കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാക്കിട്ട് പിടിത്തവും കളംമാറ്റവും; കോണ്‍ഗ്രസിന് പേടി, മുഴുവന്‍ എംഎല്‍എമാരെയും നാടുകടത്തി

  • By Desk
Google Oneindia Malayalam News

ഗാന്ധിനഗര്‍: മാസങ്ങളുടെ വ്യത്യാസത്തില്‍ എട്ട് എംഎല്‍എമാരെയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന് നഷ്ടമായത്. അഞ്ച് പേര്‍ മാര്‍ച്ചിലും കഴിഞ്ഞദിവസങ്ങളില്‍ മൂന്ന് പേരും രാജിവച്ചു. ഇനിയും രാജിവയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ബിജെപി നേതാക്കള്‍ സൂചിപ്പിക്കുകയും ചെയ്തു. കോടികള്‍ കൊടുത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി രാജിവയ്പ്പിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ഇനിയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന ബിജെപിയുടെ ഭീഷണിയില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്.

C

തുടര്‍ന്ന് എല്ലാ എംഎല്‍എമാരെയും കോണ്‍ഗ്രസ് അയല്‍ സംസ്ഥാനമായ രാജസ്ഥാനിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. നേരത്തെ 20 എംഎല്‍എമാരെ കോണ്‍ഗ്രസ് രാജസ്ഥാനിലേക്ക് മാറ്റിയിരുന്നു. ബാക്കിയുള്ളവരെ ഗുജറാത്തിലെ തന്നെ വിവിധ റിസോര്‍ട്ടിലേക്കാണ് മാറ്റിയിരുന്നത്. എന്നാല്‍ ഇതിനെതിരെ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് പോലീസ് കേസെടുക്കുമെന്നായപ്പോള്‍ കോണ്‍ഗ്രസ് അടവ് മാറ്റി. എല്ലാവരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചു.

കര്‍ണാടകത്തില്‍ കടുംവെട്ടുമായി അമിത് ഷാ; യെഡിയൂരപ്പക്ക് ഞെട്ടല്‍, ആര്‍എസ്എസ് ഇടപെട്ടു, പട്ടിക തള്ളികര്‍ണാടകത്തില്‍ കടുംവെട്ടുമായി അമിത് ഷാ; യെഡിയൂരപ്പക്ക് ഞെട്ടല്‍, ആര്‍എസ്എസ് ഇടപെട്ടു, പട്ടിക തള്ളി

തുടര്‍ന്നാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച വൈകീട്ട് എല്ലാ എംഎല്‍എമാരും രാജ്സ്ഥാനിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. രാജസ്ഥാനിലെ സിറോഹി ജില്ലയിലെ അബു റോഡിലുള്ള റിസോര്‍ട്ടിലേക്കാണ് എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും എത്തിക്കുന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസിന് 65 അംഗങ്ങളാണുള്ളത്. നേരത്തെ 20 പേരെ രാജസ്ഥാനിലെത്തിച്ചിരുന്നു. തിങ്കളാഴ്ച ബാക്കിയുള്ളവരുമെത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.

അരവിന്ദ് കെജ്രിവാളിന് തൊണ്ടവേദന; കടുത്ത പനി; കൊറോണ രോഗപരിശോധന, യോഗങ്ങള്‍ റദ്ദാക്കിഅരവിന്ദ് കെജ്രിവാളിന് തൊണ്ടവേദന; കടുത്ത പനി; കൊറോണ രോഗപരിശോധന, യോഗങ്ങള്‍ റദ്ദാക്കി

ഗുജറാത്തില്‍ നാല് രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 19നാണ് തിരഞ്ഞെടുപ്പ്. ഇതിന് തൊട്ടുമുമ്പ് എല്ലാ എംഎല്‍എമാരെയും തിരിച്ചെത്തിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 182 അംഗ നിയമസഭയില്‍ ബിജെപിക്ക് 103 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് 65 പേരാണ്. 10 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബിടിപിക്ക് രണ്ട് അംഗങ്ങളും എന്‍സിപിക്ക് ഒരംഗവും ഒരു സ്വതന്ത്രനുമാണ് സഭയിലുള്ളത്.

English summary
Gujarat: Congress decide to Shift All MLAs to Rajasthan Resort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X