• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ പാര്‍ട്ടി വിട്ടു.... രാജി സന്നദ്ധതയുമായി ആറ് എംഎല്‍എമാര്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ കോണ്‍ഗ്രസിനെ കൈവിടുന്നു. പ്രമുഖ നേതാക്കള്‍ ഓരോന്നായി പാര്‍ട്ടി വിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിലെ ഏറ്റവും മികച്ച വനിതാ നേതാവായ എംഎല്‍എ ആശാ പട്ടേലാണ് ഒടുവിലായി രാജിവെച്ചിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസിന്റെ നെടുംതൂണായിരുന്നു ആശ. വമ്പന്‍ ആരോപണങ്ങള്‍ പാര്‍ട്ടിക്കെതിരെ ഉന്നയിച്ചാണ് അവര്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ബിജെപി ചിത്രത്തില്‍ എവിടെയും ഇല്ല. പക്ഷേ അണിയറയില്‍ ഇരുന്ന് നീക്കങ്ങള്‍ നടത്തുന്നത് ബിജെപിയാണെന്ന് വ്യക്തമാണ്. കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ഗുജറാത്ത് ഒരിക്കലും കൈവിടരുതെന്നാണ് ദേശീയ സമിതിയില്‍ നിന്നുള്ള നിര്‍ദേശം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ അതിനുള്ള സാധ്യത കുറവാണ്.

എംഎല്‍എ പാര്‍ട്ടി വിട്ടു

എംഎല്‍എ പാര്‍ട്ടി വിട്ടു

മെഹസാന ജില്ലയിലെ ഉഞ്ചയിലെ എംഎല്‍എയാണ് ആശാ പട്ടേല്‍. അപ്രതീക്ഷിതമായി അവര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടി വിട്ടിരിക്കുകയാണ്. സംസ്ഥാന സമിതി അംഗത്വവും രാജിവെച്ചു. ഗുജറാത്ത് രാഷ്ട്രീയത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയ വനിതാ നേതാവാണ് ആശാ പട്ടേല്‍. ഏഴു തവണ എംഎല്‍എയും മന്ത്രിയുമായ മുതിര്‍ന്ന നേതാവ് നാരായണ്‍ പട്ടേലിനെ പരാജയപ്പെടുത്തിയാണ് ആശ വമ്പന്‍ ജയം നേടിയത്. ഇവര്‍ക്കെതിരെ വമ്പന്‍ നേതാക്കളെ നിര്‍ത്താന്‍ പോലും ബിജെപി ഭയപ്പെടുന്നുണ്ട്.

കോണ്‍ഗ്രസിനുള്ള തിരിച്ചടി

കോണ്‍ഗ്രസിനുള്ള തിരിച്ചടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാദ്‌നഗര്‍ കൂടി ഉള്‍പ്പെടുന്ന മേഖലയാണ് ഉഞ്ച. ഇത് നഷ്ടമായത് ബിജെപിക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. ഗുജറാത്തില്‍ ഈ സീറ്റ് നഷ്ടമായത് മുഖ്യമന്ത്രി വിജയ് രൂപാണിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബിജെപിയുടെ കോട്ട തകര്‍ക്കാന്‍ കഴിഞ്ഞ നേതാവെന്ന പരിവേഷമായിരുന്നു ആശാ പട്ടേലിന് ലഭിച്ചത്. ഈ വിജയം സംസ്ഥാനത്ത് മുഴുവനും കോണ്‍ഗ്രസിന് ഗുണം ചെയ്തിരുന്നു. കോണ്‍ഗ്രസിന് അനുകൂലമായി ട്രെന്‍ഡ് മാറിയതും ഇവരുടെ ജയത്തോടെയായിരുന്നു.

രാഹുല്‍ ഗാന്ധിക്ക് കത്ത്

രാഹുല്‍ ഗാന്ധിക്ക് കത്ത്

രാജിക്ക് പുറമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പല ആരോപണങ്ങള്‍ ഉന്നയിച്ച് ഇവര്‍ കത്തയച്ചിരിക്കുകയാണ്. നേരത്തെ അല്‍പേഷ് ഠാക്കൂറും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഗുജറാത്തിലെ കോണ്‍ഗ്രസ് ഘടകം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് കളിക്കുന്നതെന്നും, ജാതിയുടെ പേരില്‍ ആളുകളെ വിഭജിക്കുകയാണെന്നും ആശാ പട്ടേല്‍ ആരോപിച്ചു. അതേസമയം ഈ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വമ്പന്‍ തിരിച്ചടിയാവും. രാഹുലിന്റെ നിലപാടും നിര്‍ണായകമാകും.

മോദിയെ പുകഴ്ത്തി

മോദിയെ പുകഴ്ത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സര്‍ക്കാരിനെയും ആശ പുകഴ്ത്തിയിട്ടുണ്ട്. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം മികച്ചതാണെന്ന് ആശ പറഞ്ഞു. അതേസമയം ബിജെപിയിലേക്ക് പോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പ്രസ്താവനയെന്ന് സൂചനയുണ്ട്. എന്നാല്‍ ബിജെപിയിലേക്കില്ല എന്ന അവര്‍ വ്യക്തമാക്കി. എന്നാല്‍ മികച്ച പ്രാസംഗികയായി അറിയപ്പെടുന്ന ആശ ബിജെപിയെ എപ്പോഴും പ്രതിരോധത്തിലാക്കിയിരുന്ന നേതാവാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസം എന്നിവയില്‍ അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇപ്പോഴും ബിജെപിക്ക് തലവേദനയാണ്.

കോണ്‍ഗ്രസ് തകരുന്നു

കോണ്‍ഗ്രസ് തകരുന്നു

ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റും തൂത്തുവാരാണ് ഇത്തവണയും ബിജെപിയുടെ ശ്രമം. അതിന് കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് ശ്രമം. ആശയ്ക്ക് പുറമേ ആറ് നേതാക്കള്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ്. ഇവര്‍ രണ്ട് ദിവസത്തിനുള്ളില്‍ പാര്‍ട്ടി വിടും. അല്‍പേഷ് താക്കൂര്‍, ദവല്‍സിംഗ് സല, ഭരത് താക്കൂര്‍ എന്നീ പ്രമുഖരുടെ പേരുകള്‍ മാത്രമാണ് തല്‍ക്കാലം പുറത്തുവന്നത്. ഇവര്‍ മൂന്നുപേരും എംഎല്‍എമാരാണ്. നിര്‍ണായക മണ്ഡലങ്ങളില്‍ വിജയം നേടാന്‍ ഇവര്‍ക്ക് സാധിക്കും.

വിജയ് രൂപാണിയുടെ നീക്കങ്ങള്‍

വിജയ് രൂപാണിയുടെ നീക്കങ്ങള്‍

വിജയ് രൂപാണിയാണ് അണിയറയില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ദിവസങ്ങല്‍ക്ക് മുമ്പ് ആശയെ രൂപാണി നേരിട്ട് കണ്ടിരുന്നു. ഇതിന് പിന്നാലെ അവര്‍ രാജി പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. കോണ്‍ഗ്രസിനുള്ളില്‍ താന്‍ ശ്വാസം കിട്ടാതെ പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഇപ്പോള്‍ സമാധാനം ലഭിച്ചെന്നും ആശ പറഞ്ഞു. അതേസമയം രഹസ്യ കേന്ദ്രത്തില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ് അവരെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവര്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്‌തെന്നും സൂചനയുണ്ട്.

രാഹുല്‍ എത്തുന്നു

രാഹുല്‍ എത്തുന്നു

ഗുജറാത്തിലെ സംസ്ഥാന ഘടകത്തില്‍ വിഭാഗീയത രൂക്ഷമാണെന്ന് രാഹുലിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പ്രത്യേക ടീമിനെ നിയമിക്കുകയും അവര്‍ രാഹുലിനെ ഗുരുതരമായ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അല്‍പേഷ് താക്കൂറിനെ പോലുള്ളവര്‍ പാര്‍ട്ടി വിട്ടാല്‍ ഒബിസി വിഭാഗത്തിന്റെ വോട്ട് കോണ്‍ഗ്രസിന് നഷ്ടമാകും. അല്‍പേഷുമായി ചര്‍ച്ചയ്ക്കാണ് രാഹുല്‍ എത്തുന്നത്. ആശയെ തിരിച്ചുവിളിക്കാനുള്ള ശ്രമങ്ങളും ഉണ്ടാവും. ഉപതിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന വിലയിരുത്തലാണ് രാഹുലിന് ഉള്ളത്. ബിജെപി പണവും പദവിയും ഉപയോഗിച്ച് കളിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍ രാഹുല്‍ സംസ്ഥാന ഘടകത്തിന് നല്‍കും.

പൗരത്വ ബില്ലില്‍ പ്രതിഷേധം കത്തുന്നു... എന്‍ഡിഎ കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം, അസമില്‍ സംഘര്‍ഷം!

രാഹുല്‍ ഗാന്ധിയുടെ 5 പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ തകര്‍ന്നു... ബിജെപി തിരിച്ചുവരുന്നു!!

English summary
gujarat congress mla resigns writes to rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X