കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി, രൂപാനിയും പട്ടേലും !!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ആദ്യ ഘട്ടതിര‍ഞ്ഞെടുപ്പിനുള്ള 70 സ്ഥാനാര്‍ത്ഥികളുടെ പേരാണ് പാര്‍ട്ടി ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ഡിസംബറില്‍ രണ്ട് ഘട്ടങ്ങളിലായി 182 നിയമസഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 നിയമസഭാ സീറ്റുളിലേയ്ക്കാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി രാജ്കോട്ട് നിയമസഭാ മണ്ഡലത്തി‍ല്‍ നിന്നും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ മെഹ്സനയില്‍ നിന്നുമാണ് ജനവിധി തേടുക. ബിജെപി സ്റ്റേറ്റ് യൂണിറ്റ് പ്രസിഡന്‍റ് ജിത്തുഭായി വഘാനി, ഭാവ് നഗര്‍ വെസ്റ്റില്‍ നിന്നും തിര‍ഞ്ഞെടുപ്പില്‍ മത്സരിക്കും. ബിജെപി നേതാക്കളായ രാഘവ്ജി പട്ടേല്‍, ധര്‍മേന്ദ്ര സിംഗ് ജഡേജ, സികെ റാവോല്‍ജി, മന്‍സിംഗ് ചൗഹാന്‍, റാംസിംഗ് പര്‍മര്‍ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ആഗോളതാപനം: ആദ്യം വെള്ളത്തിനടിയിലാവുന്നത് മംഗളൂരുവും മുംബൈയും! പട്ടികയില്‍ 293 നഗരങ്ങള്‍, മുന്നറിയിപ്പുമായി നാസആഗോളതാപനം: ആദ്യം വെള്ളത്തിനടിയിലാവുന്നത് മംഗളൂരുവും മുംബൈയും! പട്ടികയില്‍ 293 നഗരങ്ങള്‍, മുന്നറിയിപ്പുമായി നാസ

<br>പലിശ വാങ്ങാതെ കടം തരാന്‍ പേടിഎം: ഐസിഐസിഐയും പേടിഎമ്മും കൈകോര്‍ക്കും! യുവാക്കള്‍ക്ക് കിടിലന്‍ ഓഫര്‍
പലിശ വാങ്ങാതെ കടം തരാന്‍ പേടിഎം: ഐസിഐസിഐയും പേടിഎമ്മും കൈകോര്‍ക്കും! യുവാക്കള്‍ക്ക് കിടിലന്‍ ഓഫര്‍

തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നവംബര്‍ 21 ന് അവസാനിക്കാരിനിക്കെയാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെയും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി ദില്ലിയിലേയ്ക്ക് മടങ്ങിയ ശേഷം മാത്രമായിരിക്കും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാകുക എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

vijay-rupani

1995 ന് ശേഷം 22 വര്‍ഷം അധികാരം കയ്യടക്കിയ ബിജെപിയ്ക്ക് പിന്നോക്ക സമുദായങ്ങളുടെ നീക്കം വെല്ലുവിളിയാവുന്ന സാഹചര്യത്തിലാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഡിസംബര്‍ 9, 14 തിയ്യതികളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുന്ന ഡിസംബര്‍ 18നാണ് ഗുജറാത്ത് തിര‍ഞ്ഞെടുപ്പ് ഫലവും പുറത്തുവരുന്നത്. രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്രിക്കാനുള്ള തിയ്യതി നവംബര്‍ 20നാണ് പ്രഖ്യാപിക്കുക. നവംബര്‍ 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയവും അനുവദിക്കും. ബിജെപിയെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച പാട്ടീദാര്‍ സമുദായത്തിന്‍രെ വോട്ടുകള്‍ കൈക്കലാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

English summary
The BJP today released the first list of 70 candidates for the 182-member Assembly election to be held in two phases in December.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X