കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭ്രാന്തൻ വികസനത്തിന്റെ അവസാന ദീപാവലി, ഗുജറാത്തിൽ കോൺഗ്രസ് പ്രചാരണം, തന്ത്രം മെനഞ്ഞ് ബിജെപി

. ഇതിന്റെ ഭാഗമായി പുതിയ പ്രചാരണ പരിപാടിക്ക് കോൺഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്. ഗൺഡ വികാസ് നി ചെല്ലി ദിവാലി((ഭ്രാന്തന്‍ വികസനത്തിന്റെ അവസാനദീപാവലി) എന്ന ഹാഷ് ടാഗിലാണ് പുതിയ പ്രചാരണം.

  • By Ankitha
Google Oneindia Malayalam News

അഹമ്മദാബാദ്: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ഗുജറാത്തിൽ ബിജെപി നടത്തുന്ന അവകാശവാദങ്ങൾക്കെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ പ്രചാരണ പരിപാടിക്ക് കോൺഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്. ഗൺഡ വികാസ് നി ചെല്ലി ദിവാലി((ഭ്രാന്തന്‍ വികസനത്തിന്റെ അവസാനദീപാവലി) എന്ന ഹാഷ് ടാഗിലാണ് പുതിയ പ്രചാരണം. നേരത്തെ 'വികാസ് ഗണ്ഡോ തയോ ഛേ' (വികസനത്തിന് വട്ടായി) എന്ന പേരിലുള്ള പ്രചാരണം വന്‍ ജനശ്രദ്ധ നേടിയിരുന്നു.

 പിതാവിനെ ഗുണ്ടകൾ വെടിവച്ചു കൊന്നു, നൂറ്റാണ്ടിനു ശേഷം അച്ഛന്റെ സ്വപ്നം നിറവേറ്റി, യുവതിയുടെ ജീവിതകഥ പിതാവിനെ ഗുണ്ടകൾ വെടിവച്ചു കൊന്നു, നൂറ്റാണ്ടിനു ശേഷം അച്ഛന്റെ സ്വപ്നം നിറവേറ്റി, യുവതിയുടെ ജീവിതകഥ

rahul gandi

 കുഞ്ഞുങ്ങളെ കൊന്നു, ഭാര്യയെ ബലാത്സംഗം ചെയ്തു, ഭീകരരുടെ അക്രമം... വെളിപ്പെടുത്തലുമായി ദമ്പതികള്‍ കുഞ്ഞുങ്ങളെ കൊന്നു, ഭാര്യയെ ബലാത്സംഗം ചെയ്തു, ഭീകരരുടെ അക്രമം... വെളിപ്പെടുത്തലുമായി ദമ്പതികള്‍

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ അഴ്ച ഗുജറാത്ത് സന്ദർശിച്ചിരുന്നു. ഇതിനു മുൻപ് തന്നെ ബിജെപി സർക്കാരിനെതിരെയുള്ള പുതിയ ഹാഷ് ടാഗിൽ കോൺഗ്രസ് പ്രചാരണം ആരംഭിച്ചിരുന്നു.

ഗുജറാത്തിൽ പുതുവർഷം

ഗുജറാത്തിൽ പുതുവർഷം

ഈ വർഷം അവസാനിക്കുന്നതോടെ ഗുജറാത്തിലെ ഭ്രാന്തമായ വികസനത്തിന് അവസാനമാകുമെന്നും ഭ്രാന്തൻ വികസനത്തിന്റെ അവസാന ദീപാവലിയാണ് ഇതെന്നും കോൺഗ്രസ് ക്യാംപെയ്നിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. ക്യാംപെയ്ന് ദീപാവലിയും ഗുജറാത്തിലെ പുതുവര്‍ഷവും ചേര്‍ത്തുകൊണ്ടുള്ള ഹാഷ് ടാഗോടുകൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്.

 ജനങ്ങളെ ബോധവാൻമാരാക്കുക

ജനങ്ങളെ ബോധവാൻമാരാക്കുക

ബിജെപിയുടെ വ്യാജ പ്രചരണങ്ങളുടെയും പൊള്ളയായ വാഗ്ദനങ്ങളുടേയും അവസാന ദീപാവലിയാണ് ഇത്തവണത്തേതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് പുതിയ ക്യംപെയ്ൻ കൊണ്ടുള്ള ലക്ഷ്യം

പ്രചാരണം ശക്തം

പ്രചാരണം ശക്തം

ഡിസംബറിൽ നടക്കാൻ പോകുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കടുത്ത പ്രചാരണ പരിപാടികളാണ് കോൺഗ്രസ്-ബിജെപി പാർട്ടികൾ തയ്യാറാക്കിയിരിക്കുന്നത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനത്തിനപ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുജറാത്ത് സന്ദർശനം നടത്തിയിരുന്നു.

ബിജെപിയുടെ ഭ്രാന്തൻ വികസനം

ബിജെപിയുടെ ഭ്രാന്തൻ വികസനം

ഗുജറാത്ത് സന്ദർശന വേളയിൽ ബിജെപിക്കെതിരെ ശക്തമായി ഭാഷയിലാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും നടപ്പിലാക്കുന്നത് ഭ്രാന്ത് പിടിച്ച വികസനമാണെന്നും രാഹുൽ പറഞ്ഞിരുന്നു. വികസനത്തിന് വട്ടായി എന്ന മുദ്രാവാക്യവും രാഹുൽ ഉയർത്തിയിരുന്നു.

ഗുജറാത്ത് വികസനത്തിന്റെ പാതയിൽ

ഗുജറാത്ത് വികസനത്തിന്റെ പാതയിൽ

കഴിഞ്ഞ രണ്ടു ദശകങ്ങളായി ഗുജറാത്തിൻ വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ബിജെപിയുടെ വാദം. ഗുജറാത്തിൽ ബിജെപി സർക്കാർ വരുത്തിയ വികസനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പ്രചരണം.

കോൺഗ്രസിന് മറുപടി

കോൺഗ്രസിന് മറുപടി

കോണ്‍ഗ്രസിന്റെ വികസനത്തിന് വട്ടായി എന്ന ആരോപണത്തിന് മറുപടിയെന്നവണ്ണം 'ഹു വികാസ് ഛു, ഹു ഛു ഗുജറാത്ത്' (ഞാനാണ് വികസനം, ഞാനാണ് ഗുജറാത്ത്) എന്ന മുദ്രാവാക്യമാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്.

English summary
Buoyed by the success of its vikas gando thayo che (development or vikas has gone crazy) social media campaign, the Congress is looking to corner the Bharatiya Janata Party with another Twitter hashtag.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X