ഗുജറാത്തില്‍ 'ബോസ്' ബിജെപി തന്നെ, 50 ശതമാനം വോട്ട് വിഹിതം, വരവറിയിച്ച് ആം ആദ്മി
ദില്ലി: വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഗുജറാത്തില്‍ ബി ജെ പിക്ക് വലിയ മുന്നേറ്റമാണ്. തുടര്‍ച്ചയായ ഏഴാം തവണയും ബി ജെ പി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 153 ഓളം സീറ്റുകളില്‍ ബി ജെ പി മുന്നേറുമ്പോള്‍ വെറും 20 സീറ്റിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങി. വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിച്ച ആം ആദ്മി ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

സംസ്ഥാനത്ത് മുന്‍ തവണത്തെ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി വലിയ മുന്നേറ്റമാണ് ബി ജെ പിക്ക് ലഭിച്ചിരിക്കുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലധികം ബി ജെ പി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആം ആദ്മി 14 ശതമാനം വോട്ട് വിഹിതം നേടിയപ്പോള്‍ കോണ്‍ഗ്രസ് 26.8 ശതമാനം വോട്ട് നേടി. ഇതുവരെ എണ്ണിയ വോട്ടുകളുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്.


Click it and Unblock the Notifications