Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് ഫലം ബിജെപിയെ ഞെട്ടിക്കും; എങ്ങനെ? രാഹുല്‍ ഗാന്ധി പറയുന്നു

ദില്ലി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപി ഞെട്ടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിക്കാര്‍ ഭയന്നിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത് കോണ്‍ഗ്രസിന്റെ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചരണം ബിജെപിക്കില്ലെന്നും തോല്‍വി ഭയക്കുന്നുണ്ടെന്നുമാണെന്ന് രാഹുല്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ബന്ധവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറയേണ്ടതാണ്. മന്‍മോഹന്‍ സിങ് മുന്‍ പ്രധാനമന്ത്രിയാണ്. അദ്ദേഹം തന്റെ ജീവിതം രാജ്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച വ്യക്തികൂടിയാണ്. ക്ഷമ പറയേണ്ടത് മോദിയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

rahulgandhi

ബിജെപിക്കാര്‍ തന്നെ വ്യക്തിപരമായാണ് ആക്രമിച്ചത്. പ്രധാനമന്ത്രിയും ബിജെപിയും വ്യക്തിപരമായി ആക്രമിച്ചപ്പോള്‍ താനത് അവഗണിച്ചു. തന്റെ ശൈലി അതേ രീതിയില്‍ തിരിച്ചടിക്കുകയല്ല. പ്രധാനമന്ത്രിക്കെതിരെ മണി ശങ്കര്‍ അയ്യര്‍ പരാമര്‍ശം നടത്തിയപ്പോള്‍ ക്ഷമ പറയാന്‍ തങ്ങള്‍ തയ്യാറായെന്നും രാഹുല്‍ പറഞ്ഞു.

റാഫേല്‍ ഇടപടിനെക്കുറിച്ചും അമിത് ഷായുടെ മകന്റെ അഴിമതിയെക്കുറിച്ചും നരേന്ദ്ര മോദി ഒരക്ഷരം പോലും പ്രതികരിക്കുന്നില്ല. പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടി തന്നെ വ്യക്തിപരമായും കോണ്‍ഗ്രസിനെതിരെയും ആരോപണം ഉന്നയിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+