കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചു, രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ്

  • By Desk
Google Oneindia Malayalam News

ഗാന്ധി നഗര്‍: രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിലെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണത്തില്‍ വീണ്ടും കുറവ് വന്നു. ഇതോടെ രണ്ടു രാജ്യസഭാ സീറ്റ് നേടാനുള്ള കോണ്‍ഗ്രസിന്റെ മോഹം പൊലിഞ്ഞു.

മാര്‍ച്ചിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കളിച്ച അതേ കളിയാണ് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി വിജയ് രുപാണിയെ ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ കണ്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് രാജി വിവരം പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

നാല് സീറ്റിലേക്ക്

നാല് സീറ്റിലേക്ക്

ജൂണ്‍ 19നാണ് ഗുജറാത്തില്‍ നാല് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ തിരഞ്ഞെടുപ്പ് മാര്‍ച്ച് 26ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞാഴ്ചയാണ് ഈ മാസം 19ന് തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

35.1 വോട്ടുകള്‍ നേടണം

35.1 വോട്ടുകള്‍ നേടണം

35.1 വോട്ടുകള്‍ നേടുന്ന രാജ്യസഭാ സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാമെന്നതാണ് ഗുജറാത്ത് നിയമസഭയിലെ കണക്ക്. കോണ്‍ഗ്രസിന് 68 അംഗങ്ങളുണ്ട്. എന്നാല്‍ മറ്റു ചില പാര്‍ട്ടികളുടെ സഹായത്തോടെ 71 വോട്ടുകള്‍ നേടാമെന്നും തങ്ങളുടെ രണ്ട് സ്ഥാനാര്‍ഥികളെയും ജയിപ്പിക്കാമെന്നുമാണ് കോണ്‍ഗ്രസ് കരുതിയത്.

അംഗബലം 66 ആയി താഴ്ന്നു

അംഗബലം 66 ആയി താഴ്ന്നു

രണ്ട് അംഗങ്ങള്‍ രാജിവച്ചതോടെ കോണ്‍ഗ്രസിന്റെ സഭയിലെ അംഗബലം 66 ആയി താഴ്ന്നു. ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് ആരുടെയും സഹായം ആവശ്യമില്ല. എന്നാല്‍ നേരത്തെ പ്രതീക്ഷിച്ചിരുന്ന മറ്റു മൂന്ന് എംഎല്‍എമാരുടെ സഹായം ലഭിച്ചാലും ഇനി 71 വോട്ട് ലഭിക്കില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ രാജിവച്ചത് 5 പേര്‍

കഴിഞ്ഞ മാര്‍ച്ചില്‍ രാജിവച്ചത് 5 പേര്‍

കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗുജറാത്തില്‍ രാജിവച്ചിരുന്നു. കോണ്‍ഗ്രസിന് കടുത്ത ക്ഷീണമാണ് അന്നുണ്ടായത്. നേരത്തെ 73 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന കോണ്‍ഗ്രസിന് 68 ആയി കുറഞ്ഞു. ഇപ്പോള്‍ 66 ആയി വീണ്ടും താഴ്ന്നു.

 രാജിവച്ചവര്‍ ഇവരാണ്

രാജിവച്ചവര്‍ ഇവരാണ്

അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയെ കണ്ട് രാജിക്കത്ത് കൈമാറിയത്. ബുധനാഴ്ച രാജിക്കത്ത് ലഭിച്ചുവെന്നും രാജി സ്വീകരിച്ചുവെന്നും ത്രിവേദി ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. മറ്റു ചിലരും രാജിവയ്ക്കുമെന്ന് അഭ്യൂഹമുണ്ട്.

മികച്ച വിജയം

മികച്ച വിജയം

വഡോദരയിലെ കര്‍ജാന്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് അക്ഷയ് പട്ടേല്‍. വല്‍സാദിലെ കപ്രഡ മണ്ഡലത്തില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് നേതാവാണ് ജിത്തു ചൗധരി. മികച്ച ഭൂരിപക്ഷത്തിലായിരുന്നു ഇവരുടെ വിജയം. അതേസമയം, മറ്റു മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവയ്ക്കുമെന്ന പ്രചാരണമുണ്ട്.

തങ്ങള്‍ രാജിവയ്ക്കില്ലെന്ന്

തങ്ങള്‍ രാജിവയ്ക്കില്ലെന്ന്

കിരിത് പട്ടേല്‍, ലളിത് വസോയ, ലളിത് കഗത്തര എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി വിജയ് രുപാണിയെയും ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലിനെയും കണ്ടു. ഇതാണ് ഇവര്‍ രാജി വയ്ക്കുമെന്ന പ്രചാരണത്തിന് കാരണം. എന്നാല്‍ മൂന്നു പേരും രാജിക്കാര്യം നിഷേധിച്ചു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രിയെ കണ്ടത് എന്ന് ഇവര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിനും ബിജെപിക്കും

കോണ്‍ഗ്രസിനും ബിജെപിക്കും

ഇത്തവണ നാല് രാജ്യസഭാ സീറ്റിലേക്കാണ് ഗുജറാത്തില്‍ മല്‍സരം നടക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും രണ്ടു സീറ്റുകള്‍ ലഭിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ മൂന്നാമതൊരു സ്ഥാനാര്‍ഥിയെ കൂടി ബിജെപി നിര്‍ത്തിയതാണ് കോണ്‍ഗ്രസിന് ആശങ്ക ഇരട്ടിയാക്കിയത്. ഇപ്പോള്‍ രണ്ടു എംഎല്‍എമാര്‍ രാജിവയ്ക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസിന്റെ മോഹം പൊലിഞ്ഞു.

ബിജെപിയുടെ ശക്തി

ബിജെപിയുടെ ശക്തി

ഗുജറാത്ത് നിയമസഭയില്‍ 182 അംഗങ്ങളാണുള്ളത്. ഇതില്‍ ബിജെപിക്ക് 103 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 68 ഉം. ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി)ക്ക് രണ്ട്, എന്‍സിപിക്ക് ഒന്ന്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചിരുന്നു. ഈ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

കോണ്‍ഗ്രസ് പ്രതീക്ഷ

കോണ്‍ഗ്രസ് പ്രതീക്ഷ

ബിടിപിയുടെ രണ്ട് അംഗങ്ങളും സ്വതന്ത്രനും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നു. അപ്പോള്‍ 71 അംഗങ്ങളുടെ പിന്തുണ ലഭിക്കും. ഇതോടെ തങ്ങളുടെ രണ്ടു രാജ്യസഭാ സ്ഥാനാര്‍ഥികളും തിരഞ്ഞെടുക്കപ്പെടുമെന്നും കോണ്‍ഗ്രസ് കരുതി. ഇതിനിടെയാണ് അപ്രതീക്ഷിത രാജിയുണ്ടായിരിക്കുന്നത്. മൂന്ന് എംഎല്‍എമാര്‍ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണെന്നത് വേറെ കാര്യം.

ബിജെപിയുടെ മൂന്നു പേരും ജയിക്കുമോ

ബിജെപിയുടെ മൂന്നു പേരും ജയിക്കുമോ

ഗുജറാത്തില്‍ ബിജെപി നിര്‍ത്തിയ മൂന്ന് അംഗങ്ങളും ജയിക്കണമെങ്കില്‍ 106 വോട്ടുകള്‍ ലഭിക്കണം. പക്ഷേ, ബിജെപിക്ക് 103 അംഗങ്ങളേ ഉള്ളൂ. ബിടിപിയും സ്വതന്ത്രനും തങ്ങളെ പിന്തുണയ്ക്കുമെന്ന് ബിജെപിയും കരുതുന്നു. ഇതിനുള്ള നീക്കം അവര്‍ തുടങ്ങിയിട്ടുണ്ട്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ഥികളും ജയിക്കും. രാജ്യസഭയില്‍ ബിജെപിക്ക് ശക്തി കൂടുകയും ചെയ്യും.

ഉപതിരഞ്ഞെടുപ്പ് ഏഴ് സീറ്റില്‍

ഉപതിരഞ്ഞെടുപ്പ് ഏഴ് സീറ്റില്‍

ഗധാദ മണ്ഡലത്തിലെ പ്രവീണ്‍ മാരു, അബ്ദസ മണ്ഡലത്തിലെ പ്രദ്യുമാന്‍സിങ്, ലിംബ്ഡി മണ്ഡലത്തിലെ സോമ കോലി പട്ടേല്‍, ധാരിയിലെ ജെവി കകാഡിയ, ദാങില്‍ നിന്നുള്ള മംഗല്‍ ഗോവിത് എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജിവച്ചത്. ഇപ്പോള്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചതോടെ ഏഴ് സീറ്റില്‍ ഇനി ഉപതിരഞ്ഞെടുപ്പ് നടക്കും.

മനേകാ ഗാന്ധിയോടാണ്... നിങ്ങളുടെ ജില്ലയും മലപ്പുറവും ഒന്ന് പരിശോധിക്കാം... മനുഷ്യത്വമുണ്ടെങ്കില്‍...മനേകാ ഗാന്ധിയോടാണ്... നിങ്ങളുടെ ജില്ലയും മലപ്പുറവും ഒന്ന് പരിശോധിക്കാം... മനുഷ്യത്വമുണ്ടെങ്കില്‍...

English summary
Gujarat: Two Congress MLA resigned before Rajya Sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X