കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരമൃത്യു വരിച്ച പാട്ടീദാറുകളെ മറക്കരുത്, ബിജെപിയ്ക്ക് വോട്ടും ചെയ്യരുത്: ഗുജറാത്തില്‍ പോസ്റ്റര്‍

Google Oneindia Malayalam News

Recommended Video

cmsvideo
'BJPക്ക് വോട്ട് ചെയ്യരുതെന്ന് പോസ്റ്റർ ക്രൂരതകള്‍ മറക്കരുത്' | Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് ഓര്‍മിപ്പിച്ച് പോസ്റ്റര്‍. പാട്ടീദാര്‍ സംവരണ പ്രക്ഷോഭത്തിനിടെ ജീവന്‍ വെടിഞ്ഞ യുവാക്കളെ അനുസ്മരിച്ച് ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്നാണ് പോസ്റ്ററിലെ ആവശ്യം. ഗുജറാത്ത് ഡിസംബര്‍ ഒമ്പതിന് പോളിംഗ് ബൂത്തിലേയ്ക്ക് എത്തുന്നതിന് മുമ്പായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പാട്ടീദാര്‍ സംവരണ പ്രക്ഷോഭത്തിനിടെ മരിച്ച 14 പാട്ടീദാര്‍ യുവാക്കളുടെ ഫോട്ടോകളും പതിച്ച നിലയിലാണ് പോസ്റ്റര്‍.

<strong>പൊട്ടിയ കണ്ണാടിയും ഓടാത്ത ക്ലോക്കും വീടിനുള്ളില്‍ വയ്ക്കരുത് കാരണം? സമ്പാദ്യത്തിന് മാര്‍ഗ്ഗങ്ങള്‍!</strong>പൊട്ടിയ കണ്ണാടിയും ഓടാത്ത ക്ലോക്കും വീടിനുള്ളില്‍ വയ്ക്കരുത് കാരണം? സമ്പാദ്യത്തിന് മാര്‍ഗ്ഗങ്ങള്‍!

<strong>സന്തോഷകരമായ ദാന്പത്യത്തിന്, എട്ട് വാസ്തു നിര്‍ദ്ദേശങ്ങള്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം</strong>സന്തോഷകരമായ ദാന്പത്യത്തിന്, എട്ട് വാസ്തു നിര്‍ദ്ദേശങ്ങള്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

2014 ലെ സംവരണ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെയ്പില്‍ മരിച്ച യുവാക്കളെക്കുറിച്ച് ഓര്‍മിപ്പിച്ച് ബിജെപി അനുകൂല വോട്ടുകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പോസ്റ്റര്‍. വെള്ളിയാഴ്ചയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പാട്ടീദാറുകളുടെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററില്‍ ബിജെപിയുടെ ക്രൂരതകളെക്കുറിച്ച് മറക്കരുതെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.

പാട്ടീദാര്‍ വോട്ടുകള്‍

പാട്ടീദാര്‍ വോട്ടുകള്‍


പാട്ടീദാര്‍ സമുദായത്തിനി‍ടയിലെ സ്വാധീനം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി കഴിഞ്ഞ ഫെബ്രുവരിയ്ക്ക് ശേഷം 250 ഓളം റാലികളെയാണ് പാട്ടീദാര്‍ പ്രക്ഷോഭത്തിന്‍റെ സൂത്രധാരനും പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി കണ്‍വീനറുമായ ഹര്‍ദിക് അഭിസംബോധന ചെയ്തത്. ഇതോടെ 1985 മുതല്‍ ബിജെപിയുടെ വോട്ട് ബാങ്ക് ആയിരുന്ന പാട്ടീദാര്‍ സമുദായമാണ് ബിജെപിയ്ക്ക് നിലവില്‍ ഭീഷണിയാവുന്നത്. സംവരണം സംബന്ധിച്ച സമുദായത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പുലഭിച്ചതോടെ ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതും ബിജെപിയ്ക്ക് തിരിച്ചടിയാണ്.

 പത്തോളം വാട്സ്ആപ്പ് ഗ്രൂപ്പുകള്‍

പത്തോളം വാട്സ്ആപ്പ് ഗ്രൂപ്പുകള്‍

ഗുജറാത്തില്‍ പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി അംഗങ്ങളുടേതായി പത്തോളം വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടെന്നും ഓരോ ഗ്രൂപ്പിലും 200 അംഗങ്ങള്‍ വീതം ഉണ്ടെന്നുമാണ് ഗ്രൂപ്പ് അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി, സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് എന്നിങ്ങനെയാണ് ഇവയുടെ പേരുകളെന്നും ഗ്രൂപ്പംഗമായ മോണ്ടു സാക്ഷ്യപ്പെടുത്തുന്നു. ഈ ഗ്രൂപ്പുകളില്‍ ധാംപൂരിലും സമീപ പ്രദേശങ്ങളിലുമുള്ള യുവാക്കളാണ് അംഗങ്ങളായിട്ടുള്ളതെന്നും യുവാവ് പറയുന്നു.

 ബിജെപിയുടെ പ്രതീക്ഷയ്ക്ക് മങ്ങല്‍

ബിജെപിയുടെ പ്രതീക്ഷയ്ക്ക് മങ്ങല്‍


ബിജെപിയല്ല കോണ്‍ഗ്രസ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യാനും ആവശ്യപ്പെടുന്നതാണ് ഇത്തരം വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട മെസേജുകള്‍. പട്ടേല്‍ ജനസംഖ്യ അധികമുള്ള ഗോവിന്ദ് പൂര്‍ ഗ്രാമത്തിലും യുവാക്കള്‍ക്കിടയില്‍ ഇത്തരത്തിലുള്ള സജീവമായി പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. ഗ്രൂപ്പിലെ മെസേജുകള്‍ സ്വകാര്യമാണെന്ന് അവകാശപ്പെടുന്ന ഗ്രൂപ്പംഗങ്ങള്‍ ബിജെപിയുടെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും പരസ്യമായി പറയുന്നു.

 60 ശതമാനം കോണ്‍ഗ്രസിന്!!

60 ശതമാനം കോണ്‍ഗ്രസിന്!!

ഗോവിന്ദ് പൂര്‍ ഗ്രാമത്തില്‍ 1500- 2000 വോട്ടര്‍മാരാണുള്ളത് ഇതില്‍ 60 ശതമാനത്തോളം പേരും ഹര്‍ദികിനെ പിന്തുണയ്ക്കുന്നവരാണ് അതിനാല്‍ ഈ വോട്ടുകള്‍ കോണ്‍ഗ്രസിലേയ്ക് എത്തുമെന്നും ഉറപ്പുണ്ടെന്നാണ് പാട്ടീദാര്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. വാട്സ്ആപ്പിന് പുറമേ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഗുജറാത്തിന്‍രെ ഭാവി സുരക്ഷിതമാക്കാനുള്ള നീക്കങ്ങള്‍ നടന്നുവരുന്നുണ്ട്.

 പണിവരുന്നത് പറയാനാവില്ല

പണിവരുന്നത് പറയാനാവില്ല


പട്ടേല്‍ സമുദായത്തിന് ഒബിസി സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ച മെഹസനയിലും പാട്ടീദാര്‍ സമുദായത്തിനാണ് മേല്‍ക്കൈയുള്ളത്. രാഷ്ട്രീയപരമായി പാട്ടീദാര്‍ സമുദായത്തിന് സ്വാധീനമുള്ള മേഖല കൂടിയാണിത്. ബിജെപി ശത്രുപക്ഷത്ത് കാണുന്ന ഹര്‍ദിക് പട്ടേലും പ്രതിപക്ഷത്തിനൊപ്പം നിന്ന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനും ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.

English summary
A day before Gujarat votes in the first phase of a prestige electoral battle, posters with the faces of fourteen young Patidars were put up in Surat's Varacha area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X