Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് കോൺസ്റ്റബിൾ ചോദ്യ പേപ്പർ ചോർത്തി; ബിജെപി നേതാക്കൾ അറസ്റ്റിൽ, കൂട്ടിന് സബ് ഇൻസ്പെക്ടറും....

Recommended Video

cmsvideo
    ബിജെപി നേതാക്കൾ അറസ്റ്റിൽ | Oneindia Malayalam

    അഹമ്മദാബാദ്: ഗുജറാത്തിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷ ചോദ്യപേപ്പർ ചോർത്തിയ കുറ്റത്തിന് ബിജെപി നേതാക്കൾ അറസ്റ്റിൽ. ഒരു സബ് ഇൻസ്പെക്ടർ അടക്കം നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകരായ മുകേഷ് ചൗധരി, മന്‍ഹാര്‍ പട്ടേല്‍, എന്നിവര്‍ക്ക് പുറമേ സ്വകാര്യ ഹോസ്റ്റല്‍ ഉടമയായ രൂപാല്‍ ശര്‍മയുമാണ് അറസ്റ്റിലായത്.

    സബ്ഇൻസ്പെക്ടർ പിവി പട്ടേലും അറസ്റ്റിലായി. ഞായറാഴ്ചയായിരുന്നു ഗുജറാത്ത് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യപ്പേപ്പര്‍ പ്രചരിച്ചതിന് പിന്നാലെ പരീക്ഷ റദ്ദാക്കുകയായിരുന്നു. അറസ്റ്റിലായ മുകേഷ് ചൗധരിയേയും മന്‍ഹാര്‍ പട്ടേലിനേയും ബിജെപി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

    BJP

    സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടിട്ടുണ്ട്. ചോദ്യപേപ്പര്‍ ലഭിച്ച രുപാല്‍ ശര്‍മ ഉത്തരകടലാസ് തയ്യാറാക്കുകയും അത് തന്റെ ഹോസ്റ്റലില്‍ വില്‍പ്പന ചെയ്യുകയായിരുന്നു. ആരോപണ വിധേയനായ പൊലീസ് ഓഫീസര്‍ പട്ടേല്‍ തന്റെ രണ്ട് കുടുംബക്കാര്‍ക്ക് ഉത്തര കടലാസ് നല്‍കി. മുകേഷ് ചൗധരിയും ഇതുപോലെ മറ്റ് രണ്ട് മത്സരാര്‍ത്ഥികള്‍ക്ക് ഉത്തരകടലാസ് നല്‍കിയതായും പോലീസിന്റെ എഫ്ഐആറിൽ പറയുന്നു.

    2440 പരീക്ഷ കേന്ദ്രങ്ങളിലായി 29,000 ക്ലാസ് മുറികളാണ് ഇതിനായി ഒരുക്കിയിരുന്നു. സംഭവത്തിൽ റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗം കൂടിയായ എസ്പി വീരേന്ദ്ര സിംഗ് യാദവിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+