കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വിയില്‍ നാണക്കേട്, പ്രതിപക്ഷ നേതാവ് രാജിവെച്ചു, ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി!!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നാണംകെട്ട തോല്‍വിയില്‍ സംസ്ഥാന സമിതിയില്‍ പ്രതിസന്ധി കടുക്കുന്നു. പ്രതിപക്ഷ നേതാവ് പരേഷ് ധനാനി രാജിവെച്ചിരിക്കുകയാണ്. സംസ്ഥാനത്തെ തോല്‍വിയെ തുടര്‍ന്ന് തുടരാന്‍ ആഗ്രഹമില്ലെന്ന് ധനാനി നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അല്‍പേഷ് താക്കൂര്‍ അടക്കമുള്ളവര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയപ്പോഴാണ് ഈ തിരിച്ചടി നേതൃത്വത്തിന് ഉണ്ടായിരിക്കുന്നത്.

1

അതേസമയം പരേഷ് ധനാനി രാജിക്കത്ത് രാഹുല്‍ ഗാന്ധിക്ക് അയച്ചിരിക്കുകയാണ്. സംസ്ഥാന നിരീക്ഷകന്‍ രാജീവ് സതവിനും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. അല്‍പേഷ് താക്കൂര്‍ നേരത്തെ കോണ്‍ഗ്രസില്‍ നേതാക്കളില്ലെന്നും ആകെയുള്ളത് മുഖസ്തുതിക്കാരാണെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് പരാജയപ്പെട്ടതെന്നും പറഞ്ഞിരുന്നു. ഇത് പാര്‍ട്ടിയെ വലിയ സമ്മര്‍ദത്തിലാക്കിയിരുന്നു.

നേരത്തെ കോണ്‍ഗ്രസിലെ നിരവധി നേതാക്കളെ കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വര്‍ധിച്ചപ്പോള്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് അഹങ്കാരം വര്‍ധിച്ചെന്നും വിമര്‍ശനമുണ്ടായിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് നിരവധി സസംസ്ഥാന അധ്യക്ഷന്‍മാര്‍ രാജിവെച്ചിരുന്നു. ഹരിയാന, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവടങ്ങളിലെ അധ്യക്ഷന്‍മാര്‍ നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ പഞ്ചാബ് അധ്യക്ഷന്‍ സുനില്‍ ജക്കര്‍, ജാര്‍ഖണ്ഡ് അധ്യക്ഷന്‍ അജോയ് കുമാര്‍, അസം അധ്യക്ഷന്‍ റിപിന്‍ ബോറ എന്നിവരാണ് രാജിവെച്ചത്. ധനാനി ആംറേലിയില്‍ നിന്ന് മത്സരിച്ചെങ്കിലും രണ്ട് ലക്ഷത്തില്‍ അധികം വോട്ടിന് നരന്‍ കച്ചാദിയയോടാണ് പരാജയപ്പെട്ടത്. രാഹുല്‍ ഗാന്ധിയുമായി വളരെ അടുപ്പമുള്ള നേതാവായിട്ടാണ് ധനാനിയ അറിയപ്പെടുന്നത്.

10 നേതാക്കളെ രാഹുല്‍ ഗാന്ധി മാറ്റും, ജിതിന്‍ പ്രസാദ് മുതല്‍ പൈലറ്റ് വരെയുള്ളവര്‍ ചുമതലയിലേക്ക്10 നേതാക്കളെ രാഹുല്‍ ഗാന്ധി മാറ്റും, ജിതിന്‍ പ്രസാദ് മുതല്‍ പൈലറ്റ് വരെയുള്ളവര്‍ ചുമതലയിലേക്ക്

English summary
gujarat congress oppositon leader resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X