Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ ഗുജറാത്തും ബിജെപിയ കൈവിട്ടോ? സംശയിക്കാന്‍ കാരണങ്ങളുണ്ട്!

ദില്ലിയില്‍ തോറ്റപ്പോള്‍ ബിഹാര്‍ വരട്ടെ കാണാം എന്ന മട്ടിലായിരുന്നു ബി ജെ പി. ബിഹാറിലോ, ബീഹാറില്‍ തോറ്റത് എട്ട് നിലയ്ക്കാണ്. നിതീഷ് കുമാറും ലാലുവും എല്ലായിടത്തും ഇല്ലല്ലോ എന്ന് ആശ്വസിക്കാം. പക്ഷേ അതുകൊണ്ടും കാര്യമില്ല. ഗുജറാത്തില്‍ വെല്ലുവിളിക്കുന്നത് കോണ്‍ഗ്രസാണ്. കാലം കഴിഞ്ഞു എന്ന് എഴുതിത്തള്ളിയ കോണ്‍ഗ്രസിന് ജയിക്കാമെങ്കില്‍ ഏത് മമതയ്ക്കും ജയലളിതയ്ക്കും ബി ജെ പിയെ എളുപ്പം ജയിക്കാം.

കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം എന്ന് കാണുമ്പോള്‍ കോണ്‍ഗ്രസ് ജയിച്ചു എന്നോ, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കൂട്ടി എന്നോ കരുതേണ്ട കാര്യമില്ല. കഴിഞ്ഞ തവണത്തേതിലും കുറച്ച് സീറ്റുകള്‍ കോണ്‍ഗ്രസ് അധികം ജയിച്ചു. അത്രേയുള്ളു. പക്ഷേ ഇത് സംഭവിച്ചത് ഗുജറാത്തിലാണ്. നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തില്‍. മോദി ഭരിച്ചിരുന്ന കാലത്ത് ക്ലീന്‍ സ്വീപ്പ് നടത്തി ശീലിച്ച ഗുജറാത്തില്‍ കോണ്‍ഗ്രസ് വീണ്ടും ജയിക്കാന്‍ തുടങ്ങിയെങ്കില്‍ ബി ജെ പിക്ക് അതൊരു അപായ സൂചനയാണ്. അതിങ്ങനെ....

വോട്ടുകള്‍ പാതിയായി

വോട്ടുകള്‍ പാതിയായി

2010ല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 83 ശതമാനമായിരുന്നു ബി ജെ പിയുടെ ജയം. കൃത്യമായി പറഞ്ഞാല്‍ 323ല്‍ 269. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 44 ശതമാനം കുറഞ്ഞ് 126 സീറ്റുകളിലേക്ക് ചുരുങ്ങി ബി ജെ പി.

നേരിയ വ്യത്യാസം മാത്രം

നേരിയ വ്യത്യാസം മാത്രം

ആകെ കണക്കെടുപ്പിലും ബി ജെ പിക്ക് നഷ്ടമാണ്. 48 ശതമാനം വിജയം കയ്യിലുള്ള ബി ജെ പിയെ തൊട്ടു തൊട്ട് കോണ്‍ഗ്രസുമുണ്ട് (46 ശതമാനം വിജയം)

താലൂക്ക് പഞ്ചായത്തിലോ

താലൂക്ക് പഞ്ചായത്തിലോ

എട്ട് ജില്ലകളിലാണ് ബി ജെ പി ഒരു താലൂക്ക് പഞ്ചായത്ത് പോലും ജയിക്കാനാവാതെ വിഷമിച്ചത്. പഞ്ചമഹല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാ താലൂക്ക് പഞ്ചായത്തുകളിലും കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നിരിക്കുന്നു.

ന്യൂനപക്ഷ ശ്രമം പാളിയോ

ന്യൂനപക്ഷ ശ്രമം പാളിയോ

500 മുസ്ലിം സ്ഥാനാര്‍ഥികളെയാണ് ബി ജെ പി തദ്ദേശ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയത്. 36 ല്‍ 35ഉം ജയിച്ച ഉന ഒഴികെയുള്ള സ്ഥലങ്ങളില്‍ ഈ ശ്രമം പക്ഷേ ഫലം കണ്ടില്ല..

പട്ടേലൊരു പ്രശ്‌നമല്ല

പട്ടേലൊരു പ്രശ്‌നമല്ല

ഗുജറാത്തിന്റെ അരവിന്ദ് കെജ്രിവാളാകും എന്നൊക്കെ പറഞ്ഞുകേട്ട ഹര്‍ദിക് പട്ടേല്‍ പക്ഷേ ബി ജെ പിക്ക് ഒരു പ്രശ്‌നമേ ആയില്ല. പട്ടേലിന്റെ ഹോം ടൗണായ വിരംഗത്ത് ബി ജെ പിയും കോണ്‍ഗ്രസുമാണ് ജയിച്ചത്.

സമരവും ഫലം കണ്ടില്ല

സമരവും ഫലം കണ്ടില്ല

പട്ടേല്‍ സമരം ബി ജെ പിക്ക് കനത്ത തിരിച്ചടിയാകും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ വളരെ അപൂര്‍വ്വം ഇടങ്ങളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി എന്നതൊഴിച്ചു നിര്‍ത്തിയാല്‍ ബി ജെ പിക്ക് കാതലായ വോട്ട് നഷ്ടം പട്ടേല്‍ സമരങ്ങള്‍ കൊണ്ട് ഉണ്ടായിട്ടില്ല.

കോര്‍പറേഷനുകള്‍ ഭദ്രം

കോര്‍പറേഷനുകള്‍ ഭദ്രം

ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയെങ്കിലും ആറില്‍ ആറ് കോര്‍പറേഷനുകള്‍ ബി ജെ പിക്കൊപ്പം തന്നെ നിന്നു. അഹദാബാദ്, രാജ്‌കോട്ട്, സൂറത്ത്, വഡോദര, ബാവനഗര്‍, ജാംനഗര്‍ എന്നീ കോര്‍പ്പറേഷനുകളില്‍ ബി ജെ പി ജയിച്ചു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+