മന്ത്രി പുത്രനെന്താ കൊമ്പുണ്ടോ!മദ്യപിച്ചെത്തിയ ഗുജറാത്ത്മന്ത്രിയുടെ മകന് വിമാനത്തില്‍ വിലക്ക്
മദ്യ ലഹരി കാരണം ജെയ്മീന് പട്ടേലിനു നടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു അധികൃതര്‍
അഹമ്മദാബാദ്: അമിതമായി മദ്യപിച്ചെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകനെ ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ തടഞ്ഞു.ഗ്രീസിലേക്കുള്ള ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ നിന്നാണ് ജെയ്മീന് പട്ടേലിനെയും കുടുംബത്തെയും വിലക്കിയത്.
കുടുംബത്തിനോടെപ്പം അവധികാലം ചെലവഴിക്കാനായി ഗ്രീസിലേക്ക് പോകുകയായിരുന്നു മന്ത്രി പുത്രന്. എന്നാല്‍ അമിത മദ്യലഹരി കാരണം ശരിയായി നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും അതുകൊണ്ടാണ് ജെയ്മിനെയും ഭാര്യ ഝലകിനെയും മകള്‍ വൈശാലിയേയും വിമാനത്തില്‍ കയറ്റാതിരുന്നതെന്നും വിമാന ജീവനക്കാര്‍ വ്യക്തമാക്കി. ഇദ്ദേഹം വിമാന കമ്പനി ജീവനക്കാരോടു തട്ടികയറിയതായി പരാതി ലഭിച്ചിട്ടുണ്ട്.

കടുത്ത മദ്യലഹരിയിലായിരുന്ന ജെയ്മീന് ഇമിഗ്രേഷനും മറ്റു പരിശോധനക്കുമെത്തിയത് വീല്‍ ചെയറിലായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, തന്റെ കുടുംബത്തെ അപകീര്‍ത്തി പെടുത്തനാണ് ഇങ്ങനെ ഇല്ലാ കഥകള്‍ കെട്ടിചമക്കുന്നതെന്നു ഉപമുഖ്യമന്ത്രി നിതില്‍ പട്ടേല്‍ പറഞ്ഞു.ഗ്രീസില്‍ അവധിക്കാലം ചെലവഴിക്കാനാണ് മകനും കുടുംബവും യാത്ര പുറപ്പെട്ടത്. എന്നാല്‍ മകന് സുഖമില്ലായിരുന്നു. അതിനാലാണ് പെട്ടെന്നുള്ള യാത്ര വേണ്ടെന്നുവെച്ചതെന്നും മന്ത്രി അറിയിച്ചു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications