തോല്‍വിയില്‍ നാണക്കേട്, പ്രതിപക്ഷ നേതാവ് രാജിവെച്ചു, ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി!!
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നാണംകെട്ട തോല്‍വിയില്‍ സംസ്ഥാന സമിതിയില്‍ പ്രതിസന്ധി കടുക്കുന്നു. പ്രതിപക്ഷ നേതാവ് പരേഷ് ധനാനി രാജിവെച്ചിരിക്കുകയാണ്. സംസ്ഥാനത്തെ തോല്‍വിയെ തുടര്‍ന്ന് തുടരാന്‍ ആഗ്രഹമില്ലെന്ന് ധനാനി നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അല്‍പേഷ് താക്കൂര്‍ അടക്കമുള്ളവര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയപ്പോഴാണ് ഈ തിരിച്ചടി നേതൃത്വത്തിന് ഉണ്ടായിരിക്കുന്നത്.

അതേസമയം പരേഷ് ധനാനി രാജിക്കത്ത് രാഹുല്‍ ഗാന്ധിക്ക് അയച്ചിരിക്കുകയാണ്. സംസ്ഥാന നിരീക്ഷകന് രാജീവ് സതവിനും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. അല്‍പേഷ് താക്കൂര്‍ നേരത്തെ കോണ്‍ഗ്രസില്‍ നേതാക്കളില്ലെന്നും ആകെയുള്ളത് മുഖസ്തുതിക്കാരാണെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് പരാജയപ്പെട്ടതെന്നും പറഞ്ഞിരുന്നു. ഇത് പാര്‍ട്ടിയെ വലിയ സമ്മര്‍ദത്തിലാക്കിയിരുന്നു.
നേരത്തെ കോണ്‍ഗ്രസിലെ നിരവധി നേതാക്കളെ കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വര്‍ധിച്ചപ്പോള്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് അഹങ്കാരം വര്‍ധിച്ചെന്നും വിമര്‍ശനമുണ്ടായിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് നിരവധി സസംസ്ഥാന അധ്യക്ഷന്മാര് രാജിവെച്ചിരുന്നു. ഹരിയാന, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവടങ്ങളിലെ അധ്യക്ഷന്മാര് നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നു.
നേരത്തെ പഞ്ചാബ് അധ്യക്ഷന്‍ സുനില്‍ ജക്കര്‍, ജാര്‍ഖണ്ഡ് അധ്യക്ഷന്‍ അജോയ് കുമാര്‍, അസം അധ്യക്ഷന്‍ റിപിന് ബോറ എന്നിവരാണ് രാജിവെച്ചത്. ധനാനി ആംറേലിയില്‍ നിന്ന് മത്സരിച്ചെങ്കിലും രണ്ട് ലക്ഷത്തില്‍ അധികം വോട്ടിന് നരന് കച്ചാദിയയോടാണ് പരാജയപ്പെട്ടത്. രാഹുല്‍ ഗാന്ധിയുമായി വളരെ അടുപ്പമുള്ള നേതാവായിട്ടാണ് ധനാനിയ അറിയപ്പെടുന്നത്.
-
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications