കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ 'ദളിത് വിപ്ലവം'; കൂട്ടത്തോടെ പേര് മാറ്റി ഉന്നത ജാതിക്കാരായി, സംഘര്‍ഷം, ക്ഷുഭിത യൗവ്വനം!

Google Oneindia Malayalam News

ഗാന്ധി നഗര്‍: ഗുജറാത്തില്‍ ദളിത് സമുദായത്തിനിടയില്‍ വന്‍ മാറ്റം വരുന്നു. സോഷ്യല്‍ മീഡിയയില്‍ പരിഷ്‌കരണത്തിനുള്ള പ്രചാരണം കൊഴുക്കുകയാണ്. അവകാശങ്ങള്‍ ആരുടെ മുന്നിലും പണയം വയ്ക്കരുതെന്നും ചങ്കൂറ്റത്തോടെ നിവര്‍ന്നു നില്‍ക്കണമെന്നുമാണ് ഫേസ്ബുക്കും മറ്റു നവമാധ്യമങ്ങളും വഴിയുള്ള പ്രചാരണം. ഒരു പറ്റം യുവാക്കളാണ് പ്രചാരണത്തിന് പിന്നില്‍. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തിപ്പെട്ടതോടെ കുഴപ്പങ്ങളും തലപൊക്കി. പലയിടത്തും സംഘര്‍ഷമായി. പോലീസ് കേസായി. എങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ദളിതുകള്‍. സമരത്തിന്റെ ഭാഗമായി അവര്‍ പേര് മാറ്റുകയാണ്. ഉയര്‍ന്ന ജാതിക്കാര്‍ സ്വീകരിക്കുന്ന പേരിടുകയാണ് ചെയ്യുന്നത്. വിശദമായ വിവരങ്ങള്‍ ഇങ്ങനെ...

ദളിത് യുവാക്കള്‍ മാറുന്നു

ദളിത് യുവാക്കള്‍ മാറുന്നു

ദളിത് യുവാക്കള്‍ പേരില്‍ ചില മാറ്റം വരുത്തിയാണ് പ്രചാരണം നടത്തുന്നത്. പേരിനൊപ്പം സിന്‍ഹ് എന്ന് ചേര്‍ക്കുകയാണ് ചെയ്യുന്നത്. മറ്റു പല പ്രദേശങ്ങളിലും സിങ് എന്ന അര്‍ഥം വരുന്ന പദം തന്നെയാണ് ഗുജറാത്തില്‍ സിന്‍ഹ്. സാധാരണ ഉയര്‍ന്ന ജാതിക്കാരാണ് പേരിനൊപ്പം ഈ വാക്ക് ചേര്‍ക്കാറുള്ളത്.

അഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം

അഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം

അഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് ദളിതുകള്‍ പറയുന്നു. സിംഹം എന്നര്‍ഥമാണ് സിന്‍ഹ് എന്ന വാക്കിന്. സിങ് എന്ന വാക്കിന്റെ അര്‍ഥവും ഇതുതന്നെ. 22കാരനായ ബിരുദധാരി മൗലിക് ജാദവാണ് സോഷ്യല്‍ മീഡിയ പ്രചാരണത്തിന് തുടക്കമിട്ടത്. ഫേസ്ബുക്കിലെ പ്രൊഫൈലില്‍ തന്റെ പേരിനൊപ്പം സിന്‍ഹ് എന്ന് ചേര്‍ക്കുകയായിരുന്നു ജാദവ്.

രജപുത്രര്‍ക്ക് അമര്‍ഷം

രജപുത്രര്‍ക്ക് അമര്‍ഷം

ഉന്നത ജാതിക്കാരായ രജപുത്ര വിഭാഗത്തില്‍പെട്ടവര്‍ക്ക് അമര്‍ഷം മൂത്തു. ഗുജറാത്തിന്റെ പല ഭാഗങ്ങളിലും ദളിതരും രജപുത്രരും തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവുമായി. പല സംഭവങ്ങളും പോലീസ് കേസായി. എന്നാല്‍ പ്രൊഫൈലില്‍ നിന്ന് പേര് നീക്കാന്‍ ജാദവ് തയ്യാറായില്ല. മാത്രമല്ല, അപ്പോഴേക്കും നിരവധി ദളിത് യുവാക്കള്‍ ജാദവിന്റെ പാത പിന്തുടരുകയും ചെയ്തു.

പല വഴിയും സമ്മര്‍ദ്ദം

പല വഴിയും സമ്മര്‍ദ്ദം

ജാദവ് മെയ് 10വാണ് പേരിനൊപ്പം സിന്‍ഹ് ചേര്‍ത്തത്. ഇതുകണ്ട് നിരവധി ദളിത് യുവാക്കള്‍ പേര് മാറ്റാന്‍ തുടങ്ങി. ജാദവ് ഭീഷണിക്ക് വഴങ്ങാതായതോടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി ഉന്നത ജാതിക്കാര്‍. ക്ഷത്രിയ വിഭാഗത്തില്‍പ്പെട്ട ദര്‍ബാര്‍ സമുദായത്തിലെ യുവാക്കള്‍ ജാദവിന്റെ സുഹൃത്തുക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി.

കൂട്ടത്തോടെ പേര് മാറ്റുന്നു

കൂട്ടത്തോടെ പേര് മാറ്റുന്നു

ജാദവിന്റെ നീക്കം ആദ്യം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയായി. അധികം വൈകാതെ ചര്‍ച്ച നിരത്തിലെത്തി. വാക്കേറ്റവും സംഘര്‍ഷവുമായിരുന്നു ഫലം. പലയിടത്തും സംഘര്‍ഷം പോലീസ് കേസായി. ഒരു വിഭാഗം പരാതി കൊടുത്താല്‍ ഇത് നേരിടാന്‍ മറുവിഭാഗവും പരാതി നല്‍കി. ഇതോടെ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ കൂട്ടത്തോടെ പേര് മാറ്റാന്‍ തുടങ്ങി.

കാട്ടുതീ പോലെ

കാട്ടുതീ പോലെ

അഹ്മദാബാദിലെ 15കാരനായ രാഹുല്‍ ജാദവിന്റെ പുതിയ പേര് രാഹുല്‍ സിന്‍ഹ് ജാദവ് എന്നാണ്. ഫേസ്ബുക്കില്‍ പേര് മാറ്റുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് പുതിയ പേരിട്ടത്. അഹ്മദാബാദിനോട് ചേര്‍ന്ന വാള്‍തേര ഗ്രാമത്തില്‍ യുവാക്കള്‍ കൂട്ടത്തോടെ പേര് മാറ്റി. ഗുജറാത്തില്‍ ഈ പേര് മാറ്റല്‍ പ്രചാരണം കാട്ടുതീ പോലെ വ്യാപിക്കുകയാണ്.

രജപുത്രര്‍ മീശവടിച്ചു

രജപുത്രര്‍ മീശവടിച്ചു

പാലന്‍പൂരില്‍ 23കാരന്‍ പേര് മാറ്റിയതില്‍ പ്രതിഷേധിച്ച് ഇയാളെ തടഞ്ഞുവച്ച് രജപുത്രര്‍ മീശവടിച്ചു. ഒരു മതചടങ്ങിനുള്ള ക്ഷണക്കത്തില്‍ പുതിയ പേര് വച്ച് ക്ഷണിച്ചതാണ് രഞ്ജിത് താക്കൂറിന്റെ മീശവടിക്കാന്‍ കാരണം. സംഭവം കേസായി. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

വാള്‍തേര സര്‍പാഞ്ച് പറയുന്നു

വാള്‍തേര സര്‍പാഞ്ച് പറയുന്നു

വാള്‍തേര സര്‍പാഞ്ച് ഭാരത് ജാദവ് യുവാക്കളിലുള്ള മാറ്റം ശരിവച്ചു. ഇദ്ദേഹത്തിന്റെ ഗ്രാമത്തില്‍ 1000ത്തിലധികം യുവാക്കള്‍ പേര് മാറ്റിയെന്ന് ഭാരത് പറയുന്നു. അനീതികളോട് പോരാടാന്‍ ദളിതുകള്‍ പഠിച്ചുവെന്ന് ഉനയിലെ സമാജിക് ഏകത ന്യായ മഞ്ചിന്റെ നേതാവ് കേവല്‍സിന്‍ഹ് റാത്തോഡ് പറഞ്ഞു. ദളിതുകളെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സ്ഥലമാണ് ഗുജറാത്തിലെ ഉന.

കര്‍ണി സേന രംഗത്ത്

കര്‍ണി സേന രംഗത്ത്

ദളിതുകള്‍ പേരുമാറ്റുന്നതിനെതിരെ കര്‍ണി സേന രംഗത്തുവന്നു. ക്ഷത്രിയര്‍ക്ക് സിന്‍ഹ് എന്ന പേര് രാജ്യത്തിന് വേണ്ടി പോരാടിയതുമൂലം കിട്ടിയതാണ്. മറ്റുള്ളവര്‍ അക്കാര്യം മനസിലാക്കണം, ബഹുമാനിക്കണം. അതു തങ്ങളുടെ സ്വത്വമാണെന്നും കര്‍ണി സേനാ മധ്യ ഗുജറാത്ത് ഇന്‍ചാര്‍ജ് ദിലീപ് സിന്‍ഹ് വഗേല പറഞ്ഞു.

70 ശതമാനം ദളിതര്‍

70 ശതമാനം ദളിതര്‍

ഗുജറാത്ത് ജനംസഖ്യയുടെ 70 ശതമാനം ദളിതരാണ്. പട്ടേലുമാരെ കൂടാതെയുള്ള ഉയര്‍ന്ന ജാതിക്കാര്‍ 25 ശതമാനം വരും. രണ്ടുവര്‍ഷം മുമ്പ് ദളിതുകള്‍ പീഡനത്തിന് ഇരയായപ്പോഴാണ് ഉന ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ ഇനി പുതിയ പോരാട്ടത്തിന്റെ പേരിലായിരിക്കും ഉന അറിയപ്പെടുക എന്ന് ദളിതുകള്‍ പറയുന്നു.

മര്‍ദ്ദിക്കുന്നവരുടെ മതം വേണ്ട

മര്‍ദ്ദിക്കുന്നവരുടെ മതം വേണ്ട

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗാന്ധി നഗറില്‍ മീശവച്ചു എന്ന പേരില്‍ നാല് ദളിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ സംഭവം സംസ്ഥാനതലത്തില്‍ വിവാദമായി. ദളിത് യുവാക്കള്‍ കൂട്ടത്തോടെ മീശ വടിച്ച് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് പ്രതിഷേധിച്ചത്. ഉനയില്‍ മര്‍ദ്ദനമേറ്റ ദളിത് കുടുംബാംഗം സര്‍വയ്യയുടെ ബന്ധുക്കള്‍ പിന്നീട് ബുദ്ധമതം സ്വീകരിച്ചു. തങ്ങളെ മര്‍ദ്ദിക്കുന്നവരുടെ മതം തങ്ങള്‍ക്ക് വേണ്ട എന്നാണ് അവരുടെ നിലപാട്.

സൗദിയുടെ പ്രതിഷേധം തള്ളി റഷ്യ; ഖത്തറിന് അത്യാധുനിക എസ്-400!! പിന്നില്‍ ആരാണെന്നറിയാംസൗദിയുടെ പ്രതിഷേധം തള്ളി റഷ്യ; ഖത്തറിന് അത്യാധുനിക എസ്-400!! പിന്നില്‍ ആരാണെന്നറിയാം

കെവിന്റെത് ദുരഭിമാനക്കൊല തന്നെ; ഇല്ലാതാക്കാന്‍ രണ്ടു കാരണങ്ങളെന്ന് നീനു!! നീനുവിന്റെ മൊഴി പുറത്ത്കെവിന്റെത് ദുരഭിമാനക്കൊല തന്നെ; ഇല്ലാതാക്കാന്‍ രണ്ടു കാരണങ്ങളെന്ന് നീനു!! നീനുവിന്റെ മൊഴി പുറത്ത്

English summary
Gujarat Dalits’ struggle for rights turning into fight for prestige
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X