കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാലിയില്‍ പങ്കെടുക്കാതിരിക്കാന്‍ കോടികള്‍ വാഗ്ദാനം: വ്യാപാരിയെ തുറന്നുകാട്ടി ഹര്‍ദിക്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിലെ വ്യാപാരി അ‍ഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തുുവെന്ന വെളിപ്പെടുത്തലുമായി പാട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍. സൂറത്തിലെ റാലിയില്‍ പങ്കെടുക്കാതിരിക്കാന്‍ ഒരു വ്യാപാരി അഞ്ച് കോടി വാഗ്ദാനം ചെയ്തുവെന്നാണ് ഹര്‍ദികിന്‍റെ വെളിപ്പെടുത്തല്‍. തിങ്കളാഴ്ച റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് യുവ പാട്ടീദാര്‍ നേതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആധാര്‍- പാന്‍ കാര്‍ഡ് ബന്ധിപ്പിക്കലിന് ആറ് മാസം കൂടി!! സുപ്രീം കോടതി കനിഞ്ഞാല്‍ നികുതിദായകര്‍ക്ക് ആശ്വാസം, കോടതി പറയുന്നത്ആധാര്‍- പാന്‍ കാര്‍ഡ് ബന്ധിപ്പിക്കലിന് ആറ് മാസം കൂടി!! സുപ്രീം കോടതി കനിഞ്ഞാല്‍ നികുതിദായകര്‍ക്ക് ആശ്വാസം, കോടതി പറയുന്നത്

രാശി ചിത്രം പാമ്പെങ്കില്‍ ജീവിതത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുകള്‍: 2018 നിങ്ങള്‍ക്ക് എങ്ങനെ, ചൈനീസ് ജ്യോതിഷം പറയുന്നു..രാശി ചിത്രം പാമ്പെങ്കില്‍ ജീവിതത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുകള്‍: 2018 നിങ്ങള്‍ക്ക് എങ്ങനെ, ചൈനീസ് ജ്യോതിഷം പറയുന്നു..

സൂറത്തിലെ റാലിയില്‍ നിന്നും റോഡ് ഷോയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് സൂറത്തിലെ വ്യാപാരി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ഹര്‍ദിക് വ്യക്തമാക്കിയത്. അവര്‍ ശ്രമിക്കുന്നത് തങ്ങളെ ഭിന്നിപ്പിക്കാനാണെന്നും തങ്ങള്‍ക്കിടയിലെ ഐക്യം കാണിച്ചുകൊടുക്കാമെന്നും ഹര്‍ദിക് വ്യക്തമാക്കി. സൂറത്തില്‍ നടന്ന റോഡ് ഷോയില്‍ 13 ലക്ഷം ജനങ്ങള്‍ പങ്കെടുത്തുവെന്നാണ് പാട്ടീദാര്‍ നേതാവ് അവകാശപ്പെടുന്നത്.

 സ്വതന്ത്രരുടെ വലയില്‍ വീഴരുത്

സ്വതന്ത്രരുടെ വലയില്‍ വീഴരുത്


നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട ഹര്‍ദിക് പട്ടേല്‍ സ്വതന്ത്രരായ ആപ്പ്, എന്‍സിപി എന്നിവയുടെ വലയില്‍ വീഴരുതെന്നും സംസ്ഥാനത്തെ വോട്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. പാട്ടീദാര്‍ സമുദായം ഒബിസി സംവരണവുമായി ബന്ധപ്പെട്ടുള്ള സമുദായത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ഹര്‍ദിക് വഴി വോട്ടുബാങ്കുകളെ സൃഷ്ടിക്കാനുള്ള തന്ത്രമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസും പയറ്റിക്കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് വ്യാപാരിക്കെതിരെ ഹര്‍ദികിന്‍റെ വെളിപ്പെടുത്തല്‍.

 ഒരു ഫോണ്‍ കോള്‍ മതി

ഒരു ഫോണ്‍ കോള്‍ മതി


അഞ്ച് മിനിറ്റ് ചെലവഴിച്ച് ഗുജറാത്തിന്‍റെ മറ്റ് ഭാഗങ്ങളിലുള്ള ബന്ധുക്കളെ ഫോണില്‍ വിളിച്ച് എന്തുകൊണ്ട് ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടണമെന്നും റാലിയില്‍ പങ്കെടുത്തവരോട് ഹര്‍ദിക് ആവശ്യപ്പെടുന്നു. സംവരണം ആവശ്യപ്പെട്ട് പാട്ടീദാര്‍ സമുദായം ആരംഭിച്ച പ്രക്ഷോഭത്തോട് ഗുജറാത്ത് സര്‍ക്കാരും ബിജെപിയും സ്വീകരിച്ച നിലപാടുകളാണ് ബിജെപിയെ ശത്രു ചേരിയില്‍ കാണാന്‍ പാട്ടീദാറുകളെ പ്രേരിപ്പിച്ചിട്ടുള്ളത്.

 പാവപ്പെട്ടവരേയും കര്‍ഷകരെയും കാണണം

പാവപ്പെട്ടവരേയും കര്‍ഷകരെയും കാണണം



ഡിസംബര്‍ 19 മാധ്യമങ്ങളുടെ തലക്കെട്ടില്‍ സര്‍ക്കാരിന് ആറ് കോടി ജനങ്ങളെ നഷ്ടമായെന്ന വാര്‍ത്ത കാണമെന്നും ഹര്‍ദിക് റാലിയില്‍ പറഞ്ഞു. ബിജെപിയോട് തങ്ങള്‍ക്ക് വ്യക്തി വൈരാഗ്യമില്ലെങ്കിലും പാട്ടീദാര്‍ പ്രക്ഷോഭത്തിനിടെ ബിജെപി സര്‍ക്കാര്‍ തങ്ങളെ പ്രശ്നത്തിലാക്കിയത് എങ്ങനെ മറക്കാനാവുമെന്നും ഹര്‍ദിക് ജനങ്ങളോട് ചോദിക്കുന്നു. അമിത് ഷായുടെ ബിജെപിയില്‍ നിറയെ ഗുണ്ടകളാണെന്നും പട്ടേല്‍ ആരോപിക്കുന്നു. ബിജെപി വാജ്പേയ്യുടേയും കേശവ് ഭായിയുടേയും പാര്‍ട്ടിയല്ലെന്നും കര്‍ഷകരെക്കുറിച്ചും പാവപ്പെട്ടവരെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ടെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ക്കുന്നു.

 ഹര്‍ദികിന്‍റെ നിലപാട്

ഹര്‍ദികിന്‍റെ നിലപാട്

കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ആരോടും ആവശ്യപ്പെടില്ലെന്നും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് സംസാരിക്കുന്നുണ്ടെന്നും തീരുമാനം ജനങ്ങള്‍ക്ക് വിട്ടുവെന്നും ഹര്‍ദിക് വ്യക്തമാക്കുന്നു. ഗുറാത്ത് ഭരിക്കുന്ന ബിജെപി തിരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പാട്ടീദാര്‍ നേതാക്കള്‍ക്ക് ബിജെപി 5൦ ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ബിജെപിയുടെ തന്ത്രങ്ങള്‍ പരാജയം ഭയന്നാണെന്നും ഹര്‍ദിക് പറയുന്നു. അടുത്ത രണ്ടര വര്‍ഷത്തേയ്ക്ക് പാട്ടീദാര്‍ സംഘടന ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും ബിജെപിയുടെ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ഗുജറാത്തിലെ തീപ്പൊരി നേതാവ് പറയുന്നു.

English summary
Patidar leader Hardik Patel alleged that he was offered Rs 5 crore by a businessman to skip Sunday's rally in Surat, Gujarat. Hardik was speaking in Surat rally where he held a road show earlier in the day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X