കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീശ വച്ചാൽ മർദനം അപ്പോൾ മീശ പിരിച്ചാലോ.... സോഷ്യൽ മീഡിയയിൽ യുവാക്കളുടെ പ്രതിഷേധം

പിരിച്ചുവച്ച മീശയുടെ ചിത്രത്തിനു താഴെ മിസ്റ്റര്‍ ദളിത് എന്നെഴുതിയ ഫോട്ടോകളാണ് ദളിത് യുവാക്കള്‍ വ്യാപകമായി തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ആക്കിയിരിക്കുന്നത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ഗാന്ധിനഗർ: ഗുജറാത്തിൽ മീശവച്ചതിന് ദളിത് യുവാക്കളെ സവർണജാതിക്കാർ മർദിച്ച സംഭവത്തിൽ വ്യത്യസ്തമായ പ്രതിഷോധവുമായി ഗുജറാത്തിലെ യുവാക്കൾ. മീശ വച്ച ചിത്രം വാട്സ് ആപ്പ് പ്രെഫൈലാക്കിയാണ് പുതിയ പ്രതിഷേധം. പിരിച്ച മീശയുള്ള ചിത്രത്തിന് താഴെ മിസ്റ്റർ ദളിത് എന്നെഴുതിയ ഫോട്ടേകളാണ് ദളിത് യുവാക്കൾ തങ്ങളുടെ ഫോട്ടോയാക്കിയിരിക്കുന്നത്. ചിലർ മിസ്റ്റർ ദളിത് എന്ന ഹാഷ് ടാഗിനോടൊപ്പം മീശപിരിച്ച ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗൂർമീതിന് പുറത്തിറങ്ങിയാലും പഴയ അവസ്ഥ; 20 വർഷത്തെ തടവ് മാത്രം പോരാ..., ആവശ്യവുമായി ഇരകൾഗൂർമീതിന് പുറത്തിറങ്ങിയാലും പഴയ അവസ്ഥ; 20 വർഷത്തെ തടവ് മാത്രം പോരാ..., ആവശ്യവുമായി ഇരകൾ

ഗുജറാത്തിൽ മീശവെച്ചതിൻരെ പേരിൽ പീയുഷ് എന്ന ദളിത് യുവാവിനും സുഹൃത്തിനും മർദനമേറ്റിരുന്നു, രജ്പുത് വിഭാഗത്തിൽ പെട്ടവരാണ് ഇവരെ മർദിച്ചതെന്നാണ് ആരോപണം. തുടർന്ന് പീയുഷിന്റെ ബന്ധുവായ 17 കാരനെ രണ്ടു പേർ ചേർന്ന് കഴിഞ്ഞ ചെവ്വാഴ്ച ആക്രമിക്കുകയും ചെയ്തിരുന്നു. സ്കൂളിൽ നിന്ന് മടങ്ങി വരുമ്പോഴാണ് ദിഗന്തിനു നേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ ദിഗന്തിന് പരിക്കേറ്റിട്ടുണ്ട്.

gujarath

പീയുഷ് പരാതി നൽകിയതിലുള്ള പ്രതിഷേധമാണ് ദഗന്തിനു നേരെയുണ്ടായ മർദനമെന്ന് മതാപിതാക്കൾ ആരോപിക്കുന്നുണ്ട്.മര്‍ദനത്തിനെതിരെ പരാതി നല്‍കിയവരെ ആക്രമിക്കാന്‍ ഒന്നരലക്ഷം പ്രതിഫലം ലഭിച്ചെന്ന് അക്രമികള്‍ പറഞ്ഞതായി ദിഗന്തിന്റെ അമ്മാവന്‍ പറഞ്ഞു.

English summary
Digant Maheria, 17, was walking back from school in Gujarat's Limbodara village on Tuesday when two unidentified men drove up on a motorcycle and slashed his back with a blade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X