കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ ബിജെപി തന്നെ... ആറാം തവണയും ഭരണം... കേവലഭൂരിപക്ഷവും കടന്ന് ബിജെപി!

  • By Muralidharan
Google Oneindia Malayalam News

12: 35 കോണ്‍ഗ്രസിന്‍റെ അല്‍പേഷ് ഠാക്കൂറിന് വിജയം. ദളിത് നേതാവായ അല്‍പേഷ് ഠാക്കൂര്‍ അടുത്ത കാലത്താണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹര്‍ദിക് പട്ടേലിനും ജിഗ്നേഷ് മേവാനിയ്ക്കുമൊപ്പം കരുത്തു തെളിയിച്ച യുവ നേതാക്കളില്‍ ഒരാളാണ് ഠാക്കൂര്‍.

12:00 ഗുജറാത്തിൽ വിജയ് രൂപാണിയും ജിഗ്നേഷ് മേവാനിയും നിതിൻ ഭായ് പട്ടേലും വിജയിച്ചു. ഇതോടെ രണ്ടിടത്ത് ബിജെപിയും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചിട്ടുള്ളത്. മെഹ് സാന മണ്ഡലത്തില്‍ നിന്നാണ് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വിജയിച്ചിട്ടുള്ളത്.

bjp-congress-

11:15 അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം. ദക്ഷിണ ഗുജറാത്തും മധ്യ ഗുജറാത്തും ബിജെപിയ്ക്കൊപ്പം.

11:21 ഗുജറാത്തില്‍ പട്ടേല്‍ പ്രക്ഷോഭം ഘടകമല്ലെന്ന് തെളിഞ്ഞതായി മന്ത്രി ജിതേന്ദ്ര സിംഗ്.

11: 20 പട്ടേല്‍ ഭൂരിപക്ഷ മേഖലകളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം.

11:11 ഗുജറാത്തില്‍ ശക്തമായ പോരാട്ടവുമായി കോണ്‍ഗ്രസ്. ബിജെപി- 100, കോണ്‍ഗ്രസ്- 80, മറ്റുള്ളവര്‍- 2

10:50 ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി വിജയിച്ചു. രാജ്കോട്ട് വെസ്റ്റില്‍ നിന്നാണ് രുപാനി മത്സരിച്ചത്.

10:40 ഗുജറാത്തില്‍ ആറാം തവണയും ബിജെപി അധികാരത്തിലേയ്ക്ക്. ബിജെപി- 106, കോണ്‍ഗ്രസ്- 75, മറ്റുള്ളവര്‍- 1

10:25 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍പേഷ് ഠാക്കൂര്‍ മുന്നില്‍.

10:10 ഓഹരി വിപണി തിരിച്ചുകയറി. ഗുജറാത്തില്‍ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെയാണ് സെന്‍സെക്സ് 20 പോയിന്‍റും നിഫ്റ്റി 45 പോയിന്‍റും തിരിച്ചുകയറിയിട്ടുള്ളത്.

10:05 ഗുജറാത്തില്‍ ബിജെപി ഭരണത്തിലേയ്ക്ക്. ബിജെപി- 105, കോണ്‍ഗ്രസ് 74, മറ്റുള്ളവര്‍- 3

9: 59 ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി പിന്നില്‍. രാജ്കോട്ട് വെസ്റ്റില്‍ നിന്നാണ് രുപാനി മത്സരിച്ചത്.

9:57 ബിജെപി- 98, കോണ്‍ഗ്രസ്- 80, മറ്റുള്ളവര്‍- 4

9: 52 വാദ്ഗാമില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജിഗ്നേഷ് മേവാനി മുന്നില്‍. വാഗ്ദാം മണ്ഡലത്തില്‍ ബിജെപിയും മേവാനിയും തമ്മിലാണ് മത്സരം.

9:50 ഗുജറാത്തില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേയ്ക്ക്.

9: 45 കോണ്‍ഗ്രസിന്‍റെ പരേഷ് ധനാനി, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജിഗ്നേഷ് മേവാനി എന്നിവരും മുന്നിലാണുള്ളത്.

9: 40 ഗുജറാത്തില്‍ പോരാട്ടം മുറുകുന്നു ബിജെപി- 97, കോണ്‍ഗ്രസ്- 81, മറ്റുള്ളവര്‍- 4

9: 35 ഗുജറാത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 700 പോയിന്‍റ് ഇടിഞ്ഞു.

9:33 ഗുജറാത്തില്‍ വിജയ് രുപാനി മുന്നില്‍. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് വിജയ് രുപാനി ജനവിധി തേടിയത്. ഇന്ദ്രാണി രാജ്ഗുരുവാണ് തൊട്ടുപിന്നിലുള്ളത്.

9:30 ബിജെപി 89 സീറ്റുകളിലും കോണ്‍ഗ്രസ് 80 സീറ്റുകളിലും ലീഡ് ചെയ്യുമെന്ന് വിദഗ്ധര്‍.


9:18 ഗുജറാത്തില്‍ കോണ്‍ഗ്രസ്- 88, ബിജെപി- 77, മറ്റുള്ളവര്‍ മൂന്ന്

9:15 മൂന്നിടങ്ങളില്‍ കക്ഷികള്‍ മുമ്പില്‍. കോണ്‍ഗ്രസ് 13 സീറ്റുകളിലാണ് മുമ്പിലുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഒബിസി നേതാവുമായ അല്‍പേഷ് ഠാക്കൂറും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജിഗ്നേഷ് മേവാനിയും മുമ്പിലാണുള്ളത്.

9:11 ഗുജറാത്തില്‍ ശക്തമായ സാന്നിധ്യമറിയിച്ച് കോണ്‍ഗ്രസ് മുന്നില്‍.

9:10 ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര മേഖലകളില്‍ കോണ്‍ഗ്രസാണ് മുന്നിലുള്ളത്.

9:05 ഗുജറാത്തില്‍ ബിജെപിയ്ക്ക് മുന്നേറ്റമാണെങ്കിലും മുഖ്യമന്ത്രി വിജയ് രുപാനി പിന്നിലാണുള്ളത്.

9:00 ഗുജറാത്തില്‍ ബിജെപിയ്ക്ക് 85 സീറ്റുകളുടെ ലീഡ്. കോണ്‍ഗ്രസിന് 76 സീറ്റുകള്‍ക്കും മറ്റ് പാര്‍ട്ടികള്‍ക്ക് നാല് സീറ്റുകളുടെ ലീഡുമാണുള്ളത്.

8:30 ബിജെപി 55 സീറ്റിലും കോണ്‍ഗ്രസ് 37 സീറ്റുകളിലും മുമ്പിലാണുള്ളത്.

8:15 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ആറ് സീറ്റുകളില്‍ ബിജെപിയും രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്.

രാവിലെ 8 മണിക്കാണ് രണ്ട് ഘട്ടങ്ങളിലായി നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചത്.

അഹമ്മദാബാദ്: നരേന്ദ്രമോദിയുടെ തട്ടകം എന്നറിയപ്പെടുന്ന ഗുജറാത്തിൽ ബി ജെ പി ഭരണം നിലനിർത്തുമോ. അതോ കോൺഗ്രസ് ഒരു അട്ടിമറി ജയം സ്വന്തമാക്കുമോ. ഗുജറാത്ത് അസംബ്ലിയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം. എക്സിറ്റ് പോളുകളെ വിശ്വസിക്കാമെങ്കിൽ ഗുജറാത്തിലെ വിജയം ബി ജെ പിക്ക് ഒപ്പം തന്നെ നിൽക്കും.

182/ 46 ൽ

ബിജെപി:40

കോൺഗ്രസ്:36

മറ്റുള്ളവ:

ഡിസംബർ 9നും 14നുമായി നടന്ന വോട്ടെടുപ്പിൽ 68.41 ശതമാനമായിരുന്നു പോളിങ്. 182 മണ്ഡലങ്ങളിലായി 1828 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 182 അംഗ ഗുജറാത്ത് അസംബ്ലിയിൽ 115 സീറ്റുകളാണ് ബി ജെ പിക്ക് ഉണ്ടായിരുന്നത്. കോൺഗ്രസിന് 61ഉം. ബി ജെ പിക്ക് 47 ശതമാനം വോട്ട് കിട്ടിയപ്പോൾ കോൺഗ്രസിന് 38 ശതമാനത്തിന് മേൽ വോട്ട് കിട്ടി.

English summary
Gujarat Election Results 2017 Live: Counting of votes today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X