കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രണ്ടു എംഎല്‍എമാര്‍ രാജിവെച്ചു, വോട്ട് ചെയ്തത് ബിജെപിക്ക്

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്തത് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക്. രണ്ടുപേരും വോട്ടെടുപ്പിന് തൊട്ടുപിന്നാലെ എംഎല്‍എ പദവി രാജിവെച്ചു. ഗുജറാത്തില്‍ കോണ്‍ഗ്രസന്റെ തിരിച്ചുവരവിന് പ്രതീക്ഷ നല്‍കിയ നേതാക്കളില്‍ ഒരാളായ അല്‍പേഷ് താക്കൂര്‍, ധാവല്‍സിങ് സാല എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. നേരത്തെ കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുകയായിരുന്ന അല്‍പേഷിനെതിരെ പാര്‍ട്ടി ചില നടപടികള്‍ സ്വീകരിച്ചിരുന്നു.

അല്‍പേഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ വോട്ട് ചെയ്യുമെന്നും നേരത്തെ ബോധ്യമായിരുന്നു. ഈ സാഹചര്യത്തില്‍ അല്‍പേഷിന്റെ നീക്കം തടയാന്‍ കോണ്‍ഗ്രസ് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇരുവരും രാജിപ്രഖ്യാപിക്കുകയായിരുന്നു. ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് അല്‍പേഷ് സൂചിപ്പിക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസിന് രണ്ടംഗങ്ങള്‍ കൂടി സഭയില്‍ നഷ്ടമായി. വിശദാംശങ്ങള്‍ ഇങ്ങനെ.....

എന്തുകൊണ്ട് തിരഞ്ഞെടുപ്പ്

എന്തുകൊണ്ട് തിരഞ്ഞെടുപ്പ്

ബിജെപി നേതാക്കളായ അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളായിരുന്നു. ഇരുവരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതിനെ തടര്‍ന്നാണ് രാജ്യസഭാംഗത്വം രാജിവെച്ചത്. തുടര്‍ന്നാണ് ഗുജറാത്ത് നിയമസഭയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അമിത് ഷാ ഗാന്ധി നഗര്‍ മണ്ഡലത്തില്‍ നിന്നും സ്മൃതി അമേഠിയില്‍ നിന്നുമാണ് ലോക്‌സഭയിലേക്ക് ജയിച്ചത്.

സ്ഥാനാര്‍ഥികള്‍ ഇവരാണ്

സ്ഥാനാര്‍ഥികള്‍ ഇവരാണ്

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ഒബിസി നേതാവ് ജഗ്ലജി താക്കൂര്‍ എന്നിവരെയാണ് ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥികളാക്കിയത്. ചന്ദ്രിക ചൗദസാമ, ഗൗരവ് പാണ്ഡ്യ എന്നിവരെ കോണ്‍ഗ്രസും സ്ഥാനാര്‍ഥികളാക്കി. ശക്തമായ ദേശീയ നേതൃത്വം രാജ്യത്തുണ്ടാകണം എന്ന ഉദ്ദേശത്തോടെയാണ് വോട്ട് ചെയ്തതെന്ന് അല്‍പേഷ് താക്കൂര്‍ പ്രതികരിച്ചു.

അല്‍പേഷ് പറയുന്നത്

അല്‍പേഷ് പറയുന്നത്

കോണ്‍ഗ്രസില്‍ നിന്ന് മാനസിക സമ്മര്‍ദ്ദം മാത്രമാണ് തനിക്കുണ്ടായത്. ഇപ്പോള്‍ താന്‍ എല്ലാ ഭാരവും ഇറക്കിവച്ചിരിക്കുന്നു. ഇന്ന് സ്വതന്ത്രനാണ്. തന്റെ മനസാക്ഷിക്ക് അനുസരിച്ചാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതെന്നും അല്‍പേഷ് താക്കൂര്‍ വോട്ടെടുപ്പിന് ശേഷം എംഎല്‍എ പദവി രാജിപ്രഖ്യാപിക്കവെ പറഞ്ഞു.

റിസോര്‍ട്ട് രാഷ്ട്രീയം

റിസോര്‍ട്ട് രാഷ്ട്രീയം

182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയില്‍. വോട്ട് ചെയ്യാന്‍ യോഗ്യതയുള്ള 175 അംഗങ്ങളാണ് നിലവില്‍ സഭയിലലുള്ളത്. കോണ്‍ഗ്രസിന് 71്അംഗങ്ങളുണ്ട്. ഇവരില്‍ ചിലരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുമെന്ന് സൂചനയുണ്ടായിരുന്നു. തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ഇതില്‍ 65 പേരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.

അല്‍പേഷിന്റെ വരവും പോക്കും

അല്‍പേഷിന്റെ വരവും പോക്കും

കഴിഞ്ഞമാസം അല്‍പേഷ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച് അല്‍പേഷിന്റെ എംഎല്‍എ പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അനുകൂല നിലപാട് സ്വീകരിച്ചില്ല. 2017ലാണ് അല്‍പേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൊട്ടുപിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തുകയും 77 സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ചില മാസങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിക്കൊപ്പം ചേരുന്ന കാഴ്ചയാണ്.

രാജീവ് ഗാന്ധി വധം; നളിനിക്ക് പരോള്‍, 27 വര്‍ഷത്തിന് ശേഷം!! മകളുടെ വിവാഹത്തില്‍ പങ്കെടുക്കാംരാജീവ് ഗാന്ധി വധം; നളിനിക്ക് പരോള്‍, 27 വര്‍ഷത്തിന് ശേഷം!! മകളുടെ വിവാഹത്തില്‍ പങ്കെടുക്കാം

English summary
Gujarat Congress MLAs Alpesh Thakor, Dhavalsinh Zala resign from Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X