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലേയും കേദ ജില്ലയിലെ മഹംദാവദ് താലൂക്കിലേയും തിരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. നേരത്തേ സബര്‍കന്ത ജില്ലയിലെ പോഷിനയിലെ മൂന്ന് താലൂക്ക് പഞ്ചായത്ത് സീറ്റുകളില്‍ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മത്സരിച്ചില്ല

മത്സരിച്ചില്ല

അതേസമയം, പാടൻ, മെഹ്സാന, സുരേന്ദ്രനഗർ, അമ്രേലി ജില്ലകളിലെ നാല് താലൂക്ക് പഞ്ചായത്ത് സീറ്റുകളിൽ ഒരു സ്ഥാനാർത്ഥിയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായില്ല. ഒടുവിൽ ജില്ലാ പഞ്ചായത്തുകളിലെ മൂന്ന് സീറ്റുകൾക്കും താലൂക്ക് പഞ്ചായത്തുകളുടെ 27 സീറ്റുകളിലുമാണ് പോളിംഗ് നടന്നത്.

രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ്

രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ്

മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ രണ്ടെണ്ണം അഹമ്മദാബാദ് ജില്ലയിൽ നിന്നുള്ളതാണ്. ഒന്ന് പോർബന്ദർ ജില്ലയിൽ നിന്നും. അഹമ്മദാബാദ് ജില്ലയിലെ രണ്ട് സീറ്റുകളിലും കോൺഗ്രസാണ് വിജയിച്ചത്. പോർബന്ദർ ജില്ലയിൽ ഒരു സീറ്റ് ബിജെപി നേടി.

കോണ്‍ഗ്രസും സ്വതന്ത്രനും

കോണ്‍ഗ്രസും സ്വതന്ത്രനും

താലൂക്ക് പഞ്ചായത്തുകളിൽ ബിജെപി 26 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോൺഗ്രസും സ്വതന്ത്രരും ഒരോ സീറ്റ് വീതം നേടി. പഠാൻ, മെഹ്സാന, അഹമ്മദാബാദ്, ആരവല്ലി, മഹിസാഗർ, ഗാന്ധിനഗർ, വൽസാദ്, സൂറത്ത്, നവസാരി, വഡോദര, തപി, ഡാങ്, മോർബി, രാജ്കോട്ട്, കച്ച്, ജുനഗഡ് , ദഹേദ്, ആനന്ത്, ഗിർ-സോംനാഥ്, ഖേഡ എന്നീ ജില്ലകളിലെ താലൂക്കുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

English summary
Gujarat bypolls: BJP wins 29 out of 33 taluka and district panchayat seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X