Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി, ഗഡ്കരി, അമിത് ഷാ, വിജയ് രൂപാണി; ബിജെപിയുടെ താര പ്രചാരകരുടെ പട്ടിക ഇങ്ങനെ

ന്യൂഡൽഹി: ഗുജറാത്തിൽ അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ താര പ്രചാരകരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവരും.

ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീൽ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, സ്മൃതി ഇറാനി എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

bjp gujarat new

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാൻ, അസമിലെ ഹിമന്ത ബിശ്വ ശർമ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും താര പ്രചാരകരാകും.

മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ചിരുന്നു.

ഭോജ്പുരി ഗായകരും പാർട്ടി എംപിമാരുമായ മനോജ് തിവാരി, നടനും രാഷ്ട്രീയക്കാരനുമായ രവി കിഷൻ, ഗായകനും രാഷ്ട്രീയക്കാരനുമായ ദിനേഷ് ലാൽ യാദവ് 'നിരാഹുവ' എന്നിവരും പട്ടികയിലുണ്ടാകും.

7 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഏകദേശം 50 ശതമാനത്തോളം വോട്ടു വിഹിതവുമുണ്ട് സംസ്ഥാനത്ത്. സംസ്ഥാനത്ത് ബിജെപിയുടെ സമ്പൂർണ ആധപത്യം ഉണ്ടാവുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. എന്നാൽ ആം ആദ്മിയുടെ വരവ് ബിജെപിക്ക് ചെറിയ ആശങ്ക നൽകുന്ന ഘടകമാണ്. ബിജെപിയും കോൺഗ്രസും തമ്മിൽ മത്സരം നടന്ന സ്ഥലത്തേക്കാണ് ആദ്മിയുടെ വരവ്.

എന്നാൽ ബിജെപി ഇത് അത്ര ബാധിക്കില്ല. ആം ആദ്മി 12-15 ശതമാനം വോട്ടു നേടുമെന്നും 12 സീറ്റിലെങ്കിലും വിജയിക്കും എന്നുമാണ് ബിജെപിയുടെ വിലയിരുത്തൽ.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെത്തി വലിയ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് പാർട്ടിയെ വളർത്തിയെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ ചർച്ചകൾക്കും മറ്റുമായി സംസ്ഥാനത്ത് ദിവസങ്ങൾ ചിലവഴിച്ചിരുന്നു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയതികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് ഘട്ട ആയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് വോട്ടെടുപ്പ്. എട്ടാം തീയതിയാണ് വോട്ടെണ്ണൽ. ചീഫ് ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാറാണ് പ്രഖ്യാപനം നടത്തിയത്. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+