കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടു വായൂ: ഗുജറാത്ത് തീരം ഭീതിയുടെ നീഴലില്‍, അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റ് തീരം തൊടുമെന്ന്

  • By Desk
Google Oneindia Malayalam News

ഗുജറാത്ത്: ഭീതിയൊഴിഞ്ഞ ഗുജറാത്ത് തീരത്തേക്ക് വായൂ ചുഴലിക്കാറ്റ് വീണ്ടും എത്തുന്നു. കഴിഞ്ഞ വ്യാഴാഴ്ചയോടെ കടലിലേക്ക് മടങ്ങിപ്പോയെന്നു കരുതിയിരുന്ന ചുലിക്കാറ്റാണ് വീണ്ടും ഭീതിയുമായി തിരിച്ചു വരുന്നത്. ചുഴലിക്കാറ്റിനെ പ്രതിരോധിക്കാന്‍ കനത്ത ജാഗ്രതയാണ് ഗുജറാത്ത് തീരത്ത് കഴിഞ്ഞ ആഴ്ചയില്‍ സജ്ജമാക്കിയത്.
ഈ വര്‍ഷം രണ്ടാം തവണയാണ് രാജ്യം തീവ്ര ചുഴലിക്കാറ്റ് ഭീതിയില്‍ അകപ്പെടുന്നത്. ഫോനി ചുഴലിക്കാറ്റായിരുന്നു ആദ്യം ഭീതി ഉണര്‍ത്തിയത്. വായൂ ചുഴലി കനത്ത നാശം വിതക്കുമെന്ന കാരണത്താല്‍ ഗുജറാത്തിന്റെ പടിഞ്ഞാറന്‍ മേഖല ഉള്‍പ്പെടെയുളള സ്ഥലത്ത് കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു.

പിസി ചാക്കോയുടെ തൊപ്പിതെറിക്കും!! ദില്ലിയില്‍ പടയെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍, മൂന്നിലും തോറ്റുപിസി ചാക്കോയുടെ തൊപ്പിതെറിക്കും!! ദില്ലിയില്‍ പടയെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍, മൂന്നിലും തോറ്റു

വ്യാഴാഴ്ചയോടെ ഗുജറാത്ത് തീരത്ത് വായു ചുഴലിക്കാറ്റ് എത്തും എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ പിന്നീട്, വായു ചുഴലിക്കാറ്റ് ഗതി മാറി പോയി എന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഗുജറാത്ത് സര്‍ക്കാരും ഇത്തരമൊരു ആശ്വാസമാണ് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍, ജൂണ്‍ 16 ന് വീണ്ടും വായു ചുഴലിക്കാറ്റ് തിരിച്ചെത്തിയേക്കാമെന്നാണ് പുതിയ നിഗമനം. ജൂണ്‍ 17, 18 തീയ്യതികളില്‍ വായൂ ചുഴലിക്കാറ്റ് ഗുജറാത്ത് കച്ച് മേഖലയില്‍ ആഞ്ഞടിക്കാനാണ് സാധ്യത എന്നും കരുതുന്നു. ഭൗമശാസ്ത്രമന്ത്രാലയ സെക്രട്ടറി എം.രാജീവനാണ് ഇക്കാര്യം അറിച്ചത്. താരതമ്യേന ശക്തികുറഞ്ഞതാവും തിരിച്ചു വരുന്ന വായു ചുഴലിക്കാറ്റ് എന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

cyclone

ദിശമാറി ഒമാനിലേക്ക് പോയ ചുഴലിക്കാറ്റാണ് വീണ്ടും ഇന്‍ഡ്യയുടെ പടിഞ്ഞാറന്‍ മേഖലേയെ അസ്വസ്ഥമാക്കുന്നത്. നേരത്തെ, ദുരന്തനിവാരണം മുന്‍നിര്‍ത്തി ഗുജറാത്ത് മേഖലയില്‍ നിന്നും ദിയു, കേന്ദ്രഭരണ പ്രദേശത്തു നിന്നും മൂന്നു ലക്ഷത്തില്‍ അധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്നു

English summary
Gujarat coast under threat after Cyclone Vayu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X