ഗുജറാത്ത് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ രാജി അറിയിച്ചു... ദളിത് പ്രക്ഷോഭം താങ്ങാനാകാതെ ബിജെപി?
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജി സന്നദ്ധത അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണാ മുഖ്യമന്ത്രി തന്റെ രാജിസന്നദ്ധത അറിയിച്ചത്. ആനന്ദിബെന്‍ പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി.
ട്വിറ്ററിലൂടേയും ഫേസ്ബുക്കിലൂടേയും ആണ് മുഖ്യമന്ത്രി രാജിസന്നദ്ധത അറിയിച്ചത്. തനിയ്ക്ക് പ്രായമായെന്നും ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് താന്‍ സ്ഥാനം ഒഴിയുന്നത് എന്നുമാണ് ആനന്ദിബെന്‍ പട്ടേല്‍ പറയുന്നത്. എന്നാല്‍ ദളിത് പ്രക്ഷോഭത്തെ നേരിടാനാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജി സന്നദ്ധത എന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് മാസം മുമ്പ് തന്നെ താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്ന കാര്യം പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ആനന്ദിബെന്‍ പറയുന്നത്. പിന്‍ഗാമിയ്ക്ക് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് പോലുള്ള വന്‍പരിപാടികള്‍ക്കായി തയ്യാറെടുക്കുന്നതിന് ആവശ്യത്തിന് സമയം നല്‍കുന്നതിന് വേണ്ടിയായിരുന്നു ഇത് എന്നും ആനന്ദിബെന്‍ പട്ടേല്‍ പറയുന്നു. ഇന്ന് ഒരിക്കല്‍ കൂടി താന്‍ ഉന്നത നേതൃത്വത്തിന് രാജിക്കത്ത് അയച്ചിട്ടുണ്ടെന്നും ആനന്ദിബെന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
જય જય ગરવી ગુજરાત pic.twitter.com/S3FAjyCKpy
— Anandiben Patel (@anandibenpatel) August 1, 2016
ഗുജറാത്തിന്റെ ആദ്യ വനിത മുഖ്യമന്ത്രിയാണ് ആന്ദിബെന്‍ പട്ടേല്‍. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനെ തുടര്‍ന്നാണ് ആനന്ദിബെന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ദളിത് പ്രക്ഷോഭങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിയ്ക്കുകയാണ്.












Click it and Unblock the Notifications