കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിൻ പൈലറ്റും സിന്ധ്യയും, രാഹുൽ ഗാന്ധിയുടെ രണ്ട് കൈകളും പോയി, പരിഹസിച്ച് ഗുജറാത്ത് ഉപമുഖ്യമന്ത്രി!

Google Oneindia Malayalam News

അഹമ്മദാബാദ്: രാജസ്ഥാനിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ പട്ടേല്‍. ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും അടക്കമുളള രണ്ട് കൈകള്‍ രാഹുല്‍ ഗാന്ധിക്ക് നഷ്ടപ്പെട്ടുവെന്ന് നിതിന്‍ പട്ടേല്‍ പറഞ്ഞു. ദുര്‍ബലമായ കോണ്‍ഗ്രസ് ബിജെപിക്ക് ഗുണം ചെയ്യുമെന്നും ഗുജറാത്ത് ഉപമുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മധ്യപ്രദേശില്‍ സംഭവിച്ചത് എന്താണ് എന്ന് നമ്മളെല്ലാവരും കണ്ടതാണ്. അത് രാജസ്ഥാനില്‍ വീണ്ടും ആവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില വീഴ്ചകളുണ്ട് എന്ന് വേണം കരുതാമെന്നും ഗാന്ധിനഗറില്‍ മാധ്യമങ്ങളോട് സംസാരിക്കവേ നിതിന്‍ പട്ടേല്‍ പറഞ്ഞു.

rg

Recommended Video

cmsvideo
Sachin Pilot will be promoted to national politics | Oneindia Malayalam

രണ്ട് യുവനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും രാഹുല്‍ ഗാന്ധിയും ഇടതും വലതും കൈകള്‍ ആയിരുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് കൈകളും നഷ്ടപ്പെട്ടിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പാര്‍ട്ടിയുടെ അവസ്ഥയെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി മുന്നോട്ട് വന്നിട്ടുണ്ട്. എന്തായാലും ദുര്‍ബലമായ കോണ്‍ഗ്രസ് ബിജെപിക്ക് ഗുണം ചെയ്യും എന്നും നിതിന്‍ പട്ടേല്‍ പറഞ്ഞു. വിമത നീക്കം ഉയർത്തിയതിനെ തുടർന്ന് രാജസ്ഥാൻ പിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സച്ചിൻ പൈലറ്റിനെ കോൺഗ്രസ് പുറത്താക്കിയിരിക്കുകയാണ്. സച്ചിൻ പൈലറ്റിനെ തിരികെ എത്തിക്കാനുളള നീക്കങ്ങളും കോൺഗ്രസ് നടത്തുന്നുണ്ട്.

രാജസ്ഥാനില്‍ സച്ചിൻ പൈലറ്റിന്റെ അപ്രതീക്ഷിത നീക്കം, പൈലറ്റും കോണ്‍ഗ്രസ് എംഎല്‍എമാരും കോടതിയില്‍!രാജസ്ഥാനില്‍ സച്ചിൻ പൈലറ്റിന്റെ അപ്രതീക്ഷിത നീക്കം, പൈലറ്റും കോണ്‍ഗ്രസ് എംഎല്‍എമാരും കോടതിയില്‍!

പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേലിനെ ഗുജറാത്ത് കോണ്‍ഗ്രസ് പിസിസി വര്‍ക്കിംഗ് പ്രസിഡണ്ടായി നിയമിച്ചതിനേയും നിതിന്‍ പട്ടേല്‍ പരിഹസിച്ചു. കോണ്‍ഗ്രസ് ഒരു ചുവട് കൂടി മുന്നോട്ട് പോയി ഹര്‍ദിക് പട്ടേലിനെ പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിയോഗിച്ചാലും തങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഇല്ലെന്നും അത് അവരുടെ കാര്യമാണ് എന്നും നിതിന്‍ പട്ടേല്‍ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യുവനേതാവായ ഹര്‍ദിക് പട്ടേലിനെ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുന്നത്. 2019ലാണ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അമിത് ഷായുടെ മന്ത്രാലയത്തിൻ്റെ ജാഗ്രത ഇത്രയേ ഉള്ളോ? അറ്റാഷെ ഇന്ത്യ വിട്ടതിൽ ചോദ്യമുയർത്തി രാജേഷ്!അമിത് ഷായുടെ മന്ത്രാലയത്തിൻ്റെ ജാഗ്രത ഇത്രയേ ഉള്ളോ? അറ്റാഷെ ഇന്ത്യ വിട്ടതിൽ ചോദ്യമുയർത്തി രാജേഷ്!

 രാജസ്ഥാനിൽ കെസി വേണുഗോപാലിന്റെ വാർ റൂം! ഗെഹ്ലോട്ടിനേയും പൈലറ്റിനേയും മെരുക്കുക ദൗത്യം! രാജസ്ഥാനിൽ കെസി വേണുഗോപാലിന്റെ വാർ റൂം! ഗെഹ്ലോട്ടിനേയും പൈലറ്റിനേയും മെരുക്കുക ദൗത്യം!

English summary
Gujarat Deputy CM Nitin Patel's jibe at Rahul Gandhi over Rajasthan crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X