കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്ര നിര്‍മാണത്തിന് 21000 രൂപ; സംഭാവന പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍

Google Oneindia Malayalam News

ഗാന്ധി നഗര്‍: ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് 21000 രൂപ സംഭാവന പ്രഖ്യാപിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. താനും കുടുംബവും ചേര്‍ന്ന് 21000 രൂപ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. തികഞ്ഞ മതവിശ്വാസിയാണ് ഞാന്‍. എന്നാല്‍ തീവ്രവാദിയല്ല. രാമരാജ്യ സംസ്ഥാപനത്തിന് മുന്നോടിയായിട്ടാണ് രാമക്ഷേത്ര നിര്‍മാണം നടക്കുന്നതെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹാര്‍ദിക് പട്ടേല്‍ പ്രസ്താവനയില്‍ പറഞ്ഞു.

h

Recommended Video

cmsvideo
Ayodhya case: A brief history | Oneindia Malayalam

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഭൂമി പൂജ നടക്കാനിരിക്കെയാണ് ഹാര്‍ദിക് പട്ടേല്‍ തന്റെ സംഭാവന പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ രാമരാജ്യം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാമരാജ്യമെന്നാല്‍, കര്‍ഷകര്‍ക്ക് പുരോഗതിയും യുവാക്കള്‍ക്ക് ജോലിയും സ്ത്രീകള്‍ക്ക് സുരക്ഷയുമുള്ള രാജ്യമാണ്. അവിടെ വിദ്യാഭ്യാസത്തിന് തുല്യമായ അവകാശമുണ്ടാകും. ഗ്രാമങ്ങള്‍ വികസിക്കുകയും രാജ്യം സാമ്പത്തിക വളര്‍ച്ച നേടുകയും ചെയ്യുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുക. കോണ്‍ഗ്രസ് നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഒരു കോടി രൂപയാണ് ശിവസേന ക്ഷേത്ര നിര്‍മാണത്തിന് സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും ദിഗ്‌വിജയ് സിങും ക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ക്ഷേത്ര നിര്‍മാണത്തിന് ആശംസ അര്‍പ്പിച്ച് കോണ്‍ഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധിയും പ്രസ്താവന നടത്തി. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കെയാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ സംഭാവന പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Gujarat Congress Leader Hardik Patel Announces Rs 21,000 Donation for Ram Temple in Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X