കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് വിളി കേൾക്കുമ്പോൾ ഭയന്നുവിറയ്ക്കുന്ന പെൺകുട്ടി! മോദിയുണ്ടെങ്കിൽ പേടിക്കേണ്ട!

ഇതിനു പിന്നിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.

Google Oneindia Malayalam News

Recommended Video

cmsvideo
ബാങ്ക് വിളിയില്‍ ഭയചകിതയായി ഓടുന്ന പെണ്‍കുട്ടി, വൈറലായ വീഡിയോക്ക് പിന്നില്‍ | Oneindia Malayalam

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെ വർഗീയ സ്വഭാവമുള്ള വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നു. മുസ്ലീംങ്ങളെ ഭീകരരായി ചിത്രീകരിക്കുന്ന വീഡിയോകളാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാൽ വിവാദ വീഡിയോയ്ക്ക് പിന്നിൽ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമല്ല. ബിജെപി അനുകൂല പ്രചരണമാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെങ്കിലും, ഇതിനു പിന്നിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.

കുറ്റിപ്പുറത്തെ ജനനേന്ദ്രിയം മുറിച്ച കേസ് ഒത്തുതീർപ്പാകുന്നു! യുവതിയെ തടഞ്ഞപ്പോൾ അബദ്ധത്തിൽ...കുറ്റിപ്പുറത്തെ ജനനേന്ദ്രിയം മുറിച്ച കേസ് ഒത്തുതീർപ്പാകുന്നു! യുവതിയെ തടഞ്ഞപ്പോൾ അബദ്ധത്തിൽ...

സ്വർണ്ണാഭരണങ്ങളിൽ കൃത്രിമം! കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ കുവൈത്ത് ശാഖയിൽ റെയ്ഡ്!സ്വർണ്ണാഭരണങ്ങളിൽ കൃത്രിമം! കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ കുവൈത്ത് ശാഖയിൽ റെയ്ഡ്!

ഇതിനിടെ, വിവാദ വീഡിയോ നിരോധിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തകനായ ഗോവിന്ദ് പർമാറാണ് വീഡിയോ പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്. വീഡിയോ പുറത്തിറക്കിയത് ആരാണെന്ന് അറിയാത്ത സാഹചര്യത്തിൽ, അഭിനേതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും, ഗുജറാത്ത് പോലീസിനും പരാതി നൽകി.

ഒരു മിനിറ്റിലേറെ...

ഒരു മിനിറ്റിലേറെ...

ഒരു മിനിറ്റ് 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലൂടെ മുസ്ലീം വിരുദ്ധമായ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. സന്ധ്യാസമയത്ത് ഒരു പെൺകുട്ടി ഗുജറാത്തിലെ റോഡിലൂടെ ഭയന്നുവിറച്ച് നടക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പെൺകുട്ടി ഭീതിയോടെ നടക്കുമ്പോൾ പശ്ചാത്തലത്തിൽ ബാങ്ക് വിളിക്കുന്ന ശബ്ദവും കേൾക്കുന്നുണ്ട്. ഇതോടൊപ്പം ഏഴ് മണിക്ക് ശേഷം ഗുജറാത്തിൽ ഇത് സംഭവിക്കാമെന്നും എഴുതിക്കാണിക്കുന്നു.

രക്ഷിതാക്കൾ...

രക്ഷിതാക്കൾ...

ഇതിനു പിന്നാലെ പെൺകുട്ടിയുടെ രക്ഷിതാക്കളെയാണ് ദൃശ്യങ്ങളിൽ കാണിക്കുന്നത്. വീട്ടിനുള്ളിൽ പെൺകുട്ടി വരുന്നതും കാത്തിരിക്കുന്ന രക്ഷിതാക്കളുടെ പിന്നിലായി കൃഷ്ണന്റെ വിഗ്രഹവുമുണ്ട്. തുടർന്ന് പെൺകുട്ടി കോളിങ് ബെൽ അമർത്തിയതോടെ അമ്മ വാതിൽ തുറന്നുകൊടുക്കുന്നു. വീട്ടിനകത്ത് പ്രവേശിച്ച പെൺകുട്ടി അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിക്കുന്നതിനിടെ അച്ഛനും പെൺകുട്ടിയെ തലോടുന്നു.

സംഭാഷണം...

സംഭാഷണം...

തുടർന്നാണ് അമ്മയുടെ ചോദ്യം വരുന്നത്. ഗുജറാത്തിൽ ഇങ്ങനെ സംഭവിക്കുന്നു എന്ന് കാണുമ്പോൾ എന്തിനാണ് നിങ്ങൾ ആശ്ചര്യപ്പെടുന്നതെന്നാണ് അമ്മ ചോദിക്കുന്നത്. ഈ ചോദ്യത്തിന് മറുപടി പറയുന്നതാകട്ടെ പെൺകുട്ടിയുടെ പിതാവാണ്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:- 'ഇരുപത് വർഷങ്ങൾക്ക് മുൻപ് ഗുജറാത്തിൽ ഇങ്ങനെ സംഭവിച്ചിരുന്നു, അവർ മടങ്ങിവരുകയാണെങ്കിൽ ഇനിയും ഇതെല്ലാം സംഭവിച്ചേക്കാം'.

മറുപടി...

മറുപടി...

ഇതിനുപിന്നാലെയാണ് വീഡിയോയുടെ ക്ലൈമാക്സ്. 'അച്ഛൻ ഭയക്കേണ്ട, ഇനിയാരും വരില്ല, കാരണം മോദി ഇവിടെയുണ്ടല്ലോ എന്നാണ്' പെൺകുട്ടി പറയുന്നത്. തുടർന്ന് കാവിനിറത്തിൽ 'നമ്മുടെ വോട്ട്, നമ്മുടെ സുരക്ഷയ്ക്ക്' എന്നെഴുതി കാണിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ധ്രുവീകരണം....

ധ്രുവീകരണം....

വീഡിയോ വൈറലായതോടെ ഇത് നിരോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്ന, വോട്ടുകൾ ധ്രുവീകരിക്കാൻ സഹായിക്കുന്ന വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ ഗോവിന്ദ് പർമാർ പരാതി നൽകി. വീഡിയോയുടെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാത്തതിനാൽ അഭിനേതാക്കളുടെ പേരിൽ കേസെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

കോൺഗ്രസ്...

കോൺഗ്രസ്...

വീഡിയോയുടെ പേരിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്ന് അറിയിച്ച കോൺഗ്രസ്, ഇതിനുപിന്നിൽ ബിജെപിയാണോ എന്ന് സംശയിക്കുന്നതായും വ്യക്തമാക്കി. വീഡിയോ കൊണ്ട് ബിജെപിക്കാണ് ഗുണം, അതിനാലാണ് ബിജെപിയെ സംശയിക്കുന്നതെന്ന് കോൺഗ്രസ് ഐടി സെൽ മേധാവി വ്യക്തമാക്കി. അതേസമയം, തങ്ങൾ ഇത്തരത്തിൽ വീഡിയോ നിർമ്മിച്ചിട്ടില്ലെന്നാണ് ബിജെപി പ്രതികരിച്ചത്.

English summary
gujarat election; complaint against communal video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X