കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളുടെ ജീവൻ കൊണ്ട് കളിക്കരുത്: ഗുജറാത്ത് സർക്കാരിന് കോൺഗ്രസ് മുന്നറിയിപ്പ്

Google Oneindia Malayalam News

അഹമ്മബദാബാദ്: കൊറോണ വ്യാപനത്തിനിടെ എൻ 95 മാസ്ക് വിഷയത്തിൽ ബിജെപിക്കെതിരെ കോൺഗ്രസ്. രോഗവ്യാപനത്തിനിടെ ഗുജറാത്ത് സർക്കാർ എൻ95 മാസ്കുകൾ വിറ്റ് ലാഭമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയിട്ടുള്ളത്. അതിഥി തൊഴിലാളികളെ യുപിയിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ യുപിസർക്കാരും കോൺഗ്രസും തമ്മിൽ കൊമ്പുകോർക്കുന്നതിനിടെയാണ്. ഗുജറാത്തിലും കോൺഗ്രസും ബിജെപിയും തമ്മിലിടയുന്നത്.

സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍! സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍!

 ലാഭമുണ്ടാക്കുന്നുവെന്ന് വിമർശനം

ലാഭമുണ്ടാക്കുന്നുവെന്ന് വിമർശനം

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി തന്റെ സുഹൃത്തിന് മാസ്കുകൾ വിറ്റഴിക്കാനുള്ള തന്ത്രങ്ങൾ നൽകിയെന്ന് ചൂണ്ടിക്കാണിച്ച ഗുജറാത്ത് കോൺഗ്രസ് തലവൻ അമിത് ചൌദയാണ് ബിജെപി സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തിനിടെ മുഖ്യമന്ത്രി ജനങ്ങളുടെ വിലപ്പെട്ട ജീവൻ കൊണ്ടാണ് കളിക്കുന്നത്. ഇപ്പോൾ എൻ95 മാസ്കിൽ നിന്ന് ലാഭമുണ്ടാക്കാനായി രംഗത്തുവന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 15 രൂപ കൊണ്ട് ലാഭം

15 രൂപ കൊണ്ട് ലാഭം

ഗുജറാത്തിൽ അമുൽ പാർലറുകൾ വഴിയാണ് എൻ95 മാസ്കുകൾ വിൽപ്പന നടത്തുന്നത്. സർക്കാരിന് കീഴിലുള്ള ഗുജറാത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് മാസ്കുകൾ വിൽപ്പന നടത്തുന്നത്. മാർച്ച് 30 ന് ഒരു യൂണിറ്റ് മാസ്കിന് 49. 60 രൂപയായിരുന്നു വില നിശ്ചയിച്ചത്. ഇപ്പോൾ അതേ മാസ്ക് 60 രൂപയ്ക്കാണ് ജനങ്ങൾക്ക് വിൽക്കുന്നത്. ഞങ്ങളുടെ ചോദ്യം ഈ പ്രതിസന്ധി ഘട്ടത്തിൽ എന്തിനാണ് സർക്കാർ 15 രൂപ കൊണ്ട് ലാഭമുണ്ടാക്കുന്നത് എന്നും ചാവ്ദ ചോദിക്കുന്നു.

 എന്തിന് ജനങ്ങളെ കൊള്ളയടിക്കുന്നു?

എന്തിന് ജനങ്ങളെ കൊള്ളയടിക്കുന്നു?


ഇത്തരത്തിൽ കൊറോണ വൈറസ് പോലുള്ള പ്രതിസന്ധി ഘട്ടത്തിൽ ജിഎസ്ടി ഉൾപ്പെടെയുള്ളവ ഒഴിവാക്കി കുറഞ്ഞ വിലയിൽ മാസ്ക് ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയല്ലേ സർക്കാർ ശ്രമിക്കേണ്ടത്. അതിന് പകരമായി ഇവർ നേട്ടമുണ്ടാക്കുകയാണെന്നും ഗുജറാത്ത് കോൺഗ്രസ് തലവൻ കുറ്റപ്പെടുത്തുന്നു. എന്തുകൊണ്ടാണ് ജനങ്ങളെ കൊള്ളയടിക്കുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയാണ് ഇതിനുള്ള മറുപടിയും വിശദീകരണവും നൽകേണ്ടത്.

 802 മരണം

802 മരണം

രാജ്യത്ത് 1,25, 101 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന കണക്ക്. ഇതിൽ 51,784 പേർ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ 3,720 പേരാണ് രോഗത്തിന് കീഴടങ്ങി രാജ്യത്ത് മരിച്ചത്. രാജ്യത്ത് കൊറോണ ഏറ്റവും അധികം ബാധിച്ചിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. 13,268 കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് 5,880 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 802 പേർ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.

English summary
Gujarat Congress slams Gujarat government over N95
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X