• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുജറാത്തില്‍ താരം സല്‍മാന്‍ നിസാമി; മോദിയുടെ വീട്ടുകാരെ അധിക്ഷേപിച്ചവന്‍, രാഹുലിന്റെ ഉറക്കംപോയി!!

 • By Ashif
cmsvideo
  മോദി നിരന്തരം ആവർത്തിച്ച ആരാണ് സല്‍മാൻ നിസാമി? | Oneindia Malayalam

  ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ നിന്ന് വ്യത്യസ്തമായൊരു വാര്‍ത്ത. എല്ലാവരും തിരയുന്നത് ആരാണ് സല്‍മാന്‍ നിസാമി എന്നാണ്. അതിന് കാരണവുമുണ്ട്. മഹിസാഗര്‍ ജില്ലയിലെ ലുനവാഡയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് പറഞ്ഞ പേരാണ് ഇയാളുടേത്. കേട്ടുനില്‍ക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കും മനസിലായില്ല, ആരാണ് സല്‍മാന്‍ നിസാമിയെന്ന്. പിന്നീട് പലരും ഗൂഗ്‌ളില്‍ തിരയാന്‍ തുടങ്ങി. കോണ്‍ഗ്രസിനെ അടിക്കാനുള്ള ഒരു വടിയായാണ് ഈ പേര് മോദി ഉപയോഗിച്ചത്. ഇതുവരെ രാഷ്ട്രീയത്തില്‍ അത്ര സുപരിചിതനല്ല സല്‍മാന്‍ നിസാമി. ഒടുവില്‍ മാധ്യമങ്ങളും ഈ വ്യക്തിയെ കുറിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടു. ആരാണ് സല്‍മാന്‍ നിസാമി?

  വ്യക്തിപരമായി അധിക്ഷേപിച്ചു

  വ്യക്തിപരമായി അധിക്ഷേപിച്ചു

  പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയില്‍ സംസാരിക്കുമ്പോഴാണ് സല്‍മാന്‍ നിസാമിയുടെ പേര് പറഞ്ഞത്. മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച വ്യക്തിയാണത്രെ ഇയാള്‍. സോഷ്യല്‍ മീഡിയയില്‍ സല്‍മാന്‍ നിസാമി ചില കാര്യങ്ങള്‍ പറഞ്ഞുവെന്നും അത് പ്രധാനമന്ത്രിയുടെ കുടുംബത്തെ നേരിട്ട് കടന്നാക്രമിക്കുന്നതായിരുന്നുവെന്നുമാണ് പ്രചാരണം.

  കോണ്‍ഗ്രസിന്റെ യുവ നേതാവ്?

  കോണ്‍ഗ്രസിന്റെ യുവ നേതാവ്?

  കോണ്‍ഗ്രസിന്റെ യുവ നേതാവാണ് സല്‍മാന്‍ നിസാമി. ഗുജറാത്തില്‍ ഇദ്ദേഹം കോണ്‍ഗ്രസിന് പ്രചാരണം നടത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ അച്ഛനെയും മുത്തശ്ശിയെയും കുറിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. അതുവരെ ശരിവയ്ക്കുന്നു. പിന്നീട് അയാള്‍ ചോദിച്ചത് മോദി പറയൂ, താങ്കളുടെ അച്ഛനും അമ്മയും ആരാണ് എന്നാണ്. ഇത്തരം ഭാഷ ശത്രുക്കള്‍ പോലും ഉപയോഗിക്കില്ല- മോദി പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.

   കശ്മീരിന് സ്വാതന്ത്ര്യം വേണം

  കശ്മീരിന് സ്വാതന്ത്ര്യം വേണം

  അച്ഛനെയും അമ്മയെയും ചോദിച്ച ശേഷം കുറച്ചുകാര്യങ്ങള്‍ കൂടി സല്‍മാന്‍ നിസാമി പറഞ്ഞു. കശ്മീരിന് സ്വാതന്ത്ര്യം വേണമത്രെ. സൈനികര്‍ ബലാല്‍സംഗ വീരന്‍മാരാണത്രെ. സല്‍മാന്‍ നിസാമി പറയുന്ന ഇത്തരം വാക്കുള്‍ എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും. ഓരോ വീട്ടില്‍ നിന്നും അഫ്‌സല്‍മാര്‍ ഉണ്ടാകുമെന്നും സല്‍മാന്‍ നിസാമി പറഞ്ഞുവെന്നും മോദി പ്രസംഗത്തില്‍ വ്യക്തമാക്കി.

  എന്റെ പാവപ്പെട്ട കുടുംബം

  എന്റെ പാവപ്പെട്ട കുടുംബം

  ആരാണ് എന്നെ ആക്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയണം. എന്റെ പാവപ്പെട്ട കുടുംബത്തെയും ആക്രമിക്കുന്നു. എന്റെ രക്ഷിതാക്കള്‍ ആരാണെന്ന് ചോദിക്കുന്നു. എന്റെ രാജ്യമാണ് എനിക്കെല്ലാം. എന്റെ ഓരോ നിമിഷവും ഇന്ത്യയ്ക്കും 125 കോടി ജനതക്കും സമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു.

  മണിശങ്കര്‍ അയ്യരല്ല സല്‍മാന്‍ നിസാമി

  മണിശങ്കര്‍ അയ്യരല്ല സല്‍മാന്‍ നിസാമി

  പ്രധാനമന്ത്രി കീഴാളനാണെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത് വന്‍ വിവാദമായിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ശന നിലപാടാണ് അയ്യര്‍ക്കെതിരേ സ്വീകരിച്ചത്. അയ്യര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട രാഹുല്‍ ഗാന്ധി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.

  ബിജെപി വിമര്‍ശകന്‍

  ബിജെപി വിമര്‍ശകന്‍

  എന്നാല്‍ അയ്യരുടെ കാര്യത്തില്‍ നടപടിയെടുത്ത പോലെ സല്‍മാന്‍ നിസാമിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നടപടിയെടുക്കില്ലെന്നാണ് നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. സല്‍മാന്‍ നിസാമി ജമ്മു കശ്മീര്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന വ്യക്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജെപി നേതാക്കള്‍ക്കെതിരേ ഇയാള്‍ മുമ്പും ഇത്തരം വാക്കുകള്‍ പ്രയോഗിച്ചിട്ടുണ്ട്.

  അപ്പോള്‍ രാംലാലോ?

  അപ്പോള്‍ രാംലാലോ?

  ഒരു തവണ പ്രണബ് മുഖര്‍ജിയെയും സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച വ്യക്തിയാണ് സല്‍മാന്‍ നിസാമി. ഇയാള്‍ കോണ്‍ഗ്രസിന്റെ ഭാരവാഹി അല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. ഇത്തരത്തില്‍ സംസാരിക്കുന്നവര്‍ എല്ലായിടത്തും കാണും. ബിജെപിക്കാരനായ രാംലാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ മോശം പദങ്ങള്‍ പ്രയോഗിക്കുന്ന കാര്യവും ശുക്ല എടുത്തുപറഞ്ഞു.

  കോണ്‍ഗ്രസ് വക്താവ് പറയുന്നു

  കോണ്‍ഗ്രസ് വക്താവ് പറയുന്നു

  കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം പോലുമില്ലാത്ത വ്യക്തയാണ് സല്‍മാന്‍ നിസാമിയെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. അയാള്‍ ആരാണെന്ന് പോലും തങ്ങള്‍ക്കറിയില്ല. പിന്നെ എങ്ങനെയാണ് മോദി കോണ്‍ഗ്രസിനെതിരേ ആരോപണം ഉന്നയിക്കുകയെന്നും ചതുര്‍വേദി ചോദിച്ചു.

  രാഹുലിനൊപ്പം നില്‍ക്കുന്ന ഫോട്ടോ

  രാഹുലിനൊപ്പം നില്‍ക്കുന്ന ഫോട്ടോ

  അതേസമയം, സല്‍മാന്‍ നിസാമി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ ബിജെപിക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്ക ചതുര്‍വേദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകളും പുറത്തുവന്നു. നിരവധിയാളുകള്‍ ഇത്തരത്തില്‍ ഫോട്ടോ എടുക്കാറുണ്ടെന്നും എല്ലാവരുടെയും പശ്ചാത്തലം പരിശോധിച്ചല്ല പോസ് ചെയ്യാറുള്ളതെന്നും ചതുര്‍വേദി ഇക്കാര്യം സൂചിപ്പിച്ച് വിശദീകരിച്ചു.

  ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു

  ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു

  അതേസമയം, സല്‍മാന്‍ നിസാമിയുടെ പേര് വിവാദമായതോടെ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ബിജെപിക്കാര്‍ ഇയാളുടെ പഴയ ട്വീറ്റുകള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ട്. ബിജെപിയെയും മോദിയെയും പരിഹസിക്കുന്ന ട്വീറ്റുകളാണ് പ്രചരിക്കുന്നത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനാക്കിയ അഫ്‌സല്‍ ഗുരുവിനെ ഇയാള്‍ പുകഴ്ത്തുന്ന ട്വീറ്റും പ്രചരിക്കുന്നവയില്‍ പെടും.

  English summary
  Gujarat election: PM Modi and Congress trade charges over mysterious Salman Nizami
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more