ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധ പടരുന്നു; എട്ട് മരണം, ഏഴ് പേര് ചികിത്സയില്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധ പടരുന്നു. ചൊവ്വാഴ്ച രണ്ട് കുട്ടികള്‍ കൂടി രോഗബാധ മൂലം മരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ അണുബാധ മൂലമുണ്ടായ മരണങ്ങളുടെ എണ്ണം എട്ടായി. 15 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു. സബര്‍കാന്ത, ആരവല്ലി, മഹിസാഗര്‍, ഖേദ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് ഇതുവരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്ന് കേസുകള്‍ (രാജസ്ഥാനില്‍ നിന്ന് രണ്ട്, മധ്യപ്രദേശില്‍ നിന്ന് ഒന്ന്) - ഗുജറാത്ത് ആശുപത്രികളിലും ചികിത്സിച്ചതായി പട്ടേല്‍ പറഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ള രണ്ട് രോഗികളില്‍ ഒരാള്‍ മരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് രോഗബാധിത ജില്ലകളില്‍ നിരീക്ഷണം നടത്തിയിട്ടുണ്ടെന്നും ചന്ദിപുര ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുള്ള സംശയാസ്പദമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ചന്ദിപുര കേസില്‍ മരണനിരക്ക് ഉയര്‍ന്നതാണ്. ചികിത്സ ലഭിക്കാന്‍ കാലതാമസം ഉണ്ടായാല്‍ ഒരു രോഗിക്ക് അതിജീവിക്കാന്‍ പ്രയാസമാണ്,' അദ്ദേഹം പറഞ്ഞു. രോഗി കോമയിലേക്ക് പോയാല്‍ മരണനിരക്ക് ഏകദേശം 50% വരെ ഉയരുമെന്ന് ശിശുരോഗ വിദഗ്ധന്‍ രാജേഷ് മഹേശ്വരി പറഞ്ഞു. ഒരിക്കല്‍ വൈറസ് ബാധിച്ചാല്‍ അതിന്റെ വ്യാപനം തടയുന്നത് ബുദ്ധിമുട്ടാണ് എന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍ കീടനാശിനികള്‍ തളിക്കുന്നതും കന്നുകാലികളുടെ ശരിയായ ശുചീകരണവും ഫ്യൂമിഗേഷനും വൈറസ് തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമ്പത് മാസം മുതല്‍ 14 വയസ് വരെയുള്ള കുട്ടികളിലാണ് വൈറസ് വേഗത്തില്‍ എത്തുന്നത്. സംശയാസ്പദമായ കേസുകള്‍ സബര്‍കാന്തയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മുന്‍കരുതല്‍ നടപടിയായി 26 റെസിഡന്‍ഷ്യല്‍ സോണുകളിലായി 8,600 വീടുകളിലെ 44,000-ത്തിലധികം ആളുകളെ പരിശോധിച്ചു.
സബര്‍കാന്ത ജില്ലയില്‍ നിന്നുള്ള രണ്ട് രോഗികളും ആരവല്ലിയില്‍ നിന്നുള്ള മൂന്ന് പേരും മഹിസാഗര്‍, രാജ്കോട്ട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ വീതവും രാജസ്ഥാനില്‍ നിന്നുള്ള ഒരാളുമാണ് ഇതുവരെ ആശുപത്രികളില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സബര്‍കാന്ത ജില്ലയിലെ ഹിമത്നഗറിലെ സിവില്‍ ആശുപത്രിയിലാണ് ചന്ദിപുരയെന്ന് സംശയിക്കുന്ന ആദ്യ നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജൂലൈ 10 ന് നാല് കുട്ടികള്‍ മരിച്ചു. തുടര്‍ന്ന്, സ്ഥിരീകരണത്തിനായി രോഗികളുടെ രക്ത സാമ്പിളുകള്‍ പൂനെ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. ഈ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. പനി, ശരീരവേദന, വയറിളക്കം, ഛര്‍ദ്ദി, അക്യൂട്ട് എന്‍സെഫലൈറ്റിസ് (തലച്ചോറിന്റെ വീക്കം) എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ചന്ദിപുരക്ക് ഉണ്ടാകുക.
റബ്ഡോവിറിഡേ കുടുംബത്തിലെ വെസിക്കുലോവൈറസ് ജനുസിലെ അംഗമാണ് രോഗകാരി. കൊതുകുകള്‍, ഈച്ചകള്‍, ചെറിയ പ്രാണികള്‍ എന്നിവയാണ് രോഗം പരത്തുന്നത്. 2003-04 കാലയളവില്‍ ഈ രോഗം ആന്ധ്രാപ്രദേശിലും ഗുജറാത്തിലും 56% മുതല്‍ 75% വരെ മരണനിരക്ക് രേഖപ്പെടുത്തിയിരുന്നു. 1965 ല്‍ ഇന്ത്യയില്‍ ആദ്യമായി തിരിച്ചറിഞ്ഞ വൈറസ് മഹാരാഷ്ട്രയിലെ ചന്ദിപുര ഗ്രാമത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications