കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് എത്തുമ്പോള്‍ ഗുജറാത്തില്‍ വന്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ ബിജെപിക്ക് ആശങ്ക

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാരും ബിജെപിയും. അഹമ്മദാബാദിലെ ചേരി മതില്‍കെട്ടി ട്രംപില്‍ നിന്ന് മറയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന നീക്കം ഇതിനകം വാര്‍ത്തയായി കഴിഞ്ഞു. ഇപ്പോള്‍ ചേരിയിലെ 44 കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കി.

കാര്യങ്ങള്‍ ഏറെകുറെ ഭംഗിയാകുമെന്ന് മോദി ഭരണകൂടം കരുതിയിരിക്കെയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മോദിയും അമേരിക്കന്‍ പ്രസിഡന്റും ഒരുമിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യാനിരിക്കുന്ന ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പുറത്ത് വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. വിശദവിവരങ്ങള്‍ ഇങ്ങനെ...

ട്രംപും മോദിയും ഒരുമിച്ച്

ട്രംപും മോദിയും ഒരുമിച്ച്

ഈ മാസം 24നാണ് ഡൊണാള്‍ഡ് ട്രംപ് ഗുജറാത്തിലെത്തുന്നത്. ട്രംപും മോദിയും ഒരുമിച്ച് പങ്കെടുക്കുന്ന വന്‍ പരിപാടിയാണ് അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡയത്തില്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ വേദിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ്.

ശക്തമായ പ്രതിഷേധം

ശക്തമായ പ്രതിഷേധം

ട്രംപും മോദിയും ഒരുമിച്ചാണ് മൊത്തേറയിലെ ക്രിക്കറ്റ് സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത്. രണ്ട് നേതാക്കളും പിന്നീട് ജനങ്ങളെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 24ന് ഈ പരിപാടി നടക്കുമ്പോള്‍ പുറത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഒരുക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

വന്‍ തിരിച്ചടിയാകും

വന്‍ തിരിച്ചടിയാകും

പട്ടിക ജാതി-വര്‍ഗ സംവരണ വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഇല്ലെങ്കില്‍ ട്രംപ് വരുന്ന ദിവസം പ്രതിഷേധിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ട്രംപ് വരുമ്പോള്‍ രാജ്യത്തെ പ്രതിപക്ഷം പ്രതിഷേധിച്ചാല്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും.

സുപ്രീംകോടതി ഉത്തരവ്

സുപ്രീംകോടതി ഉത്തരവ്

സ്ഥാനക്കയറ്റത്തില്‍ സംവരണം വേണമെന്നത് മൗലിക അവകാശമല്ലെന്നും നിയമനങ്ങളില്‍ സംവരണം നല്‍കല്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്നുമാണ് സുപ്രീംകോടതി കഴിഞ്ഞാഴ്ച പ്രഖ്യാപിച്ച വിധിയില്‍ വ്യക്തമാക്കിയത്. ഇതിനെതിരെ ഭരണഘടന സംരക്ഷിക്കുക എന്ന ബാനറില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ച് വരികയാണ്.

കോണ്‍ഗ്രസ്സിന്റെ ആവശ്യം

കോണ്‍ഗ്രസ്സിന്റെ ആവശ്യം

സുപ്രീംകോടതി വിധിക്കെതിരെ മോദി സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. കോടതി ഉത്തരവ് മറികടക്കാന്‍ ഭരണഘടനാ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ മോദി സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ട്രംപ് വരുന്ന ദിവസം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറയിപ്പ് നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് സമ്മതിക്കില്ല

കോണ്‍ഗ്രസ് സമ്മതിക്കില്ല

പിന്നാക്ക വിഭാഗക്കാരുടെ അവകാശങ്ങള്‍ എടുത്തുകളയാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ല. സംവരണ അവകാശം ഇല്ലാതാക്കാന്‍ അനുവദിക്കില്ല. എല്ലാ നഗരങ്ങൡും ഗ്രാമങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. മൊത്തേറയിലും ദില്ലിയിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചവദ പറഞ്ഞു.

ചേരികള്‍ക്ക് മുമ്പില്‍ മതില്‍

ചേരികള്‍ക്ക് മുമ്പില്‍ മതില്‍

അതേസമയം, ഈ മാസം 24ന് അഹമ്മദാബാദിലെത്തുന്ന ട്രംപ് കടന്നുപോകുന്ന വഴിയിലെ ചേരികള്‍ക്ക് മുമ്പില്‍ മതില്‍കെട്ടുന്ന പണി അന്തിമ ഘട്ടത്തിലാണ്. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനാണ് മതില്‍ കെട്ടുന്നത്. ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.

റോഡ് ഷോ

റോഡ് ഷോ

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ദിര ബ്രിഡ്ജിലേക്കുള്ള വഴിയിലാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മതില്‍ പണിയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും മോദിയും ഒരുമിച്ച് ഈ വഴിയാണ് റോഡ് ഷോ നടത്തുക. അര കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന മതിലിന് ഏഴടിയോളം ഉയരമുണ്ടാകും.

ചെടികള്‍ വയ്ക്കും

ചെടികള്‍ വയ്ക്കും

മൊത്തേറയിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തോട് ചേര്‍ന്ന മേഖല സൗന്ദര്യവല്‍ക്കരിക്കുന്നു എന്ന പേരിലാണ് ചേരിയോട് ചേര്‍ന്ന റോഡിന്റെ വശങ്ങളില്‍ മതില്‍ നിര്‍മിക്കുന്നത്. ചേരിയോട് ചേര്‍ന്ന് പ്രദേശത്ത് മതില്‍ കെട്ടി ചെടികള്‍ വയ്ക്കാനാണ് തീരുമാനം. ഫെബ്രുവരി 24ന് ട്രംപ് എത്തും എന്നതിനാല്‍ വളരെ ധൃതിപിടിച്ചാണ് പണികള്‍ പുരോഗമിക്കുന്നത്.

ഒഴിഞ്ഞുപോകാന്‍ നോട്ടീസ്

ഒഴിഞ്ഞുപോകാന്‍ നോട്ടീസ്

അഹമ്മദാബാദിലെ ചേരിയില്‍ 500 വീടുകളാണുള്ളത്. 2500 പേര്‍ താമസിക്കുന്നുവെന്നാണ് കണക്ക്. വര്‍ഷങ്ങള്‍ പഴക്കമുള്ള അഹമ്മദാബാദിലെ ചേരി ദേവ് സരണ്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടെയുള്ള 45 കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വളര്‍ച്ചയെത്തിയ പനകള്‍ റോഡിന്റെ വശങ്ങള്‍ കുഴിച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

70 ലക്ഷം വരെ ആളുകള്‍

70 ലക്ഷം വരെ ആളുകള്‍

തന്നെ സ്വീകരിക്കാന്‍ 70 ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരുലക്ഷം കാണികളെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് ഈ സ്‌റ്റേഡിയത്തിന്. ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യയില്‍ എത്തുന്നത്. വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള റോഡില്‍ ഇരുവശത്തുമായി ജനങ്ങള്‍ നിറയുമെന്നാണ് കരുതുന്നത്.

 ചരിത്ര സംഭവമാക്കും

ചരിത്ര സംഭവമാക്കും

ഓരോ ജില്ലയില്‍ നിന്നും 25000 വിദ്യാര്‍ഥികളെ വീതം എത്തിക്കാന്‍ സ്‌കൂളുകള്‍ക്കും സര്‍വകലാശാല അധികൃതര്‍ക്കും ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് കത്തയച്ചിട്ടുണ്ട്. മാത്രമല്ല, 1000 അധ്യാപകര്‍ വീതവും സ്റ്റേഡിയത്തില്‍ എത്തും. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍.

'മോദിയുടെ ഡിഎന്‍എയില്‍ മുസ്ലിം വിരുദ്ധതയുണ്ട്'; കേന്ദ്ര ഇടനാഴിയില്‍ ഇടിമുഴക്കമായി ഈ ശബ്ദം'മോദിയുടെ ഡിഎന്‍എയില്‍ മുസ്ലിം വിരുദ്ധതയുണ്ട്'; കേന്ദ്ര ഇടനാഴിയില്‍ ഇടിമുഴക്കമായി ഈ ശബ്ദം

English summary
Gujarat Congress Warns of Protest at Stadium During Trump visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X