മുസ്ലീംകൾക്ക് പോകാൻ150 രാജ്യങ്ങളില്ലേയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി, ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രം!
ഗാന്ധിനഗര്‍: ഇന്ത്യയിലെ ഹിന്ദു ജനസംഖ്യാ വളർച്ചയേക്കാൾ വേഗത്തിൽ പാകിസ്താനിലെ ഹിന്ദു ജനസംഖ്യ വളരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന ബിജെപി അനുകൂലികൾ നടത്തുന്ന പ്രചാരണം പാകിസ്താനിൽ അടക്കം ഹിന്ദുക്കൾ കുറഞ്ഞ് കൊണ്ടിരിക്കുന്നു എന്നാണ്. പൗരത്വ ഭേദഗതി നിയമം മുസ്ലീംങ്ങൾക്ക് എതിരല്ല എന്നാണ് ബിജെപി വാദിക്കുന്നത്.
അതേ ബിജെപിയുടെ നേതാക്കൾ തന്നെ മുസ്ലീംകൾക്ക് പോകാൻ ലോകത്ത് മറ്റ് പല രാജ്യങ്ങളും ഉണ്ടല്ലോ എന്നും പറയുന്നു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അടക്കമുളള നേതാക്കളാണ് ഈ വാദം മുന്നോട്ട് വെച്ചിരിക്കുന്നത്. മതേതരത്വം മുഖമുദ്രയായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുളള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം എന്നുളള പ്രതിപക്ഷ ആരോപണത്തെ ശരിവെയ്ക്കുന്നതാണ് ഇത്തരം നേതാക്കളുടെ പ്രതികരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഗഡ്കരിയുടെ വഴിയിലാണ്.

ഹിന്ദുക്കള്‍ക്കുളള ഒരേയൊരു രാജ്യം ഇന്ത്യ
ദേശീയ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊണ്ടാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്ത് എത്തിയിരിക്കുന്നത്. മുസ്ലീംകള്‍ക്ക് താമസിക്കാന്‍ ലോകത്തെ 150തോളം വരുന്ന മുസ്ലീം രാജ്യങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ് എന്നും എന്നാല്‍ ഹിന്ദുക്കള്‍ക്കുളള ഒരേയൊരു രാജ്യം ഇന്ത്യയാണ് എന്ന് വിജയ് രൂപാണി പറഞ്ഞു. സബര്‍മതി ആശ്രമത്തിന് പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊണ്ട് ബിജെപി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രൂപാണി.

1947ല്‍ പാകിസ്താനില്‍ 22 ശതമാനം ഹിന്ദുക്കൾ
പൗരത്വ നിയമത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെ വിജയ് രൂപാണി രൂക്ഷമായി വിമര്‍ശിച്ചു. മഹാത്മാഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെയും സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുകയാണ് എന്നാണ് വിജയ് രൂപാണിയുടെ ആരോപണം. 1947ല്‍ വിഭജനകാലത്ത് പാകിസ്താനില്‍ 22 ശതമാനം ഹിന്ദുക്കൾ ആണ് ഉണ്ടായിരുന്നത്.

ഇപ്പോള്‍ വെറും 500
ബംഗ്ലാദേശില്‍ ഹിന്ദു ജനസംഖ്യ 2 ശതമാനമായി കുറഞ്ഞുവെന്നും ഗുജറാത്ത് മുഖ്യമന്ത്രി പറയുന്നു. അഫ്ഗാനിസ്ഥാനില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2 ലക്ഷം ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നത് ഇപ്പോള്‍ വെറും 500 ആയി കുറഞ്ഞിരിക്കുകയാണ്. ഹിന്ദുക്കള്‍ക്ക് പോകാന്‍ ഇന്ത്യ അല്ലാതെ മറ്റൊരു രാജ്യമില്ല. അവര്‍ക്ക് തിരിച്ച് വരുന്നതിന് എന്താണ് പ്രശ്നമെന്നും വിജയ് രൂപാണി ചോദിച്ചു.

ഗാന്ധിയും മൻമോഹൻ സിംഗും പറഞ്ഞത്
പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന പ്രക്ഷോഭങ്ങള്‍ക്കുളള മറുപടിയായാണ് ഗുജറാത്തിലെ 33 ജില്ലകളിലും പരിപാടി സംഘടിപ്പിച്ചത്. ആര്‍എസ്എസ് പിന്തുണയുളള നാഗരിക് സമിതിയുടെ പേരിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പാകിസ്താനില്‍ നിന്നുളള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പൗരത്വം നല്‍കണം എന്നാണ് മഹാത്മാ ഗാന്ധി പോലും അഭിപ്രായപ്പെട്ടിരുന്നത്. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മന്മോഹന് സിംഗും ഇതിനെ പിന്തുണച്ചിരുന്നുവെന്നും വിജയ് രൂപാണി പറയുന്നു.

ദളിത് നേതാക്കൾക്കെതിരെ
എന്തുകൊണ്ടാണ് ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത് എന്ന് രാജ്യത്തിന് മുന്നില്‍ കോണ്‍ഗ്രസ് വിശദീകരിക്കണം എന്നും വിജയ് രൂപാണി ആവശ്യപ്പെട്ടു. ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കമുളളവരെ ഉന്നം വെച്ചും വിജയ് രൂപാണി പ്രസ്താവന നടത്തി. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുമുളള പതിനായിരത്തോളം അഭയാര്‍ത്ഥികളാണ് ഗുജറാത്തിലുളളത്. കച്ചില്‍ ജീവിക്കുന്ന അവരില്‍ ഭൂരിഭാഗവും മാഹേശ്വരി, മേഘ്വാള് പോലുളള ദളിത് വിഭാഗക്കാരാണെന്നും വിജയ് രൂപാണി പറയുന്നു.

മുസ്ലീംകളെ പ്രകോപിപ്പിക്കുന്നു
ഈ ദളിതരായ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം കൊടുക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ദളിത് നേതാക്കള്‍ വ്യക്തമാക്കണമെന്നും വിജയ് രൂപാണി ആവശ്യപ്പെട്ടു. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും മമത ബാനര്‍ജിയെ പോലുളളവരും ഉണ്ടെന്നതാണ് ഇന്ത്യയുടെ ദൗര്‍ഭാഗ്യമെന്നും വിജയ് രൂപാണി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ മുസ്ലീംകളെ പ്രകോപിപ്പിക്കുകയാണ് എന്നും വിജയ് രൂപാണി കുറ്റപ്പെടുത്തി.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications