ഭരണവിരുദ്ധ വികാരമില്ല; ഗുജറാത്തില്‍ വീണ്ടും ബിജെപി എന്ന് എക്‌സിറ്റ് പോളുകള്‍; കോണ്‍ഗ്രസ് പ്രതിപക്ഷത്ത്
ന്യൂഡല്‍ഹി: ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ ഗുജറാത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസിന് തിരിച്ചുവരവിന് ഒരു സാധ്യതയുമില്ലെന്നും കണക്കുകള്‍. വലിയ പ്രതീക്ഷയോടെ എത്തിയ എഎപിക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കില്ലെന്നും പ്രവചനം. 1995 മുതല്‍ ബിജെപിയാണ് ഗുജറാത്ത് ഭരിക്കുന്നത്.
27 വര്‍ഷങ്ങള്‍ക്കിപ്പുറം ബിജെപിക്കെതിരായ വികാരം ഗുജറാത്തിലുണ്ടെന്നും അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയെ തന്നെ ഗുജറാത്തിലുള്ളവര്‍ തിരഞ്ഞെടുത്തു എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.

ബിജെപി ഇത്തവണ 140 സീറ്റ് നേടണം എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ട്ടിയുടെ ഗുജറാത്ത് നേതാക്കള്‍ക്ക് നല്‍കിയ ടാര്‍ജറ്റ്. ഇതിനടുത്ത് ബിജെപി എത്തുമെന്ന് എക്‌സിറ്റ് പോളുകള്‍ പറയുന്നു. 2018ല്‍ ബിജെപിക്ക് 99 സീറ്റാണ് ലഭിച്ചിരുന്നത്. ഏറെ കാലത്തിന് ശേഷം സീറ്റുകള്‍ വളരെ കുറഞ്ഞുപോയതും 2018ലായിരുന്നു.

റിപബ്ലിക് ടിവി-പി മാര്‍ക്ക്, ന്യൂസ് എക്‌സ്-ജന്‍കി ബാത്ത്, ടിവി9 ഗുജറാത്തി തുടങ്ങി മൂന്ന് പ്രധാന എക്‌സിറ്റ് പോളുകള്‍ പറയുന്നത് ബിജെപിക്ക് 131 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ്. 182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ 92 സീറ്റുകള്‍ നേടിയാന്‍ ഭരണം നടത്താം. എന്നാല്‍ ഈ മാന്ത്രിക നമ്പര്‍ ബിജെപി സുഗമമായി മറികടക്കുമെന്നാണ് പ്രവചനം.

കോണ്‍ഗ്രസും എന്‍സിപിയും സഖ്യം ചേര്‍ന്നാണ് ഗുജറാത്തില്‍ ജനവിധി തേടിയത്. മേല്‍പ്പറഞ്ഞ മൂന്ന് എക്‌സിറ്റ് പോളുകളും ഈ സഖ്യത്തിന് ഏറിയാല്‍ 42 സീറ്റ് വരെ കിട്ടുമെന്ന് പ്രവചിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സീറ്റ്‌നില ഉയര്‍ത്തുമെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. പക്ഷേ തിരിച്ചടി ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച മറ്റൊരു പ്രധാന കക്ഷി എഎപിയാണ്. വലിയ പ്രചാരണമാണ് അവര്‍ നടത്തിയത്. ഡല്‍ഹിയിലെയും പഞ്ചാബിലെയും എഎപിയുടെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ ഗുജറാത്തില്‍ പ്രചാരണത്തിന് എത്തിയിരുന്നു. എന്നാല്‍ കാര്യമായ ചലനമുണ്ടാക്കാന്‍ എഎപിക്ക് സാധിക്കില്ലത്രെ. 2018ല്‍ ഇവര്‍ മല്‍സരിച്ചിരുന്നു എങ്കിലും ഒരു സീറ്റ് പോലും കിട്ടിയിരുന്നില്ല. എന്നാല്‍ ഇത്തവണ അക്കൗണ്ട് തുറന്നേക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.












Click it and Unblock the Notifications