കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിക്കുട്ടി പോലും പ്രവചിച്ചു... ഗുജറാത്തില്‍ മോദി തരംഗം തന്നെ!!! ട്വിറ്ററില്‍ വൈറല്‍...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഗുജറാത്തിൽ മോദിയുടെ വിധിയെഴുതി പട്ടിക്കുട്ടി | Oneindia Malayalam

അഹമ്മദാബാദ്: പോള്‍ നീരാളിയെ ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നും മറന്നുകാണില്ല. ഫുട്‌ബോള്‍ ലോകകപ്പില്‍ ആരേയും ഞെട്ടിച്ച പ്രവചനങ്ങള്‍ നടത്തിയ ആ പാവം നീരാളി ഇന്ന് ജീവനോടെയില്ല.

എന്നാല്‍ ഗുജറാത്തില്‍ നിന്ന് വരുന്ന മറ്റൊരു പ്രവചനം ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. എന്തായാലും ഈ പ്രവചനം നടത്തിയത് ഒരു നീരാളിയല്ല, ഒരു ക്യൂട്ട് പട്ടിക്കുട്ടിയാണ്.

Gujarat Prediction

ഗുജറാത്തില്‍ ആര് വരും എന്നതിന്റെ ഉത്തരമാണ് ഈ പ്ട്ടിക്കുട്ടി നല്‍കുന്നത്. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാള്‍വിയ ആണ് ട്വിറ്ററിലൂടെ ഈ വീഡിയോ പുറത്ത് വിട്ടത്.

ഒരു സ്ത്രീ പട്ടിക്കുട്ടിയെ കൈയ്യില്‍ എടുത്ത് ചോദ്യം ചോദിക്കുന്നതാണ് വീഡിയോ. ആദ്യം ചോദിക്കുന്നത് മോദി വരുമോ എന്നാണ്. അപ്പോള്‍ രണ്ട് മുന്‍കാലുകളും ഒരേ സമയം ഉയര്‍ത്തി അനുകൂല ആംഗ്യം കാണിക്കുകയാണ് പട്ടിക്കുട്ടി. രാഹുല്‍ വരുമോ, കോണ്‍ഗ്രസ് വരുമോ എന്ന ചോദ്യങ്ങള്‍ക്ക് ഒരു പ്രതികരണവും ഇല്ല.

യാദൃശ്ചികമായ സംഭവിച്ചതാണെന്ന് കരുതാന്‍ വരട്ടേ. ഒരിക്കല്‍ കൂടി ഇക്കാര്യം ചോദിച്ചപ്പോഴും പട്ടിക്കുട്ടിയുടെ പ്രതികരണത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. എന്തായാലും വോട്ടെണ്ണാന്‍ ഇനിയും ദിവസങ്ങള്‍ ഉണ്ട്. പട്ടിക്കുട്ടി പറഞ്ഞത് പോലെ തന്നെ സംഭവിക്കുമോ എന്ന് കാത്തിരുന്ന് കാണാം. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ എല്ലാം തന്നെ ബിജെപിക്ക് അനുകൂലമാണ്.

English summary
Gujarat Election 2017: this little pet replies who will win...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X